Wednesday, June 14, 2017

ഒരു ഇന്ത്യൻ അപാരത






              നിർണായകമായ മത്സരത്തിൽ കിർഗിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യകപ്പിലേക്കു ഒരു ചുവടുകൂടെ അടുത്തു. ഇനി സെപ്റ്റംബറിൽ മക്കാവുന് എതിരെ ആണ്‌ നമ്മളുടെ അടുത്ത മത്സരം. നിലവിൽ ഗ്രുപ്പിലെ രണ്ട് കളികളും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മുൻ മത്സരങ്ങളിൽ നിന്നു വളരെ ഏറെ മെച്ചപ്പെട്ട ഇന്ത്യൻ ടീമിനെ ആണ്‌ ഇന്നലെ നമ്മൾ കണ്ടത്. എതിരാളികൾ ശക്തർ ആയിരുന്നിട്ടുകൂടി നമ്മൾ വിജയം പിടിച്ചെടുത്തു അതിനു ആദ്യമേ നന്ദി പറയേണ്ടത് നമ്മുടെ പ്രധിരോധനിരക്കും നമ്മുടെ ഗോൾകീപ്പർക്കും പിന്നെ കിട്ടിയ അവസരം മുതലാക്കിയ ഛേത്രിക്കും ആണ്‌. പതിവ് പോലെ ലോങ് പാസ്സുകളും ആയി ആണ്‌ ഇന്ത്യ കളി തുടങ്ങിയത്. എന്നാൽ ഉയരം കൂടിയ കിർഗിസ്ഥാൻ താരങ്ങൾ നമ്മളുടെ തന്ത്രങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. ആദ്യ പതിനഞ്ചു മിനിറ്റിൽ ശക്തമായ കളിയാണ് അവർ കാഴ്ചവെച്ചത് നിരന്തരം അവർ നമ്മുടെ ഭാഗത്തു ആക്രമണം നടത്തി എന്നാൽ അവരുടെ മുന്നേറ്റം എല്ലാം നമ്മളുടെ പ്രതിരോധം തടഞ്ഞു. മികച്ച രണ്ട് സേവുകൾ ഗുർപ്രീതും നടത്തി. പതിനഞ്ചു മിനിട്ടിനു ശേഷം ഇന്ത്യ തന്ത്രം മാറ്റി. കുറിയ പാസിലൂടെ ഇന്ത്യ കളി തുടങ്ങി. അതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.കിർഗിസ്ഥാൻ പ്ലയേഴ്‌സിന്റെ ശാരികഘടന പലപ്പോഴും നമ്മുടെ കളിക്കാർക്ക് പ്രയാസമുണ്ടാക്കി. ഛേത്രിയെ അവർ നല്ലപ്ലോലെ മാർക്ക് ചെയ്തു. എന്നാലും ചില സമയങ്ങളിൽ അതിൽ നിന്നെല്ലാം കുതറിമാറി നല്ല പാസുകൾ കൊടുക്കുന്ന ഛേത്രിയെ നമ്മൾ കണ്ടു. നമ്മളുടെ മധ്യനിര ഇന്നലെ അധികം ശോഭിച്ചില്ല വിങ്ങുകളിലൂടെ ഉള്ള മുന്നേറ്റം ആണ്‌ നമ്മൾ അധികവും നടത്തിയത്. ഇടക്ക് ചില നല്ല മുന്നേറ്റം കിർഗിസ്ഥാൻ നടത്തുന്നുണ്ടായിരുന്നു. എന്നാൽ ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. അവരുടെ മുന്നേറ്റ താരം പരിക്ക് പറ്റി പുറത്തുപോയതും അവർക്കു തിരിച്ചടിയായി . ആദ്യ പകുതിയിൽ ഇന്ത്യക്കു രണ്ട് മൂന്ന് നല്ല അവസരങ്ങൾ ലഭിച്ചു. വലത് വിങ്ങിൽ നിന്നും ചാക്കിചാന്ദ് സിങ് കൊടുത്ത ക്രോസിൽ ഛേത്രി കാല് വെച്ചു എങ്കിലും കിട്ടിയില്ല. ആ സമയം ബോക്സിൽ ഉണ്ടായിരുന്ന നർസറിക്കാണ് പന്ത് കിട്ടിയത് നർസറിയുടെ ഷോട്ട് ഗോളിയെ കീഴ്പ്പെടുത്താൻ പോന്ന ഷോട്ട് ആയിരുന്നില്ല. അതിനു ശേഷം നമുക്ക് കിട്ടിയ ത്രോ എടുത്ത ഛേത്രി വളരെ പെട്ടന്ന് ബോക്സിൽ ഉണ്ടായിരുന്ന ജെജെയ്ക്ക് കൊടുത്തു കിർഗിസ്ഥാൻ താരങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ആണ്‌ ഛേത്രി ത്രോ എടുത്തത്‌. ജെജെയുടെ നല്ലൊരു ഷോട്ട് ഗോളി രക്ഷപെടുത്തി. അങ്ങിനെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.  