Showing posts with label Santhosh Trophy. Show all posts
Showing posts with label Santhosh Trophy. Show all posts

Saturday, November 9, 2019

തളർത്താനാണ് ഭാവമെങ്കിൽ കുതിക്കാനാണ് തീരുമാനം


'ചെറുതിന്റെ' വലിയ കളികൾ കാണാൻ ഇരിക്കുന്നതേ ഉള്ളു.
 ഒരു വ്യാഴവട്ടത്തെ ഇടവേളക്ക് ശേഷം സന്തോഷ്‌ ട്രോഫി നേടിയതിൽ മുഖ്യ പങ്ക് വഹിച്ച ജിതിൻ എം എസ് അന്ന് വൻ ക്ലബുകളുടെ നോട്ടപുള്ളിയായിരുന്നു. എഫ് സി കേരളയുടെ ആക്രമണങ്ങൾക്ക് കുന്തമുനയായിരുന്ന ജിതിൻ കേരള ബ്ലാസ്റ്റേഴ്സിലേക്കായിരുന്നു കൂടുമാറിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സീനിയർ ടീമിൽ ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. ഈ സീസണിൽ ക്യാംപിലെ ജിതിൻ ഒഴിച്ച് എല്ലാവരെയും (റിസർവ് താരങ്ങളെപ്പോലും ഉൾപ്പെടുത്തി ) വിദേശപര്യടനത്തിന് പോയപ്പോൾ കടുത്ത അവഗണയിൽ മനം നൊന്തുപോയ ആ യുവതാരം ബ്ലാസ്റ്റേഴ്സിനോട് അകലുകയായിരുന്നു. ഒരിക്കൽ കൂടി സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്ക് വിളിക്കപ്പെട്ട ജിതിൻ തന്റെ പ്രതിഭ എന്താണെന്ന് തന്നെ തഴഞ്ഞവർക്കുള്ള മറുപടിയായി കളത്തിൽ കാണിച്ചു കൊടുത്തിരിക്കുകയാണ്. തമിഴ്നാടിനെതിരെ നേടിയ ആറു ഗോളുകളിൽ കേരള ടീമിനായി ജിതിൻ എം എസ് വക സംഭാവന എണ്ണം പറഞ്ഞ രണ്ടെണ്ണമാണ്.ഭാവിയുടെ വാഗ്ദാനമായ ഒരു  കളിക്കാരനെ തളർത്താൻ കളത്തിനു പുറത്ത് കളിക്കുന്നവർക്ക് ഒല്ലൂർക്കാരുടെ 'ചെറുതിന്റെ' മറുപടി കളത്തിലൂടെ തന്നെയാണ്. അതു തന്നെയാണ് ഹീറോയിസം

Wednesday, October 2, 2019

ജിതിൻ വീണ്ടും സന്തോഷ് ട്രോഫി ക്യാമ്പിൽ


കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ എം എസ് വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ ചേരുന്നു. ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോകുലം എഫ് സി യിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ്  വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ 'ചെറുത്' എത്തുന്നത്. ജിതിൻ അംഗമായിരുന്ന കേരള ടീം സന്തോഷ്‌ ട്രോഫി ജേതാക്കൾ ആയിരുന്നു. ആ മികവും പന്തടക്കവും വേഗതയും മനസ്സിലാക്കിയാണ് പരിശീലകന്മാരായ ബിനോ ജോർജും പുരുഷോത്തമനും കേരള ടീമിനായി  ജിതിന്റെ സേവനം ഉറപ്പ് വരുത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ ഒരിക്കലും സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ഗൾഫിൽ നടന്ന പ്രീ സീസണിൽ ജിതിനെ ഒഴിവാക്കി മറ്റെല്ലാവരെയും കൊണ്ട് പോയത് വിമർശങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വിമർശനങ്ങളെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിതിന്റെ ഒരു പോസ്റ്റ്‌ ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നു. താൻ കോച്ചിന്റെ പ്ലാൻ അനുസരിച്ചു ടീമിൽ ഉണ്ടാകുമെന്ന് ജിതിന്റെ പോസ്റ്റ്‌ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലും തഴയപ്പെട്ടു. അതോടെ ജിതിനെ ബ്ലാസ്റ്റേഴ്‌സ് തഴയുകയാണെന്ന കാര്യം വ്യക്തമായി. ഗോകുലത്തിലേക്ക് പോകുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും ജിതിന്റെ സേവനം കേരള സന്തോഷ്‌ ട്രോഫി ടീമിന് ഒരു മുതൽകൂട്ടാകുമെന്ന് സംശയമില്ലാത്ത കാര്യമാണ്. ഒരിക്കൽ കൂടി ആ ബൂട്ടുകൾ ഗർജ്ജിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. 'ചെറുതിന്റെ' വലിയ കളികൾക്കായി കേരളത്തിലെ  ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നുണ്ട്.

Saturday, July 28, 2018

ഫ്രണ്ട് ലിസ്റ്റിലല്ല... ഹൃദയത്തിലുണ്ടാവും ആ അച്ഛനും മകനും.

അന്തരിച്ച  തമിഴ്നാട് ക്യാപ്റ്റൻ കുലോത്തുംഗനെ കുറിച്ച് അബ്ദുൾ സലീം ഓർക്കുന്നു..

കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിൻെറ 40 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഇന്ത്യൻ എക്സ്പ്രസ് ' ആണെന്ന് തോന്നുന്നു സൈമൺ സുന്ദർരാജ് എന്ന ഭീഷ്മാചാര്യൻെറ ശിഷ്യരെയെല്ലാം ഒരിക്കൽ കൂടി ഒരു ടീമായി ക്ഷണിച്ച് വരുത്തിയിരുന്നു....
ആ ചടങ്ങിൽ അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെട്ട രണ്ട് പേരുകളുണ്ടായിരുന്നു. ഒന്ന് ജോൺ.ജെ.ജോൺ. മറ്റൊന്ന് ഗുരുവിൻെറ നാട്ടുകാരൻ തന്നെയായ ആർ.കെ.പെരുമാൾ.... കിക്കോഫ് വിസിൽ കേൾക്കാത്ത ലോകത്തേക്ക് അവർ രണ്ട് പേരും നേരത്തേ യാത്രയായിരുന്നു.... അതിൽ R .K .പെരുമാൾ എന്ന പേര് പിന്നീട് കേരളം പലവട്ടം ചർച്ച ചെയ്തു കാരണം തന്നെ മലയാളികളുടെ നെഞ്ചകത്തേക്ക് പന്തുരുട്ടിക്കയറാൻ ഒരു മകനെ കൂടി കേരളത്തിലേക്കയച്ചായിരുന്നു ആ വിടവാങ്ങൽ!
കെ.കുലോതുംഗൻ എന്ന
കാലിയ പെരുമാൾ കുലോതുംഗൻ...
പിന്നീട് 'അച്ഛൻെറ മകനായി' മലയാളികളുടെ കാൽപന്ത് ചർച്ചകളിൽ കുറെ കാലം നിറഞ്ഞ് നിന്നു .ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മുഹമ്മദസിനും മുംബൈ എഫ്.സിക്കും ഒക്കെയായി തൻെറ 'കാൽ
വിരുതുകൾ 'കാട്ടി ആ മുൻ തമിഴ്നാട് ക്യാപ്റ്റൻ മലയാളിയെ മോഹിപ്പിച്ചു.
2010 - 12 സീസണിൽ
വിവകേരളയുടെ 'അവസാന  നാളുകളിൽ കുലോതുംഗൻ    മിഡ്ഫീൽഡറായി കേരളത്തിൽ വീണ്ടുമെത്തി.....
 ഭവാനി പുർ എഫ് സി യിലാണ് അവസാനമായി പെരുമാളിൻെറ മകനെ കുറിച്ച് കേട്ടത്...''
ഇന്ന് ....
വീണ്ടും ആ പേര് കേട്ടു കേട്ടു....
 മുൻ ഫുട്ബോൾ താരം കുലോതുംഗൻ ഒരു റോഡപകടത്തിൽ തഞ്ചാവൂരിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.....

വെറുതെ FB ഒന്ന് പരതി ....
പണ്ടെന്നോ ഞാനയച്ച ഒരു ഫ്രന്റ് റിക്വസ്റ്റ് സ്വീകരിക്കാതെ കിടക്കുന്നു.
ഇല്ല ഇനിയൊരിക്കലും എന്റെ ഫ്രന്റ് ലിസ്റ്റിൽ കുലോത്തുംഗനുണ്ടാവില്ല..
പക്ഷേ കാൽപ്പന്തിന്റെ കറക്കം മനസ്സിൽ നിന്ന് മായാത്തിടത്തോളം ആഅച്ഛനും മകനും ഹൃദയത്തിലൊരു ഇടമുണ്ടാണ്ടാവും...
കടപ്പാട് : അബ്ദുൾ സലീം EK 

Monday, April 2, 2018

കപ്പിന് പിന്നിലെ ചാണക്യൻ സതീവ് ബാലൻ

    



   പതിനാല് വർഷത്തെ ഇടവേള കഴിഞ്ഞു കപ്പ് നമ്മൾ വീണ്ടെടുത്തിരിക്കുന്നു. അതും ബംഗാളിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ചു . ഈ വിജയം കൂട്ടായ്മയുടെ വിജയം ആണെന്ന് നിസംശയം പറയാം. ഇതിനു ചുക്കാൻ പിടിച്ചത് സതീവൻ ബാലൻ എന്ന ചാണക്യന്റെ തന്ത്രങ്ങളും. സമീപ കാലത്തെ ഏറ്റവും യുവത്വം നിറഞ്ഞ ടീം ആണ് ഈ വർഷം കേരളത്തിനായി കളിച്ചത്. ആ പ്രസരിപ്പ് ടൂർണമെന്റിൽ ഉടനീളം നമ്മൾ കണ്ടു. ഇങ്ങനെ ടീമിനെ തിരഞ്ഞെടുത്ത നമ്മളുടെ പരിശീലകന് തന്നെ ആണ് നമ്മൾ ആദ്യം നന്ദി പറയേണ്ടത്. അർഹർ ആയവരെ തിരഞ്ഞെടുത്തു ടീമിൽ എത്തിച്ചു എന്നതാണ് അദ്ദേഹം ആദ്യം ചെയ്തത്.വലിയ പേരുള്ള  താരങ്ങൾക്കു പുറകെ പോകാതെ യുവ നിരയിൽ പ്രതീക്ഷ അർപ്പിച്ചാണ് ടീം തിരഞ്ഞെടുത്തത്. ആ പ്രതീക്ഷ കപ്പിലൂടെ യുവതാരങ്ങൾ തിരിച്ചുകൊടുക്കുകയും ചെയ്തു. ആദ്യ പതിനൊന്നിൽ അഞ്ചു u21 താരങ്ങളെ ഇറക്കാൻ അദ്ദേഹം കാണിച്ച ധൈര്യം വേറെ ഒരു ടീമും ഈ ടൂർണമെന്റിൽ കാണിച്ചില്ല. അതിന്റെ ഫലം കളിയിൽ കാണുകയും ചെയ്തു. കേരള താരങ്ങളുടെ വേഗതക്കു മുൻപിൽ ആണ് മറ്റു ടീമുകൾക്കു അടിതെറ്റിയത്. 



