ഇന്ത്യ U16 ഫുട്ബോൾ ടീം- ഒരു പക്ഷെ ഇന്ത്യ ഇതുവരെ ഇത്ര മെച്ചപ്പെട്ട ഒരു ടീം ഒരുക്കിയിട്ടുണ്ടാവില്ല .മൂന്ന് മാസം ബാക്കി നിൽക്കെ മലേഷ്യയിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന AFC U16 ചാമ്പ്യൻഷിപ്പിന് തയാറെടുപ്പ് നടത്തുകയാണ് ഇന്ത്യയുടെ U16 ചുണക്കുട്ടികൾ .
ഈ മാസം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചൈനയിലെ നാല് രാജ്യ ടൂർണമെന്റിൽ ഇന്ത്യ U16 ടീം അത്ര നല്ല റിസൾട്ട് ആയിരുന്നില്ല . ചൈനയുമായുള്ള ആദ്യ മത്സരത്തിൽ 1-0 നും തായ്ലൻഡിനോട് രണ്ടാം മത്സരത്തിൽ 3-1 നും അവസാന മത്സരത്തിൽ ഡി പി ആർ കൊറിയയോട് 1-1 സമനിലയും നേടി . എന്നാൽ ഈ മത്സരങ്ങൾ നോക്കി നിങ്ങൾ ഈ ടീമിനെ എഴുതി തള്ളുകയാണെങ്കിൽ നിങ്ങൾക്ക് തെറ്റി .ഒന്നാമതായി നമ്മൾ ഏറ്റുമുട്ടിയത് ചൈനയുടെ u17 ടീമിനോടാണ് എന്നോർക്കണം ,മാത്രമല്ല ചൈന ഇന്ത്യൻ ഡിഫെൻസ് തകർത്ത് ഗോൾ സ്കോർ ചെയ്തത് ടൈറ്റ് ആംഗിളിൽ നിന്ന് ഒരു മികച്ച ഫിനിഷിംഗിലൂടെയാണ് . കരുത്തരായ ചൈനയുടെ നേർക്ക് ഇന്ത്യ ഒരുപാട് അവസരങ്ങൾ സൃഷ്ട്ടിച്ചു , നിർഭാഗ്യവും ഫിനിഷിങ് പോരായ്മയും ഗോൾ നേടാൻ ആയില്ല എന്നതാണ് .
തായ്‌ലണ്ടിനെതിരെ അവസാന മൂന്ന് മിനിറ്റിൽ ഡിഫെൻസിൽ വരുത്തിയ പോരായ്മകളാണ് ഗോൾ വഴങ്ങാൻ കാരണം . ഡി പി കൊറിയയോട് മികച്ച് കളിച്ചു തന്നെ സമനിലയും പിടിച്ചു . ഈ മത്സരങ്ങളിൽ ഏതിലെങ്കിലും ഒരു വിജയം നേടിയിരുന്നുവെങ്കിൽ 2017 സാഫ് u 15 കപ്പ് മുതൽ കളിച്ച 20 മത്സരങ്ങളിലെ 13 ആമത്തെ വിജയമവുമായിരുന്നു . അതെ തായ്‌ലണ്ടിനെതിരെ തോൽവി ഈ ടീമിന്റെ അഞ്ചാമത്തെ തോൽവി മാത്രമാണ് .ഇന്ത്യൻ കൗമാര ഫുട്‍ബോളിലെ നിശബ്ദ പോരാളിയായ ബിബിയാനോ ഫെർണാണ്ടസ് തന്നെയാണ് ഈ ടീമിന്റെ ഏറ്റവും വലിയ സമ്പത്ത് .ഈ ടീമിന്റെ പ്രധാന പരിശീലകൻ ആണ് ബിബിയാനോ. ആരും തെറ്റിദ്ധരിക്കരുത് ബിബിയാനോ വിദേശി അല്ല ഇന്ത്യക്കാരൻ ആണ്. 20 മത്സരങ്ങളിൽ 12 ജയങ്ങൾ, ഒരുപക്ഷെ ഒരു ഇന്ത്യൻ പരിശീലകനും ഇതുവരെ നേടാത്ത നേട്ടങ്ങൾ ആണ് ബിബിയാനോ നേടിക്കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നിസംശയം പറയാം.ഏഷ്യയിലെ മികച്ച യൂത്ത് ടീം ആയി അണ്ടർ 16 ടീം മാറിയതിൽ ബിബിയാനോയുടെ പങ്ക് എടുത്തു പറയണം.
2018 ഈ ടീമിന്റെ തുടക്കം ഗംഭീരമായിരുന്നു , ഏപ്രിലിൽ സ്പെയിനിൽ യൂ എസ് എ യോടും നോർവേ യോടും തോൽക്കുന്നതിന് മുമ്പ് മാർച്ചിൽ ഹോങ്കോങ്ങിൽ മൂന്ന് മത്സരങ്ങളിലും ജയിച്ച് തന്നെയാണ് തുടങ്ങിയത് .സ്പെയിനിൽ രണ്ട് മത്സരങ്ങൾ തോറ്റെങ്കിലും സെർബിയയിൽ -സെർബിയ , ജോർദാൻ , തജ്‍കിസ്താൻ പോലുള്ള ശക്തരായ ടീമുകളോട് നാല് രാജ്യ ടൂർണമെന്റിൽ ചാമ്പ്യന്മാരയത് മറ്റൊരു നേട്ടം കൂടിയാണ് .
അണ്ടർ 16 ഏഷ്യകപ്പിന് ടീം ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. നേപ്പാളിൽ വെച്ചു നടന്ന യോഗ്യത മത്സരങ്ങളിൽ പലസ്‌തീനെയും നേപ്പാളിനെയും തോൽപിച്ച ടീം ശക്തരായ ഇറാഖിനെ സമനിലയിൽ തളച്ചാണ് യോഗ്യത നേടിയത്.ഏഷ്യകപ്പിൽ സെമിയിൽ എത്താൻ സാധിച്ചാൽ അടുത്ത അണ്ടർ 17 ലോകകപ്പിന് നമുക്ക് നേരീട്ട് യോഗ്യത നേടാൻ സാധിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 7 വരെ നടക്കാനിരിക്കുന്ന AFC U16 ചാമ്പ്യൻഷിപ്പിൽ ഇന്തോനേഷ്യ ,വിയറ്റ്നാം , ഇറാൻ അടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഡ്രാ ചെയ്തിരിക്കുന്നത് . ഈ ടീമിൽ നമുക്ക് വിശ്വസിക്കാം , ഇവർ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട .. അത് വരെ നമുക്ക് ഈ ടീമിന് എല്ലാ പിന്തുണയും നൽകാം .
ഇവരാണ് നമ്മുടെ അഭിമാനം...നമ്മുടെ വിശ്വാസം... ഒരിക്കൽ ലോക ഫുട്ബാളിൽ ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുമെന്ന വിശ്വാസം ..
ഒരുമിക്കാം നമുക്ക് ഒരുമിച്ച് നിൽക്കാം ഈ ചുണക്കുട്ടികളെ പിന്തുണക്കാം...💪
💙"ബാക്ക് ദി ബ്ലൂ "💙
0 comments:
Post a Comment