ടൊയോട്ട യാരിസ് ലാലിഗ വോൾഡ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആതിഥേയരെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി സ്പാനിഷ് ലീഗിലെ അട്ടിമറിക്കാരായ ജീറോണ ചാമ്പ്യന്മാരായി. ലാലീഗയിൽ കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ജിറോണ ഒറ്റ ഗോൾ പോലും വഴങ്ങാതെ 11 ഗോളുകളാണ് ടൂർണമെന്റിലെ രണ്ടു മത്സരങ്ങളിൽനിന്നുമായി അടിച്ചു കൂട്ടിയത്.
ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിക്കെതിരെ ദയനീയമായി പരാജയപ്പെട്ടതിലും മികച്ചൊരു പ്രകടനമായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. നിർഭാഗ്യവശാൽ സ്പാനിഷ് ലീഗിലെ അട്ടിമറിക്കാരായ ജിറോണയും ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുളള അന്തരം വളരേ വലുതായതുകൊണ്ട് ആദ്യ 43 മിനിറ്റുകൾ പോരുതി നോക്കി എങ്കിലും മത്സരഫലം നെഗറ്റീവായി പര്യവസാനിച്ചു.
മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ടീമിന്റെ പ്രകടനത്തിൽ കോച്ച് ഡേവിഡ് ജെയിംസ് ഒട്ടും നിരാശനല്ലായിരുന്നു. വിദേശ ക്ലബ്ബുകളുമായി നടത്തിയ രണ്ടു സൗഹൃദ മത്സരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളുടെയും വിദേശ ക്ലബുകളുടെയും നിലവാരം തുറന്നു കാണിക്കുന്നതല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ലലീഗ ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ് അവിടെ കളിക്കുന്ന ജിറോണ ലോകത്തിലെ ഏറ്റവും മികച്ച നാല് ലീഗുകളിലെ ഏത് ടീമിനെയും പരാജയപ്പെടുത്താൻ പ്രാപ്തരാണ്. ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ കളിക്കുന്ന കളിക്കാർക്കെതിരെ കളിക്കുന്നത് നമ്മുടെ കളിക്കാർക്ക് വളരെ വലിയ പ്രചോദനമാണ് നൽകുന്നത്. കളിക്കാരുടെ ഫിറ്റ്നസ് ലെവലിലും പ്രകടനത്തിലും താൻ പൂർണതൃപ്തൻ ആണെന്നും ഡി.ജെ അഭിപ്രായപ്പെട്ടു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പരിശീലന മത്സരമാണ് ടീമിനെ പറ്റി പഠിക്കാനും സ്വയം വിലയിരുത്താണ്മുളള അവസരം. ജിറോണയെ പരാജയപ്പെടുത്തി നമ്മൾ ISL നേടാൻ പോകുന്നില്ല. ഇതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ISL ൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് വേണ്ടത്.ഇന്ത്യൻ യുവരക്തങ്ങൾക്ക് ഇനിയും പലതും ചെയ്യാനാകുമെന്ന് തെളിയിച്ചതാണ് പ്രീ സീസൺ ടൂർണമെന്റിലെ പ്രകടനമെന്നാണ് ഡിജെ യുടെ പക്ഷം.. പ്രശാന്ത്,ധീരജ്, രാകിപ്, ലാൽറുവാത്ത പോലെയുള്ള യുവ രക്തങ്ങൾ ഇന്ത്യൻ വിദേശ താരങ്ങളോടൊപ്പം കളിച്ചു നേടുന്ന മത്സരപരിചയങ്ങൾ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ ഫുടബോളിനും ഒരു മുതൽകൂട്ടാവുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സൗത്ത് സോക്കേഴ്‌സ്.
0 comments:
Post a Comment