ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിലെ മലയാളി താരങ്ങളായ റിനോ ആന്റോയുടെയും സി.കെ വിനീതിന്റെയും പിന്തുണ. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗിൽ മുബൈ സിറ്റി എഫ് സിക്കെതിരെ നേടിയ വിജയം ശ്രീജിത്തിനു സമർപ്പിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തങ്ങളുടെ പിന്തുണ അറിയിച്ചത്.
ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരം 763 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഒരു മാസമായി നിരാഹാര സത്യാഗ്രഹത്തിലാണ് ഇയാള്‍. നീതിക്കു വേണ്ടിയുള്ള ഇയാളുടെ പോരാട്ടം അധികൃതര്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ ഇടപെടൽ സമൂഹതിന് മുന്നിൽ ഈ ചെറുപ്പക്കാരന്റെ ഒറ്റയാൾ സമരം ചർച്ച ആക്കിയത്.
നീതിക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന താങ്കളുടെ സമരം ഞങ്ങടെ ശ്രദ്ധയിൽ പെട്ടു. കേരളത്തിലെ മറ്റുള്ളവരെ പോലെ താങ്കളുടെ സമരത്തിൽ ഞങ്ങളും പങ്കുചേരുന്നു. നീതി ലഭിക്കുന്ന വരെ നമുക്ക് ഒരുമിച്ചു പോരാടാം. ഈ വിജയം നിങ്ങൾക്കുള്ളതാണ് വിനീതും റിനോയും ട്വിറ്ററിൽ കുറിച്ചു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment