🔻ടാറ്റ സ്പോർട്സ് കോംപ്ലെക്സ് 🔻
പുതിയതായി ഐ സ് ലിൽ കളിക്കാൻ പോകുന്ന ടാറ്റ ഫുട്‍ബോൾ ടീമിന്റെ ഹോം ഗ്രൗണ്ട് ജംഷഡ്പൂരിലാണ്. വർഷങ്ങളായി ഫുട്‍ബോൾ ഉൾപ്പടെ വിവിധ കായിക ഇനങ്ങളുടെ അക്കാദമികൾ അവിടെ ടാറ്റായുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. നിലവിൽ ഐ സ് ൽ കളിക്കാൻ പോകുന്ന ടീമുകളിൽ സ്വന്തമായി സ്റ്റേഡിയം ഉള്ള ഏക ടീമും ടാറ്റ ആണ്. അവരുടെ സ്റ്റേഡിയത്തെ നമുക്ക് പരിചയപ്പെടാം. ജെ ആർ ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് എന്നാണ് സ്റ്റേഡിയത്തിന്റെ പേര്.
ജെമ്ഷെഡ്പൂരിലെ ഏറ്റവും വലിയ സ്റ്റേഡിയവും ഇതാണ്. വിവിധ ഇനത്തിൽ ഉള്ള കായിക മത്സരങ്ങൾ നടത്താൻ സാധിക്കുന്ന രീതിയിൽ ആണ് സ്റ്റേഡിയത്തിന്റെ രൂപകൽപന. മത്സരാത്ഥികൾക്കു പരിശീലനത്തിനും. വലിയ മത്സരങ്ങൾ നടത്തുവാനുമുള്ള ഏല്ലാവിധ സൗകര്യങ്ങളും ഈ സ്പോർട്സ് കോംപ്ലക്സിൽ ഉണ്ട്. പ്രധാന സ്റ്റേഡിയത്തിൽ രാജ്യാന്തര ഫുട്‍ബോൾ മത്സരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉള്ള ഫുട്‍ബോൾ പിച്ചും.
അത്ലറ്റിക്സ് മത്സരങ്ങൾക്ക് സിന്തറ്റിക് ട്രാക്കും ഉണ്ട്. ഇത് കൂടാതെ ആർച്ചെറി, ബാസ്‌ക്കറ്റ് ബോൾ, ഫീൽഡ് ഹോക്കി, ഹാൻഡ് ബോൾ, ടേബിൾ ടെന്നീസ്, ടെന്നീസ്, വോളിബോൾ തുടങ്ങിയ എല്ലാ മത്സരങ്ങൾക്കും ഉള്ള എല്ലാവിധ സൗകര്യങ്ങളും ഈ സ്പോർട്സ് കോംപ്ലക്സിൽ ഉണ്ട്. അതുകൂടാതെ എല്ലാവിധ സൗകര്യങ്ങളും ഉള്ള ഫിറ്റ്നസ് സെന്ററും,ലോകോത്തര നിലവാരമുള്ള സ്വിമ്മിങ് പൂളും സ്റ്റേഡിയത്തിന്റെ ഭാഗം ആണ്. റെസിഡൻഷ്യൽ അത്‌ലറ്റുകൾക്ക് ഈ സൗകര്യങ്ങൾ ഫ്രീ ആയി ഉപയോഗിക്കാവുന്നതാണ്.
ടാറ്റ ചെസ്സ് അക്കാദമി, ആർച്ചെറി അക്കാദമി എന്നിവയുടെ ഹെഡ് കോർട്ടേഴ്സും ഇവിടെ സ്ഥിതി ചെയ്യുന്നു. 2006ൽ ബ്രസീലിലെ വമ്പൻ ക്ലബായ സാവോപോളോ ഫ് സി യും ഇന്ത്യൻ ക്ലബായ മുഹമ്മദെൻ സ്പോർട്ടിങ്ങും തമ്മിൽ ഉള്ള ഫുട്‍ബോൾ മത്സരം ഇവിടെ വെച്ചാണ് നടന്നത്.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment