Saturday, January 13, 2018

ഹ്യൂമേട്ടൻ കലിപ്പടക്കി. ആന്റണിക്ക് താടി പോയി..

ഡെൽഹിയുമായുള്ള എവേയ് മത്സരത്തിന് മുൻപ് ഹ്യൂമേട്ടനും ഉറ്റ സുഹൃത്തും ടീം മാനേജറുമായ  ആന്റണിയും തമ്മിൽ ഒരു രസകരമായ ബെറ്റ് വെച്ചിരുന്നു.. ഇന്നെങ്കിലും ഗോൾ അടിക്കുമോ എന്ന് തമാശ രൂപേണ ചോദിച്ച ആന്റണിയോട് ഹാട്രിക് അടിക്കുമെന്ന് ഹ്യൂമേട്ടൻ പറഞ്ഞു... അങ്ങിനെ സംഭവിച്ചാൽ താൻ താടി വടിച്ചു കളയുമെന്ന് ആന്റണിയും ബെറ്റ് വച്ചു.... കളി തീർന്നു ഹ്യൂമേട്ടൻ കലിപ്പടക്കിയപ്പോൾ ആന്റണിക്ക് പോയത് താൻ കാത്തു സൂക്ഷിച്ച തന്റെ പ്രിയപ്പെട്ട താടി... താടി പോയാലും ടീം ജയിച്ചതിലും ഹ്യൂമേട്ടൻ ഹാട്രിക് അടിച്ചതിലും ഒരുപാട് സന്തോഷം ഉണ്ടെന്നു ആന്റണി  പറഞ്ഞു. ഹാട്രിക് തികച്ചതിന് ശേഷം ഹ്യൂമേട്ടൻ ആദ്യം ഓടിയത് ആന്റണിയുടെ അടുത്തേക്കായിരുന്നു... ആന്റണിയെ കെട്ടിപ്പിടിച്ചാണ് ഹ്യൂമേട്ടൻ ഹാട്രിക് നേട്ടം ആഘോഷിച്ചത്..

0 comments:

Post a Comment

Blog Archive

Labels

Followers