അതുപോലെ കായികക്ഷമതയിലും കേരള താരങ്ങൾ മികച്ചുനിന്നു. മികച്ച ആക്രമണം ആണ് ഏറ്റവും നല്ല പ്രതിരോധം എന്ന് കോച്ചു വിശ്വസിച്ചു. പരിശീലന രംഗത്ത് നല്ല നേട്ടങ്ങൾ കൈവരിച്ചശേഷം ആണ് സതീവൻ ഈ വർഷം കേരളത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യൻ സീനിയർ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റീൻന്റെ കീഴിൽ പരിശീലനം നേടിയ സതീവ് ബാലൻ ഇന്ത്യൻ u19 ടീമിന്റെ മുഖ്യ  പരിശീലകൻ ആയും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കീഴിൽ വെയിൽസിൽ നടന്ന ഇയാൻ കപ്പിൽ u19 ടീം ചാമ്പ്യൻമാർ ആയി. പാകിസ്ഥാനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്‌സ് അപ്പും ആയി. യൂത്ത് ഫുട്‍ബോൾ  വികസനത്തിൽ മികച്ച പാടവം ഉള്ള ആള് ആണ് സതീവ് ബാലൻ. ക്യുബയിൽ നിന്നു പരിശീലനത്തിൽ  ഉപരിപഠനം നടത്തിയിരുന്നു. കാലിക്കെറ്റ് യൂണിവേഴ്സിറ്റിയെ മൂന്ന് വർഷം ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ ആക്കിയതിന്റെ പിന്നിലും ഈ തിരുവനന്തപ്പുരത്തുകാരൻ ഉണ്ട്. 2013ലെ സന്തോഷ് ട്രോഫിയിലെ കേരള ടീമിന്റെ സഹപരിശീലകൻ ആയിരുന്നു അദ്ദേഹം. ഇന്ത്യയുടെ  ഫുട്‍ബോൾ വളർച്ചയിൽ സതീവ് ബാലനിൽ നിന്നും ഇനിയും ഒരുപാട് സംഭാവനകൾ ഇന്ത്യൻ  ഫുട്‍ബോൾ ആരാധകർ പ്രതീക്ഷിക്കുന്നു .

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Sunday, April 1, 2018

കപ്പടിച്ചു ,കലിപ്പടക്കി കേരളത്തിന്റെ ചുണക്കുട്ടികൾ ; കേരളം 72ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻസ് 🔥🔥💪



ബംഗാളിന്റെ നെഞ്ചകം തകർത്ത് കേരളം 72ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻസ് . നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്  സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽപ്പോരാട്ടത്തിനു കേരളം നിന്നിറങ്ങിയത് . ചിരവൈരികളെ അവരുടെ തട്ടകത്തിൽ തകർത്താണ് കേരളം  കിരീടം നേടിയത് . ആദ്യ പകുതിൽ കേരളത്തിന് വേണ്ടി ജിതിൻ എം എസ്‌ ഗോൾ വല കുലുക്കി ലീഡ് നേടി കൊടുത്തു . രണ്ടാം പകുതിയിൽ ജിതേൻ മുർമു 68ആം മിനിറ്റിൽ ബംഗാളിന് വേണ്ടി സമനില ഗോൾ നേടി .അടുത്ത നിമിഷത്തിൽ കേരളത്തിന് തിരിച്ചടിക്കാൻ അവസരം ലഭിച്ചെങ്കിലും ബംഗാൾ ഗോൾ കീപ്പർ സേവ് ചെയ്തു . കേരളവും ബംഗാളും തുടർച്ചയായ അറ്റാക്കിങ് നടത്തിയെങ്കിലും ആർക്കും ഗോൾ നേടാൻ ആയില്ല .ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി .


എക്സ്ട്രാ ടൈമിലും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ വല കുലുക്കാൻ ആയില്ല .111 ആം മിനിറ്റിൽ ബംഗാളിന് റെഡ് കാർഡ് കിട്ടിയതോടെ 10 പേരിലേക്ക് ചുരുങ്ങി . അവസരം മുതലെടുത്ത് കേരളത്തിന് വേണ്ടി  വിബിൻ തോമസ് കേരളത്തിന് ലീഡ്  നേടി . പക്ഷെ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ ബംഗാൾ തിരിച്ചടിച്ചു . പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ കേരളം കിരീടം ചൂടി . കേരളത്തിന്റെ 14–ാം ഫൈനൽ കൂടിയായിരുന്നു ഇത് . 2013 കൊച്ചിയിലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. അന്നു സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. 2004 ലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്.

Saturday, March 31, 2018

ചിരവൈരികളെ അവരുടെ തട്ടകത്തിൽ തകർത്തു കിരീടം നേടാൻ കേരളം



സന്തോഷ് ട്രോഫിയിലെ റെക്കോർഡുകൾ മാറ്റിയെഴുതാൻ കേരളം.. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽപ്പോരാട്ടത്തിനു കേരളം യോഗ്യത നേടിയതു മിസോറം എന്ന വടക്കു കിഴക്കൻ ശക്തികളെ വീഴ്ത്തി. പന്തു കൈവശം വയ്ക്കുന്നതിലും ആക്രമിക്കുന്നതിലും മുന്നിട്ടുനിന്ന മിസോറം ഗോൾ അടിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, കിട്ടിയ അവസരം മുതലാക്കി കേരളം വിജയത്തിന്റെ സന്തോഷം കുറിച്ചു. പകരക്കാരനായിറങ്ങിയ വി.കെ.അഫ്ദലിന്റെ 54–ാം മിനിറ്റിലെ ഗോൾ  കേരളത്തിനു ഫൈനൽ സന്തോഷവും 14 വർഷത്തിനു ശേഷം കിരീടമെന്ന പ്രതീക്ഷയും നൽകി. കേരളത്തിന്റെ 14–ാം ഫൈനൽ കൂടിയാണിത്. കർണാടകയെ 2–0ന് തോൽപിച്ചാണു ബംഗാൾ ഫൈനലിൽ എത്തിയത്.


കേരളബംഗാൾ ഫൈനൽ നാറാഴ്ച്ച  ഉച്ചയ്ക്കു 2.30നു കൊൽക്കത്ത സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കും. 2013 കൊച്ചിയിലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. അന്നു സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. 2004 ലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 33–ാം കിരീടം തേടിയാണു നിലവിലെ ചാംപ്യൻമാരായ ബംഗാൾ ഫൈനലിലിറങ്ങുക

Wednesday, March 28, 2018

സന്തോഷ് ട്രോഫി സെമി ഫൈനലിൽ കേരളം മോസോറാമിനെയും കർണാടക ബംഗാളിനെയും നേരിടും




കേരളം ആദ്യ സെമിയിൽ മിസോറാമിനെ നേരിടും , രണ്ടാം സെമിയിൽ ബംഗാൾ കർണാടകയേയും നേരിടുംഇന്ന് നിർണായക മത്സരത്തിൽ കർണാടക മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് സെമി ഫൈനൽ ഉറപ്പിച്ചത്  . മിസോറാമിനെ തോൽപ്പിച്ചതോടെ കർണാടകയ്ക്കും മിസോറാമിനും ഗ്രൂപ്പിൽ ഒമ്പതു പോയന്റായി. ഹെഡ് ടു ഹെഡിന്റെ മികവിലാണ് ബി ഗ്രൂപ്പിൽ കർണാടക ഒന്നാം സ്ഥാനത്തെത്തിയത്. മലയാളി താരം രാജേഷാണ് കർണാടകയുടെ വിജയഗോൾ നേടിയത്‌.

നാലു മലയാളികളുടെ മികവിലാണ് കർണാടക സെമിവരെ എത്തിയത് . ഗോൾകീപ്പർ ഷൈൻ ഖാൻ, ലിയോൺ അഗസ്റ്റിൻ, രാജേഷ്, ഷഫീൽ എന്നിവരാണ് കർണാടക സ്ക്വാഡിലെ മലയാളികൾ. എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്ത തിരുവനന്തപുരം സ്വദേശി രാജേഷാണ് കർണാടകയുടെ ടോപ്പ് സ്കോറർ. ലിയോൺ അഗസ്റ്റിൻ ഗോളുമായും ഗോൾ അവസരങ്ങൾ ഒരുക്കിയും കർണാടകയുടെ നെടുംതൂണായി തിളങ്ങുന്നുണ്ട്‌‌.

Sunday, March 25, 2018

സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പിച്ച് കേരളത്തിന് വീണ്ടും തകർപ്പൻ ജയം




ഇന്ന് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ മഹാരാഷ്ട്രയെയും തകർത്തെറിഞ്ഞ് കേരളം .എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം ജയിച്ചു കയറിയത് . ക്യാപ്റ്റൻ രാഹുൽ രാജ് 23ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ കേരളത്തിന് ആദ്യ ഗോൾ നേടി . ആദ്യ പകുതിക്ക് മുൻപായി 38ആം മിനിറ്റിൽ ജിതിൻ എം എസ്‌ കേരത്തിന് രണ്ടാം ഗോൾ നേടി കൊടുത്തു . രണ്ട്‌ ഗോളിന്റെ ലീഡിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ കേരളം രാഹുൽ കെ പി യിലൂടെ 57ആം മിനിറ്റിൽ മൂന്നാമത്തെ തവണ മഹാരാഷ്ട്രയുടെ വല കുലുക്കി .ഇഞ്ചുറി ടൈമിൽ കേരളത്തിന് നാലാം ഗോൾ നേടാനുള്ള അവസരം അഫ്ദൽ വി കെ നഷ്ടപ്പെടുത്തിമൂന്ന് മത്സരങ്ങൾ ജയിച്ച് കേരളം ഇതോടെ സെമി ഉറപ്പിച്ചു .മാർച്ച് 27ന് കേരളം ഗ്രൂപിലെ അവസാന മത്സരത്തിൽ ബംഗാളിനെ നേരിടും .

Friday, March 23, 2018

സന്തോഷ് ട്രോഫി ; മണിപ്പൂരിനെതിരെ ഗോൾ മഴ തീർത്ത് കേരളം




സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന് തകർപ്പൻ ജയം . ഇന്ന് നടന്ന മത്സരത്തിൽ മണിപ്പൂരിനെയാണ് കേരളം എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്തെറിഞ്ഞത് . ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെതിരെ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസവുമായാണ്  കേരളം ഇന്ന് ഇറങ്ങിയത് . എന്നാൽ ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ കേരത്തിന് ലഭിച്ചില്ല , മണിപ്പൂരാകട്ടെ കൂടുതൽ അവസരം ലഭിച്ചിട്ടും ഗോൾ ആക്കിയുമില്ല . ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ ഒതുങ്ങി .


രണ്ടാം പകുതി തുടങ്ങിയ ആദ്യ നിമിഷം തന്നെ സൂപ്പർ സുബ്ബായി വന്ന അഫ്ദൽ കോർണറിൽ നിന്ന് ലഭിച്ച അവസരം ഗോൾ ആകുകയായിരുന്നു . പിന്നെ അങ്ങോട്ട് മണിപ്പൂരിന്റെ പോസ്റ്റിലേക്ക് കേരളത്തിന്റെ ആക്രമണമായിരുന്നു .കൌണ്ടർ അറ്റാക്കിലൂടെ 59ആം മിനിറ്റിൽ രാഹുൽ കെ പി കേരളത്തിന് രണ്ടാം ഗോൾ നേടി . നിമിഷ മിനിറ്റിൽ തന്നെ ആക്രമണം നടത്തി ജിതിൻ ഗോപാലൻ കേരളത്തിന് മൂന്നാം ഗോൾ നേടി .മൂന്ന് ഗോൾ വഴങ്ങിയതോടെ മണിപ്പൂർ പതറി . പിന്നെ കേരളത്തിന് എളുപ്പമായിരുന്നു , 71 ആം മിനിറ്റിൽ ജിതിൻ എം എസ്‌  ഗോൾ വല കുലുക്കി സ്‌കോർ 4-0 ഇൽ എത്തിച്ചു .82ആം മിനിറ്റിൽ ജിതിൻ ഗോപാലൻ തന്റെ രണ്ടാം ഗോളും കേരളത്തിന് 

