Monday, June 12, 2017

കാണ്ഠീരവ ഒരുങ്ങി ..നിങ്ങളോ ???



ഇന്ത്യയുടെ ഗാർഡൻ സിറ്റി ഇനി ഫുട്ബാൾ ലഹരിയിൽ .
എ എഫ് സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ - കിർഗിസ് റിപ്പബ്ലിക്കിനെ നേരിടുമ്പോൾ ബംഗളുരുവിലെ കാണ്ഠീരവ സ്റ്റേഡിയത്തിലെ കാണികൾ ആവേശത്തിൽ നിറഞ്ഞാടും .സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ ഇന്ത്യൻ ടീമിനു കൂടുതൽ കരുത്തേകും .കാണ്ഠീരവ എന്നും ആരാധകരുടെ കാര്യത്തിൽ മുമ്പന്തിയിൽ ആണ്‌ .ബംഗളുരുവിലെ ആരാധ കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ഒരുങ്ങി ...ബംഗുളൂരുവിലേക് കളി കാണാൻ പോകുന്നവർക്ക് താമസ സൗകര്യം ഒരുക്കാൻ #BedsForTravellingFans എന്ന ഹാഷ് ടാഗുമായി സോഷ്യൽ  മീഡിയകളിൽ ....
(Travelling fans!!
Need a place to stay?
Get in touch with @WestBlockBlues)
ഇവരുടെ ഈ ആവേശം സോഷ്യൽ മീഡിയ വൻ പ്രശംസ നേടി  കഴിഞ്ഞു.
കണ്ഠീരവയിൽ മലയാളി സാന്നിധ്യം നിറഞ്ഞു കവിയും ..തങ്ങളുടെ സ്വന്തം വിനീതിനെയും അനസിനെയും പിന്തുണക്കാൻ അവർ ഉണ്ടാകും എന്ന് തീർച്ച .

0 comments:

Post a Comment

Blog Archive

Labels

Followers