സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങൾക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമാകും. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് യോഗ്യത മത്സരങ്ങൾ നടക്കുക. ഇരു ഗ്രൂപ്പുകളികളിലെയും ആദ്യ സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിലേക്ക് മുന്നേറാം. ഇന്ന് നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സരങ്ങളിൽ കർണാടക തെലങ്കാനയേയും സർവീസസ് പോണ്ടിച്ചേരിയെയും നേരിടും.കേരളം ഗ്രൂപ്പ് ബിയിൽ ആന്ധ്രാ പ്രദേശ്, തമിഴ്നാട് ടീമുകൾക്കൊപ്പമാണ്.
ബി ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആൻഡമാൻ ആൻഡ് നിക്കോബാർ പിന്മാറിയ സാഹചര്യത്തിലാണ് ടീമുകളുടെ എണ്ണം മൂന്നായി ചുരുങ്ങിയത്. ഗ്രൂപ്പ് ബിയിൽ നാളെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. 22 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം തമിഴ്നാടുമായി മാറ്റുരയ്ക്കും. ആദ്യ മത്സരം ഉച്ചയ്ക്ക് 1.30നും രണ്ടാം മത്സരം വൈകിട്ട് നാലിനുമാണ് നടക്കുക
0 comments:
Post a Comment