ആവേശം അതിരുകടക്കുമ്പോൾ അത് അപകടം വിളിച്ചുവരുത്തലാകും. ഇന്നലെ കുവൈറ്റിൽ നടന്ന ഗൾഫ് കപ്പ് ഫൈനലിൽ ഒമാന്റെ വിജയം ആഘോഷിക്കുന്നതിനിടെ സ്റ്റേഡിയത്തിന്റെ മുകളിലെ നിലയിൽ തിങ്ങിക്കൂടിയ ആരാധകർ സുരക്ഷാവേലിയും തകർത്ത് താഴെ വീഴുന്ന ഭയാനകമായ കാഴ്ച കണ്ടു.. വളരെയധികം പേർക്ക് പരിക്കേറ്റ സംഭവത്തിൽ ദൈവാനുഗ്രഹം കൊണ്ട് ആളപായം സംഭവിച്ചില്ല.
ഇത് നമ്മുടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാര്യത്തിൽ കൂടി കൂട്ടി വായിക്കേണ്ടതാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ ടീമിനെ ചങ്ക് പറിച്ചു സ്നേഹിക്കുന്നവരാണ്. തങ്ങളുടെ ടീമിന്റെ പ്രകടനം കാണാൻ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിൽ എത്തുന്നത്. അരലക്ഷത്തോളം പേർ എത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.. ഈസ്റ്റ് - വെസ്റ്റ് ഗ്യാലറികളിൽ അണിനിരക്കുന്ന ഇവർ ബ്ലാസ്റ്റ്സിന്റെ ഗോളോ വിജയമോ ആഘോഷിക്കുന്നത് വളരെയധികം ആഹ്ലാദത്തിമിർപ്പോടെയാണ്. ചില വിരുതന്മാർ മുകളിലെ കമ്പിവേലികളിൽ ചാഞ്ഞും ചിലപ്പോൾ അതിനു മുകളിൽ കയറാൻ നോക്കിയുമൊക്ക അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്..എല്ലാരും ഇത് അനുകരിക്കാൻ നോക്കിയാലോ അല്ലെങ്കിൽ കൂട്ടമായി സുരക്ഷാവേലികളിൽ സമ്മർദ്ദം കൊടുത്താലോ അത് താങ്ങാനുള്ള കെൽപ്പ് കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വേലികൾക്ക് ഉണ്ടാകുമെന്നു കരുതുക വയ്യ.. പ്രത്യേകിച്ച് കൊമ്പന്മാരുടെ ആരാധകരുടെ ആഘോഷത്തിന് മുന്നിൽ. അതുകൊണ്ട് ആരാധക കൂട്ടായ്മകളും അവരുടെ നേതൃത്വവും സുരക്ഷാജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കുക..ഫുട്ബോൾ ആഘോഷിക്കാൻ ഉള്ളത് തന്നെയാണ്. എന്നാൽ അത് ഒരിക്കലും ഒരു ദുരന്തം ക്ഷണിച്ചു വരുത്തിക്കൊണ്ടാകരുത്..
ഗൾഫ് കപ്പിൽ നടന്ന അപകടം കാണു ;
0 comments:
Post a Comment