നേടി സ്കോർ അഞ്ചിൽ എത്തിച്ചു .ഇഞ്ചുറി ടൈമിൽ മണിപ്പൂർ ഔൺ ഗോൾ വഴങ്ങി മത്സരം അവസാനിക്കുമ്പോൾ കേരളത്തിന്റെ സ്കോർ 6-0 . ഇതോടെ മണിപ്പൂർ 72ആമത് സതോഷ് ട്രോഫിയിൽ നിന്നും പുറത്തായി .കേരളത്തിന്റെ അടുത്ത മത്സരം ഇനി മാർച്ച് 25ന് മഹാരാഷ്ട്രയുമായാണ് .


Monday, March 19, 2018

യുവനിരയുടെ കരുത്തിൽ കേരളം ഇന്ന് ആദ്യ അങ്കത്തിന്




72ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് കൊൽക്കത്തയിൽ തുടക്കം. നീണ്ട കാലത്തെ കീരീട വരൾച്ച തീർക്കാൻ ഇറങ്ങുന്ന കേരളം ആദ്യ മത്സരത്തിൽ ചണ്ഡീഗഡിനെ നേരിടും. വൈകിട്ട് 3 മണിക്ക് രബ്രീന്ദ സരോവർ സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തിൽ ആതിഥേയകരും നിലവിലെ ജേതാക്കളായ ബംഗാൾ മണിപ്പൂരിനെ നേരിടും



 ആറാം കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന കേരളം ശുഭപ്രതീക്ഷയിലാണ്. ദക്ഷിണ മേഖല ഗ്രൂപ്പ് ബിയിൽ നിന്നും ഒന്നാമതായാണ് കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. ആന്ധ്രാപ്രദേശിനെ ഏഴ് ഗോളുകൾക്ക് കീഴടക്കിയ കേരളം ശക്തരായ തമിഴ്നാടിനെ സമനിലയിൽ കുരുക്കിയാണ് ഫൈനൽ റൗണ്ടിന് എത്തിയത്. ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പിൽ താരതമ്യേന ദുർബലരായ ചണ്ഡീഗഡിനെ കീഴടക്കി ആത്മവിശ്വാസത്തോടെ മുന്നേറാനാകും ടീമിന്റെ ശ്രമം. ശക്തരായ എതിരാളികളാണ് ഗ്രൂപ്പിൽ കേരളത്തെ കാത്തിരിക്കുന്നത്. നിലവിലെ ജേതാക്കളായ ബംഗാൾ, കരുത്തരായ  മണിപ്പൂരും മഹാരാഷ്ട്രയും അതുകൊണ്ട് തന്നെ കേരളത്തിന് ഒരോ മത്സരങ്ങളും ജീവന്മരണ പോരാട്ടങ്ങളാണ്. സതീവൻ ബാലനാണ് ടീമിന്റെ പരിശീലകൻ. രാഹുൽ വി രാജ് നയിക്കുന്ന 20 അംഗ ടീമിൽ 13 പേർ പുതുമുഖങ്ങളാണ് 5 അണ്ടർ 21 താരങ്ങളും ടീമിൽ ഉണ്ട്. 

പതിനാലു വർഷത്തെ കിരീട വരൾച്ചക്ക് രാഹുലും ടീമും അറുതി വരുത്തും എന്ന പ്രതീക്ഷയിലാണ് കേരളം.



Thursday, February 22, 2018

സന്തോഷ് ട്രോഫി കേരളത്തിന്‌ ശക്തരായ എതിരാളികൾ


 
 ഈ വർഷത്തെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ടീമുകളെ തിരിച്ചപ്പോൾ കേരളം മരണ ഗ്രുപ്പിൽ. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർ ആയ വെസ്റ്റ് ബംഗാൾ, 2013, 2014 വർഷങ്ങളിൽ സെമിയിൽ എത്തിയ മഹാരാഷ്ട്ര, വടക്കു കിഴക്ക് മേഖലയിലെ ശക്തർ ആയ മണിപ്പൂർ, ഇന്ത്യൻ ഫുട്‍ബോളിലെ പുതിയ ശക്തികൾ ആയ ചന്ദിഗ്രാ എന്നിവർ ആണ് ബി ഗ്രുപ്പിൽ കേരളത്തിന്റെ കൂടെ പോരാട്ടത്തിന് ഉള്ളത്. മാർച്ച്‌ 19 നു കൊൽക്കത്തയിൽ ആണ് മത്സരങ്ങൾ തുടങ്ങുന്നത്. കേരളത്തിന്റെ കോച് സതീവ് ബാലൻ ആണ് ക്യാപ്റ്റൻ രാഹുൽ വി രാജൂം തികഞ്ഞ പ്രതീക്ഷയിൽ ആണ്. ചെറുപ്പക്കാരുടെ ശക്തിയിൽ വിജയം നേടാൻ കഴിയും എന്നാണ് ഇവരുടെ പ്രതീക്ഷ. മാർച്ച്‌ 19 നു കേരളം ചന്ദിഗ്രായെ നേരിടും. 23 നു മണിപ്പൂരും 25 നു മഹാരാഷ്ട്രയും 27 നു ബംഗാളും ആയും ആണ് കേരളത്തിന്റെ കളികൾ. കഴിഞ്ഞ മാസം നടന്ന സൗത്ത് സോൺ  ഗ്രൂപ്പ്  മത്സരത്തിൽ  തമിഴ്നാടിനെ ഗോൾ ശരാശരിയിൽ മറികടന്നാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. "ഇത് ഫൈനൽ റൗണ്ട് ആണ് അതുകൊണ്ട് തന്നെ ശക്തർ ആയിരിക്കും എതിരാളികൾ. അതുകൊണ്ട് തന്നെ നമ്മൾ ജീവൻ മരണ പോരാട്ടം തന്നെ നടത്തും സെമിയിൽ എത്തുക എന്നതാണ് നമ്മളുടെ ആദ്യ ലക്ഷ്യം."മുൻ ഇന്ത്യൻ u19 കോച്ചായ സതീവ് ബാലൻ പറഞ്ഞു. കഴിഞ്ഞ വർഷം നമ്മൾ സെമിയിൽ ഗോവയോട് തോറ്റാണ് പുറത്തായത്.

Wednesday, February 21, 2018

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ കൊൽക്കത്തയിൽ; കേരളത്തിന്റെ ആദ്യ മത്സരം ചണ്ഡീഗഡിനെതിരെ



72ാംമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് മാർച്ച് 19 ന് കൊൽക്കത്തയിൽ  തുടക്കമാകും. നിലവിലെ ജേതാക്കളായ പശ്ചിമ ബംഗാളും മണിപ്പൂരും തമ്മിലാണ് ഉദ്ഘാടനം മത്സരം.

10 ടീമുകൾ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയ ടൂർണമെന്റിൽ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാവും സെമിയിലേക്ക് മുന്നേറാൻ കഴിയുക.

ശക്തരായ പശ്ചിമ ബംഗാൾ, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് കേരളം. ചണ്ഡീഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.


ഗ്രൂപ്പ് എ : പശ്ചിമ ബംഗാൾ, മണിപ്പൂർ, മഹാരാഷ്ട്ര, ചണ്ഡീഗഡ് കേരളം

ഗ്രൂപ്പ് ബി : ഗോവ, മിസോറം, 
ഒഡീഷ, പഞ്ചാബ്, കർണാടക

Monday, January 22, 2018

സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ട് ലക്ഷ്യമിട്ട് കേരളം തമിഴ്നാടിനെതിരെ




72ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ട് ലക്ഷ്യമിട്ട് കേരളം ഇന്ന് യോഗ്യത റൗണ്ടിൽ തമിഴ്നാടിനെ നേരിടും. വൈകിട്ട് നാലിന് കർണാടക ഫുട്ബോൾ അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ തമിഴ്നാടിനെതിരെ സമനില നേടിയാൽ പോലും കേരളത്തിന് ഫൈനൽ റൗണ്ട് ഉറപ്പിക്കാം. കേരളം ആദ്യ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ 7-0 ന് തോൽപ്പിച്ചപ്പോൾ തമിഴ്നാടിന് ആന്ധ്രാപ്രദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കാനെ സാധിച്ചുള്ളൂ. 


ദക്ഷിണ മേഖല ഗ്രൂപ്പ് എയിൽ നിന്നും കർണാടക ഫൈനൽ റൗണ്ടിന് യോഗ്യത നേടി. നിർണായക മത്സരത്തിൽ സർവീസസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കർണാടക കീഴടക്കിയത്. കർണാടകക്കായി മലയാളിയായ രാജേഷ് ഇരട്ടഗോളുകൾ നേടി

Thursday, January 18, 2018

സന്തോഷ് ട്രോഫി; കേരളത്തിന് തകർപ്പൻ ജയം ; അടിച്ചു കൂട്ടിയത് ഏഴു ഗോളുകൾ




സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരത്തിൽ കേരളത്തിന് വൻജയത്തോടെ തുടക്കം. ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് കേരളത്തിന്റെ ചുണക്കുട്ടികൾ കീഴടക്കിയത്. കളിയുടെ തുടക്കം മുതൽ തന്നെ കേരളം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അതിന്റെ ഫലമായി നാലാം മിനുട്ടിൽ തന്നെ കേരളം ആദ്യ ഗോൾ കുറിച്ചു. ജിതിൻ തോമസ് നൽകി ക്രോസ് ഗോളിയെ നിഷ്പ്രഭമാക്കി സജിത്ത് പൗലോസ് കേരളത്തിന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. തുടർന്നും ആന്ധ്ര ഗോൾ മുഖം ലക്ഷ്യമാക്കി കേരളം ആക്രമണങ്ങൾ നടത്തി. അതിന് ഫലവും കണ്ടും വലതുവിങ്ങിൽ നിന്നും അഫ്ദൽ നൽകിയ ക്രോസ് വലയിലെത്തിച്ചു കെ പി രാഹുൽ കേരളത്തിന്റെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. ഇടവേളയ്ക്കു പിരിയും മുമ്പ് ആന്ധ്ര താരം സിങ്കംപള്ളി വിനോദിന്റെ ദാനഗോളിൽ കേരളം ലീഡ് മൂന്നാക്കി ഉയർത്തി. 

രണ്ടാം പകുതിയിലും കേരളം ഗോൾ വേട്ട തുടർന്നു. അണ്ടർ 21 താരങ്ങളുടെ നീക്കത്തിൽ നിന്നുമായിരുന്നു കേരളത്തിന്റെ നാലാം ഗോൾ. ബോക്സിന് അടുത്തു നിന്ന് രാഹുൽ കെ പി നൽകിയ പാസ് വലയിലെത്തിച്ച് ജിതിൻ എം എസ് കേരളത്തിന്റെ നാലാം ഗോൾ സ്വന്തം പേരിൽ കുറിച്ചു. വിപിൻ തോമസ് ഫ്രീ കിക്ക് വലയിലാക്കി കേരളത്തിന്റെ ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി. പിന്നീട് രണ്ടു തവണ അഫ്ദൽ ആന്ധ്ര ഗോൾ വല കുലുക്കി. രണ്ടു ഗോളിനും മുഹമ്മദ് ഷരീഫാണ് വഴിയൊരുക്കിയത്. ജയത്തോടെ കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. 22 ന് നടക്കുന്ന മത്സരത്തിൽ തമിഴ്നാടിനെ കീഴടക്കിയാൽ കേരളത്തിന് ഫൈനൽ റൗണ്ടിലേക്ക് മുന്നേറാം.

