അണ്ടർ 15 ഐ ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിൽ എം എസ് പിക്ക് വിജയത്തുടക്കം. സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയെയാണ് എം എസ് പിയുടെ കുട്ടികൾ കീഴടക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എം എസ് പിയുടെ വിജയം. അഭിജിത്ത്,ഹസീം എന്നിവരാണ് എം എസ് പിക്കായി ഗോളുകൾ നേടിയത്.
കളിയുടെ തുടക്കത്തിൽ തന്നെ എം എസ് പിയെ ഞെട്ടിച്ചു കൊണ്ട് സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ ലീഡ് നേടി. രാഗുവാണ് ഒഡീഷക്കായി ഗോൾ നേടിയത്. എന്നാൽ പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.76ആം മിനുട്ടിൽ അഭിജിത്ത് എം എസ് പിക്കായി സമനില ഗോൾ കണ്ടെത്തി. കളിയുടെ അവസാന മിനുട്ടിൽ ഗോൾ നേടി ഹസീം എം എസ് പിക്ക് വിജയം സമ്മാനിച്ചു. ജയത്തോടെ എം എസ് പി ഗ്രൂപ്പ് എയിൽ ഒന്നാമത് എത്തി. ജനുവരി 24 ന് ശക്തരായ മിനർവ്വ പഞ്ചാബിനെതിരെയാണ് എം എസ് പിയുടെ അടുത്ത മത്സരം
0 comments:
Post a Comment