ഐസ്വാൾ എഫ്സി സന്ദർശിച്ചപ്പോൾ ഈസ്റ്റ് ബംഗാളിന് പോയിന്റ് മാത്രമല്ല നഷ്ടപ്പെട്ടത് ഖാലിദ് ജാമിലിന് ആരാധകരുമായുള്ള അദ്ദേഹത്തിന്റെ പ്രശസ്തി കൂടി നഷ്ടപ്പെട്ടതായി തോന്നുന്നു.
ഇന്നലെ നടന്ന ഐസ്വാൾ എഫ് സി ഈസ്റ്റ് ബംഗാൾ മത്സരത്തിന് ശേഷം ഈസ്റ്റ് ബംഗാൾ ടീം ബസ്സിനെ ഹോട്ടലിലേക്ക് പോകുന്നതിന് മുമ്പ് ഐസ്വാൾ ആരാധകർ തടഞ്ഞു. പ്രീ- മാച്ച് പ്രസ് കോൺഫറൻസിൽ ഖാലിദ് ജാമിൽ നടത്തിയ ചില പരാമർശങ്ങൾക്കെതിരെയാണ് ഈ പ്രിതിഷേതം .കൂടാതെ എഫ്ഐആർ ഖാലിദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐസ്വാൾ എഫ്സി ഉപേക്ഷിച്ചതല്ലന്നും മറിച്ച് ഐസ്വാളിൽ തുടരാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നു എന്നും , ക്ലബ്ബ് മാനേജ്‌മന്റ് ഐസ്വാൾ എഫ് സി വിടാൻ തന്നെ നിർബന്ധിതനാക്കി എന്ന ആരോപനം ആണ് ഖാലിദ് ജാമിൽ പ്രീ മാച്ച് പ്രെസ്സ് കോൺഫെറൻസിൽ നടത്തിയത് . അത് കൊണ്ടാണ് ഈസ്റ്റ് ബംഗാളിൽ ചേരാൻ കാരണമെന്ന് ജാമിൽ പറഞ്ഞു .
ഈ ആരോപണം പ്രാദേശിക ആരാധകരെ ചൊടിപ്പിക്കുകയും അത് വരെ ഹീറോ ആയിരുന്ന ജാമിൽ വില്ലൻ ആയി മാറി .
ചില പ്രാദേശിക ആരാധകർ സ്റ്റേഡിയത്തിൽ ജാമിലിനെതിരെ "വഞ്ചകൻ " എന്ന് എഴുതിയ ബാനറും ഉയർത്തിയിരുന്നു .
0 comments:
Post a Comment