രണ്ടാം പകുതിയിൽ തുടക്കത്തിൽ ശക്തമായ ആക്രമണമാണ് കിർഗിസ്ഥാൻ നടത്തിയത്. എപ്പോൾ വേണമെങ്കിലും ഗോൾ കേറുമെന്ന സ്ഥിതിയായിരുന്നു. നമ്മളുടെ പ്രതിരോധം വളരെ കഷ്ട്ടപെട്ടു. ഗോളിക്കും പിടിപ്പതു പണിയായി. രണ്ട് വട്ടം ഗോൾ കയറി എന്ന് ഉറപ്പിച്ചതാണ് എന്നാൽ ഭാഗ്യം നമ്മളുടെ ഒപ്പമുണ്ടായിരുന്നു. ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഒരു പ്രാവശ്യം ജിങ്കാൻ ഗോൾലൈൻ സേവ് നടത്തി. അനസും തകർപ്പൻ സേവ് നടത്തി. ഇതിനിടയിൽ ബോർജസിനെ മാറ്റി റഫീഖ് വന്നു. ജാക്കിയെ മാറ്റി ജയ്റുവും വന്നു. അങ്ങിനെ നമ്മൾ കാത്തിരുന്ന നിമിഷം വന്നു . 69ത് മിനിറ്റിൽ ഛേത്രി രക്ഷകനായി. മധ്യനിരയിൽ നിന്നു ഒറ്റയ്ക്ക് പന്തുമായി കുതിച്ച ഛേത്രി ബോക്സിനു വെളിയിൽ വെച്ചു പന്ത് ജെജെയ്ക്ക് കൈമാറി. ജെജെ മുന്നിലെ പ്രധിരോധക്കാരന്റെ മുകളിലൂടെ ചിപ്പ് ചെയ്തു ബോക്സിലേക്ക് ഇട്ടു ക്രത്യമായി ബോക്സിലേക്ക് വന്ന ഛേത്രി പന്ത് നിലം തൊടുന്നതിനു മുന്നേ ഗോളിയെ കബളിപ്പിച്ചു പോസ്റ്റിന്റെ ഇടത് ഭാഗത്തേക്ക് പ്ലെയ്സ് ചെയ്തു. *ഗോൾ*സ്റ്റേഡിയം പൊട്ടിത്തെറിച്ചു. രാജ്യത്തിന്‌ വേണ്ടിയുള്ള 54ത്തെ ഗോൾ. ലീഡ് നേടിയതിനു ശേഷം ഇന്ത്യ കൂടുതൽ ഉണർന്നു കളിച്ചു. ജെജെ ക്കു പകരം റോബിൻ സിങ് വന്നു. ഗോൾ മടക്കാൻ കിർഗിസ്ഥാൻ പരമാവധി ശ്രമിച്ചു. നമ്മളുടെ പ്രതിരോധം കൂടുതൽ വീറോടെ പോരാടി. പിന്നെയും രണ്ട് നല്ല അവസരങ്ങൾ നമുക്ക് കിട്ടി. ഛേത്രി ബോക്സിനുള്ളിലേക്കു മനോഹരമായ പാസ് റോബിൻ സിങ്ങിന് കൊടുത്തപ്പോൾ റോബിന് മുന്നിൽ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ റോബിൻ പോസ്റ്റിനു മുകളിലൂടെ ലക്ഷ്യബോധം ഇല്ലാതെ പന്ത് അടിച്ചു കളഞ്ഞു. അടുത്ത അവസരം ഛേത്രിക്കായിരുന്നു. ബോക്സിനുള്ളിൽ രണ്ട് ഡിഫെൻഡറെ വെട്ടിച്ചു പന്ത് നേടിയ ഛേത്രിക്ക് മുന്നിൽ ഒഴിഞ്ഞ പോസ്റ്റായിരുന്നു. എന്നാൽ ഛേത്രിയുടെ അടിയും പോസ്റ്റിനു മുകളിലൂടെ പറന്നു. കളിയുടെ അവസാനസമയത് കിർഗിസ്ഥാൻ ആക്രമണം നടത്തി. പക്ഷേ നമ്മൾ പിടിച്ചുനിന്നു. കളി തീരാൻ ഒരു മിനിറ്റ് ഉള്ളപ്പോൾ കിട്ടിയ നല്ലൊരു ഷോട്ട് ഗുർപ്രീത് വളരെ ശ്രമപ്പെട്ടു തട്ടി കളഞ്ഞു. അങ്ങിനെ നമ്മൾ വിജയതീരത്തു അടുത്തു. കളിയുടെ മുഴുവൻ സമയവും ടീമിന് വേണ്ടി ആർത്തു വിളിച്ച ആരാധർ നമ്മളുടെ ടീമിന് നല്ല പ്രചോദനം ആണ്‌ കൊടുത്തത്.
         

  സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers