ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ആണ്. തായ്ലൻഡിനു എതിരെ ആണ് ഇന്ത്യൻ കടുവകൾ നാളെ പോരിനിറങ്ങുന്നത്. ഈ പോരാട്ടം നേരിൽ കാണാനുള്ള ടിക്കറ്റിനായി ആരധകർ നെട്ടോട്ടം ഓടുകയാണ്. തുടക്കത്തിൽ മന്ദഗതിയിൽ ആയിരുന്നു ടികെറ്റ് വിൽപ്പന മത്സര തീയതി അടുത്തപ്പോൾ വേഗത്തിൽ ആയി. യു എ യും ആയി ജനുവരി 10 നു നടക്കുന്ന കളിയുടെ ടികെറ്റ് ദിവസങ്ങൾക്കു മുൻപേ തീർന്നു. ഇപ്പോൾ നാളെ നടക്കുന്ന കളിയുടെ ടിക്കറ്റും ഏകദേശം തീർന്ന അവസ്ഥയിൽ ആണ്. പല ഫാൻസ് ഗ്രൂപ്പുകളും നേരത്തെ തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി. ഒരു പക്ഷെ ഇൻഡ്യൻ ടീം നമ്മുടെ നാട്ടിൽ കളിക്കുമ്പോൾ സ്റ്റേഡിയത്തിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പിന്തുണ പ്രവാസലോകത്തു ലഭിക്കും. മത്സരങ്ങൾ നേരിൽ കണ്ടു ടീമിനെ പ്രോത്സാഹിപ്പിക്കാൻ സൗത്ത്സോക്കേഴ്സും തയ്യാറായി കഴിഞ്ഞു.
ഇന്ത്യ നാളെ ഇറങ്ങുന്നു ടിക്കറ്റിനായി ആരാധകരുടെ പരക്കം പാച്ചിൽ