അണ്ടർ -23 നാഷണൽ ടീമിന്റെ അന്തിമ തയാറെടുപ്പ് നാഷണൽ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻറ്റെ മേൽനോട്ടത്തിൽ ന്യൂ ഡൽഹി അംബേദ്‌കർ സ്റ്റേഡിയത്തിൽ നടന്നു വരികയാണ്. യു.എസ്സിൽ പോകുന്നതിന് മുൻപ് 34 പേർ അടങ്ങുന്ന ക്യാമ്പ് ജൂലൈ 1 വരെ തുടരും .
ഇതിൽ ഐ ലീഗിൽ നിന്നുളള താരങ്ങളും ,ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ് ,ഇന്റർ കോളേജ് ടൂർണമെന്റ്സ് ,സന്തോഷ് ട്രോഫി ,സെക്കന്റ് ഡിവിഷൻ ഐ ലീഗ് , വിദേശ സ്‌കൗട്ടിങ് ,റിലൈൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് എന്നിവയിൽ നിന്നും തെരഞ്ഞെടുത്തവരാണ്. ജൂലൈ 19 മുതൽ ജൂലൈ 23 വരെ നടക്കുന്ന 2018 എ.എഫ്.സി യോഗ്യത മത്സരത്തിൽ ഇന്ത്യ ഗ്രൂപ്പ് സിയിൽ ഖത്തർ ,സിറിയ ,തുർക്മെനിസ്ഥാൻ എന്നിവരെ നേരിടും.
അടുത്ത മാസമാണ് കാലിഫോർണിയയിൽ പരിശീലത്തിനായി പോവുക. അവിടെ വിവിധ തലത്തിൽ ഉളള ക്ലബ്ബുകളെ നേരിടും.
സൗത്ത് സോക്കേർസ്
0 comments:
Post a Comment