ബംഗളുരുവിനെ പൊളിച്ചടുക്കി ഗോകുലത്തിന്റെ കുട്ടിപ്പട്ടാളം..
ഇന്റർനാഷണൽ കപ്പ് ഓഫ് ജോയ് കലാശപ്പോരാട്ടത്തിൽ ഒന്നല്ല.. രണ്ടല്ല.. അഞ്ചു ഗോളുകളാണ് ബംഗളുരുവിന്റെ വലയിൽ ഗോകുലം നിറച്ചിട്ടത്. ടൂർണമെൻറിൽ ആകമാനം ഗോളടി ഒരു ഹോബിയാക്കി മാറ്റിയ ഗോകുലത്തിന്റെ കുട്ടിപ്പോരാളികൾ കരുത്തരായ ബംഗളുരുവി
നെ എങ്ങിനെ നേരിടുമെന്ന് ആകാംക്ഷയോടെ കാത്തിരുന്ന മലയാളി ഫുട്ബോൾ പ്രേമികൾക്ക് ആഹ്ലാദത്തിമിർപ്പോടെ ആഘോഷിക്കാൻ വേണ്ട ഫൈനൽ സ്കോർ ജൂനിയർ ജയന്റ് കില്ലേഴ്സ് നൽകിയിട്ടുണ്ട്.. കേരളത്തിലെ കുട്ടികളെ പ്രൊഫഷണൽ ടൂർണമെന്റുകളിൽ ഇങ്ങനെയുള്ള വിജയകിരീടത്തോടെ കാണുന്നത് മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഒരുപാട് സന്തോഷവും പ്രതീക്ഷകളും നൽകുന്നതാണ്..ടൂർണമെന്റിലെ ടോപ് സ്‌കോറർ ആയി ഗോകുലത്തിന്റെ ഹോകിപ്പിനെയും മികച്ച ഗോൾകീപ്പറായി ഗോകുലത്തിന്റെ തന്നെ സിനാനെയും തിരഞ്ഞെടുത്തു.
0 comments:
Post a Comment