സന്തോഷ് ട്രോഫി; കേരളത്തിന് ഇന്ന് ആദ്യ മത്സരം

72ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണ മേഖല യോഗ്യത ഗ്രൂപ്പ് ബിയിൽ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. വൈകിട്ട് നാലിന് ബെംഗളൂരുവിലെ കർണാടക ഫുട്ബോൾ അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ആന്ധ്രാപ്രദേശിനെ കൂടാതെ തമിഴ്നാടാണ് ഗ്രൂപ്പ് ബിയിലെ മറ്റൊരു ടീം.

കാലിക്കറ്റ് സർവകലാശാലക്ക് അഖിലേന്ത്യാ കീരീടം നേടി കൊടുത്ത സതീവൻ ബാലനാണ് കേരളത്തിന്റെ പരിശീലകൻ. പരിചയസമ്പത്തും യുവത്വവും ചേർന്ന ടീമിന്റെ നായകൻ എസ് ബി ഐ താരം രാഹുൽ വി രാജാണ്. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലേക്ക് മുന്നേറാം. 22ന് തമിഴ്നാടുമായിട്ടാണ് കേരളത്തിന്റെ അവസാന മത്സരം.

അഞ്ച് തവണ സന്തോഷ് ട്രോഫി ജേതാക്കളായ കേരളം എട്ടു തവണ റണ്ണേഴ്സായിട്ടുണ്ട്. അവസാനമായി കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത് 2004 ൽ ഡൽഹിയിൽ വെച്ച് നടന്ന ടൂർണമെന്റിൽ ഫൈനലിൽ പഞ്ചാബിനെ കീഴടക്കിയായിരുന്നു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Wednesday, January 17, 2018

സന്തോഷ് ട്രോഫി; മലയാളി കരുത്തിൽ കർണാടകക്ക് തകർപ്പൻ വിജയം



സന്തോഷ് ട്രോഫി ദക്ഷിണ മേഖല ഗ്രൂപ്പ്  എയിൽ മലയാളികളുടെ കരുത്തിൽ കർണാടകക്ക് തകർപ്പൻ വിജയം. മലയാളിയായ രാജേഷിന്റെ ഇരട്ട ഗോൾ മികവിൽ തെലങ്കാനയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കർണാടക കീഴടക്കിയത്. രാജേഷിന് പുറമേ ലിടോണും ഇരട്ട ഗോൾ നേടി. ഷഹബാസിന്റെ വകയായിരുന്നു കർണാടകത്തിന്റെ അവസാന ഗോൾ


കർണാടകക്കായി നാലു മലയാളികളാണ് മത്സരത്തിനിറങ്ങിയത്. ബെംഗളൂരു എഫ് സി താരങ്ങളായ ഗോൾ കീപ്പർ ഷൈൻ ഖാൻ, ലിയോൺ അഗസ്റ്റിനും ബെംഗളൂരു ഇൻഡിപെൻഡൻസ് താരം ഷെഫീലും കർണാടകക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. വെള്ളിയാഴ്ച പോണ്ടിച്ചേരിക്കെതിരെയാണ് കർണാടകയുടെ അടുത്ത മത്സരം.

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം



സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങൾക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമാകും. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് യോഗ്യത മത്സരങ്ങൾ നടക്കുക. ഇരു ഗ്രൂപ്പുകളികളിലെയും ആദ്യ സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിലേക്ക് മുന്നേറാം.  ഇന്ന് നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സരങ്ങളിൽ കർണാടക തെലങ്കാനയേയും സർവീസസ് പോണ്ടിച്ചേരിയെയും നേരിടും.കേരളം ഗ്രൂപ്പ് ബിയിൽ ആന്ധ്രാ പ്രദേശ്, തമിഴ്നാട് ടീമുകൾക്കൊപ്പമാണ്.

 ബി ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആൻഡമാൻ ആൻഡ് നിക്കോബാർ പിന്മാറിയ സാഹചര്യത്തിലാണ് ടീമുകളുടെ എണ്ണം മൂന്നായി ചുരുങ്ങിയത്. ഗ്രൂപ്പ് ബിയിൽ നാളെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. 22 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം തമിഴ്നാടുമായി മാറ്റുരയ്ക്കും. ആദ്യ മത്സരം ഉച്ചയ്ക്ക് 1.30നും  രണ്ടാം മത്സരം വൈകിട്ട് നാലിനുമാണ് നടക്കുക

Tuesday, January 16, 2018

സന്തോഷ് ട്രോഫി ടൂർണമെന്റിന് കൂടുതൽ പിന്തുണ നൽകണം -സുനിൽ ഛേത്രി




ഒരു കാലത്ത് ഇന്ത്യയിലെ ടോപ് ഡൊമസ്റ്റിക് ചാമ്പ്യൻഷിപ്പ് ആയിരുന്ന സന്തോഷ് ട്രോഫി ടൂർണമെന്റ ഹോസ്റ്റ് ചെയ്യാൻ ബംഗ്ലൂർ ഒരുങ്ങി കഴിഞ്ഞു  . ബംളൂരുഫുട്ബാൾ സ്റ്റേഡിയത്തിലാണ് സൗത്ത് സോൺ യോഗ്യത മത്സരം നടക്കുന്നത് .ഇന്ത്യൻ ഫുട്ബാളിൽ എസ്‌ എല്ലും ലീഗും സമാന്തരമായി നടക്കുന്നതിന് ഇടയിൽ  സന്തോഷ് ട്രോഫി ടൂർണമെന്റിന് കൂടുതൽ പിന്തുണ നൽകണമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പറയാനുള്ളത് .


