Monday, July 2, 2018

എഫ് സി കേരളയുടെ സംസ്ഥാനത്തെ മൂന്നാമത്തെ സോക്കർ സ്കൂൾ സെന്റർ ആരംഭിച്ചു..




എഫ് സി കേരളയുടെ മൂന്നാമത്തെ സോക്കർ സ്കൂൾ എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂൾ ഗ്രൗണ്ടിൽ കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടും എഫ് സി കേരള ഡയറക്ടറുമായ ശ്രീ കെ പി സണ്ണി  ഉൽഘടനം ചെയ്തു. 
എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറും മുൻ ഇന്ത്യൻ കോച്ചുമായ ശ്രീ നാരായണമേനോൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ ഡേവിസ് മൂക്കൻ, ചീഫ് കോച്ച് ശ്രീ ടി ജി പുരുഷോത്തമൻ, 
മാനേജരും കോച്ചുമായ നവാസ് കെ എ എന്നിവർ പ്രസംഗിച്ചു.
നിലവിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും,
തൃശ്ശൂർ ശ്രീ കേരളവർമ കോളേജ് ഗ്രൗണ്ടിലുമായി നേരത്തെ ആരംഭിച്ച എഫ് സി കേരള സോക്കർ സ്‌കൂളുകൾ  രാജ്യത്തെ തന്നെ മികച്ച ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. 
എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറും  മുൻ ഇന്ത്യൻ കോച്ചുമായ  ശ്രീ നാരായണമേനോന്റെയും, ചീഫ് കോച്ച് ശ്രീ പുരുഷോത്തമന്റെയും നേതൃത്വത്തിൽ  വിദഗ്ധരായ 15ഓളം പരിശീലകരാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്..

0 comments:

Post a Comment

Blog Archive

Labels

Followers