ഐ ലീഗിൽ ഈ സീസണിൽ കുതിച്ചു കയറുകയാണ് മിനിർവ പഞ്ചാബ് എഫ് സി . കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മിനിർവ .ഐ ലീഗ് ചാമ്പ്യന്മാരാകാൻ എല്ലാ സാധ്യതയും ഉള്ള ടീമാണ് മിനിർവ പഞ്ചാബ് എഫ് സി .
ഐ എസ് എൽ - ഐ ലീഗ് മെർജിങ് പരാജയപെട്ടതോടെയാണ് രണ്ട് ലീഗും ഈ സീസണിൽ സമാന്തരമായി നടത്തേണ്ടി വന്നത് . കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മോഹൻ ബഗാൻ പ്രസിഡന്റ് ടുട്ടു ബാസു ഐ എസ് എല്ലിൽ കളിക്കാൻ ഐ എം ജി വെച്ചിരുന്ന നിബന്ധനയായ ഫ്രാഞ്ചയ്‌സീ തുക നൽകാൻ തയ്യാറാണന്ന് പറഞ്ഞിരുന്നു . ഇപ്പോൾ മിനിർവ പഞ്ചാബ് എഫ് സി യുടെ ഉടമ രഞ്ജിത്ത് ബജാജ് സ്പോർട്സ് കീടക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് " അപ്പൊല്ലോ ടയർ കമ്പനിയുടെ സ്‌പോൺസർഷിപ്പ് ലഭിച്ചതോടെ അടുത്ത സീസണിൽ ഐ എസ് എല്ലിൽ കളിക്കാൻ എല്ലാ സാധ്യതകളും ശ്രമിക്കുമെന്നും , വേണ്ടി വന്നാൽ 15 കോടി രൂപ ഫ്രാഞ്ചയ്‌സീ തുക നൽകാൻ തയ്യാർ ആണെന്നും അദ്ദേഹം പറഞ്ഞു ".
0 comments:
Post a Comment