സന്തോഷ് ട്രോഫിയിൽ മുമ്പ് ഡൽഹിയുടെ ക്യാപ്റ്റൻ ആയിരുന്ന ഛേത്രി പറയുന്നു - ലീഗ് വരുന്നതിന് മുമ്പ് സന്തോഷ് ട്രോഫി ആയിരുന്നു എല്ലാം .ഞാൻ ചെറുതായിരുന്നപ്പോൾ കേട്ടിരുന്നത് , സന്തോഷ് ട്രോഫിയിൽ നിന്നായിരുന്നു നാഷണൽ സെലെക്ടർസ് ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ തെരെഞ്ഞെടുത്തിരുന്നത് .



Pic: Bangalore Football Stadium


സന്തോഷ് ട്രോഫിയിൽ  നിന്നാണ് നിലവിൽ താരങ്ങൾ ലീഗിലും എസ്‌ എല്ലിലേക്കും എത്തുന്നത് .നിലവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അഞ്ജ് അണ്ടർ 21 താരങ്ങൾ ഒരോ സ്‌ക്വാഡിലും മൂന്ന് പേർ പ്ലെയിങ് ഇലവനിലും ഉൾപ്പെടുത്താൻ നിർബന്ധമാക്കിയിട്ടുണ്ട് .മികച്ച താരങ്ങൾ ലീഗിലും എസ്‌ എല്ലിലും കളിക്കുന്നത് കൊണ്ട് തന്നെ സന്തോശ് ട്രോഫിയിൽ കളിക്കാൻ സാധിക്കില്ല , ഇത് കൂടുതൽ പുതിയ താരങ്ങൾക്ക് അവസരം ഒരുക്കും ഛേത്രി മൈഖേൽ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്  .


ശെരിയാണ് മികച്ച  താരങ്ങൾ കളിക്കാത്തത് കൊണ്ട് ടൂർണമെന്റിന്റെ പോപ്പുലാരിറ്റി നഷ്ട്ടപ്പെട്ടു .ഇത് അവർക്ക് കളിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മറിച്ച് മികച്ച  താരങ്ങൾക്ക് കൂടുതൽ മത്സരങ്ങൾ ഉണ്ട് .ടോപ്പ് ഡിവിഷനിൽ ഇല്ലാത്ത താരങ്ങൾക്ക് ഇതൊരു നല്ല അവസരമാണ് , കാരണം അവർക്ക് കൂടുതൽ മത്സരങ്ങൾ കിട്ടുന്നില്ല . പക്ഷെ ഫെഡറേഷൻ ഇവിടെ ചെയ്യേണ്ടത് സന്തോഷ് ട്രോഫിക്ക് കൂടുതൽ പബ്ലിസിറ്റി നൽകുക എന്നതാണ് , ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി പറയുന്നു .




ഫെഡറേഷൻ ഒരറ്റ ലീഗ് കൊണ്ട് വരികയാണെങ്കിൽ സന്തോഷ് ട്രോഫി , ടുറാൻഡ് കപ്പ് പോലുള്ള ടൂർണമെന്റുകൾ കൃത്യമായി പ്ലാൻ ചെയ്യാവുന്നതാണ് .ഒരു ലീഗും കൂടുതൽ ടീമുകളും കൂടുതൽ മത്സരങ്ങളും വന്നാൽ എല്ലാം എളുപ്പമാണ് .ഇപ്പോൾ ടോപ്പ് ഡിവിഷൻ ലീഗിൽ 30 മത്സരങ്ങൾ ഉണ്ടെങ്കിൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ് .നിലവിൽ ലീഗിലും എസ്‌ എല്ലിലും  18 മത്സരങ്ങൾ വീതം  ,ഫെഡറേഷൻ കപ്പ് 8, സന്തോഷ് ട്രോഫി 4, ടുറാൻഡ് കപ്പ് 6 ഇങ്ങനെ വന്നാൽ എല്ലാം കൂടി ഒരു വർഷത്തിൽ കാര്യങ്ങൾ നടത്താൻ ബുദ്ദിമുട്ടാണ് .മറിച്ച് ഒരു ടോപ്പ് ഡിവിഷൻ ലീഗ് , പിന്നെ നാഷണൽ ഡ്യൂട്ടി , എഫ് സി എന്നിങ്ങനെ വന്നാൽ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ എളുപ്പമാണ് ,ഛേത്രി കൂട്ടി ചേർത്തു .


കർണാടകയിൽ ഇത് ആദ്യമായാണ് സന്തോഷ് ട്രോഫി ഹോസ്റ്റ് ചെയ്യുന്നത് .സൗത്ത് സോൺ യോഗ്യത മത്സരങ്ങളിൽ രണ്ട് ഗ്രൂപ്പ് ഉണ്ട് .ഓരോ ഗ്രൂപ്പിലെ വിജയികൾ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കടക്കും .

ഗ്രൂപ്പ് യിൽ - കർണാടക ,തെലങ്കാനാ , പോണ്ടിച്ചേരി , സെർവിസ്സ് .

ഗ്രൂപ്പ് ബി യിൽ -കേരള , തമിഴ് നാട് , ആന്ധ്രാ പ്രദേശ് .



Click Here: 1950 ൽ ചെന്നൈയിൽ (മദ്രാസ് ) നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ നിന്നുമുള്ള വീഡിയോ കാണൂ



Labels

Followers