ഗോകുലം എഫ് സിക്ക് ഐ ലീഗിൽ കളിക്കാൻ 3 കോടി രൂപ നൽകണം
2.75 കോടി രൂപ സമ്മാന തുകയും 2.5 കോടി രൂപ മാർക്കറ്റ് ഫണ്ടിനും നൽകണമെന്ന ആവശ്യവുമായി ഐ ലീഗ് ക്ലബുകൾ
ഐ.ലീഗ് കളിക്കുന്ന ക്ലബ്ബുകൾ പുതിയ നിർദ്ദേശങ്ങളുമായി രംഗത്ത്. ഈ ഐ ലീഗിന്റെ മൊത്തം സമ്മാനത്തുക 2.75 കോടി രൂപയായി ഉയർത്തണമെന്നും അതുപോലെ 8 വിദേശ താരങ്ങളെ സ്‌ക്വാഡിൽ ഉൾപ്പെടുത്താനുള്ള ആവശ്യവുമായിട്ടാണ് ക്ലബുകൾ എ.ഐ.എഫ്.എഫിനെ സമീപിച്ചിരിക്കുന്നത്.
സമ്മാന തുക ഉയർത്താനുള്ള മാർഗമായി പുതിയ ഐ ലീഗ് ക്ലബ്ബുകളിൽ നിന്ന് 3 കോടി രൂപ ഫ്രാഞ്ചൈസി ഫീ ഈടാക്കും. ഗോകുലം എ ഫ് സി ക്ക് ഐ ലീഗിൽ കളിക്കാൻ ഈ തുക നൽകേണ്ടി വരും .
ഇന്ത്യൻ സൂപ്പർ ലീഗിന് (ഐഎസ്എൽ) കഴിഞ്ഞ തവണ സമ്മാന തുക 15 കോടി രൂപ ആയിരുന്നു .ഐ ലീഗ് ക്ലബ്ബുകളുടെ സമ്മാന തുക ഇതിന്റെ അഞ്ചിലൊന്ന് മാത്രമേ വരു. എന്നാൽ, ഐ എസ് എൽ സമ്മാന തുക നിശ്ചയിച്ച പോലെ ഓരോ സീസണിൽ 50 ലക്ഷം രൂപ വരെ ഉയരും.
സുപ്രധാന പോയിന്റുകൾ
⚽ മൊത്തം സമ്മാനത്തുക 50 ലക്ഷം രൂപയിൽ നിന്ന് 2.75 കോടി രൂപയായി ഉയർത്തുക
⚽ വിദേശ താരങ്ങളെ ടീമിൽ അഞ്ചായി ഉയർത്തുക ,മൊത്തത്തിൽ എട്ടും ഇതിൽ ഒരു ഏഷ്യൻ വംശജനും
⚽ 10 ക്ലബ്ബുകൾക്കും ഓരോന്നിനും ഒറ്റത്തവണ സ്പെഷ്യൽ അലവൻസ് 25 ലക്ഷം നൽകുക
⚽ മാർക്കറ്റിങ് ബഡ്ജറ്റ് 2.5 കോടി രൂപ ആക്കി ഉയർത്തുക ,ഇതിൽ 50 ലക്ഷം എ ഐ എഫ് എഫ് വഹിക്കണം , ബാക്കി തുക പുതിയ ഐ ലീഗ് ക്ലബ്ബ്കളുടെ ഫ്രാഞ്ചൈസി തുകയിൽ നിന്നും ഇടാകണം
സൗത്ത് സോക്കേർസ്
സൗത്ത് സോക്കേർസ്
0 comments:
Post a Comment