Monday, July 23, 2018

ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി .. കൊച്ചിയിൽ ഇനി ഫുട്‌ബോൾ വസന്തം




കേരള ബ്ലാസ്റ്റേഴ്‌സ്, ജിറോണ എഫ് സി, മെൽബൺ സിറ്റി എഫ് സി ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേർസ് മെൽബൺ സിറ്റി എഫ് സി യെ നേരിടും . നാളെ 7 മണിക്ക് കൊച്ചി ജവാഹർലാൽ സ്റ്റേഡിയത്തിലാണ് മത്സരം.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഐ എസ് എൽ ടൂർണമെന്റിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആണ് ഇങ്ങനെ ഒരു ടൂർണമെന്റ് നടത്തുന്നത്. ഇന്ത്യയിൽ ആദ്യമായി ആണ് ഒരു ഫുട്‍ബോൾ ക്ലബ് ഈ രീതിയിൽ ഒരു പ്രീസീസൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ലാ ലീഗയിൽ കഴിഞ്ഞ സീസണിൽ കളിച്ച ജിറോണ എഫ് സി പോയിന്റ്‌ ടേബിളിൽ പത്താം സ്ഥാനത്തായിരുന്നു. ലീഗിൽ   റയൽ മാഡ്രിഡിനെ തോൽപ്പിക്കാനും അവർക്കു കഴിഞ്ഞു. ആസ്ട്രേലിയൻ ലീഗിലെ മൂന്നാം സ്ഥാനക്കാർ ആണ് മെൽബൺ സിറ്റി എഫ് സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ആയ മാഞ്ചസ്റ്റർ സിറ്റി യുടെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് മെൽബൺ സിറ്റി എഫ് സി.


ഡേവിഡ് ജെയിംസിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നെരോക്ക എഫ് സിയോട് നോക്ക് ഔട്ട് സ്റ്റേജിൽ തോറ്റ് പുറത്തായിരുന്നു . കഴിഞ്ഞ സീസണിൽ പോരയ്മകൾ നികത്തിയാണ് ഡേവിഡ് ജെയിംസ് ടീം ഒരുക്കിയിരിക്കുന്നത് .ഇതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ ടീം ഡിഫൻഡർ അനസ് എടത്തൊടിക , മലയാളി യുവ താരം അബ്ദുൽ ഹക്കു , U-17 ലോകകപ്പ് താരം ധീരജ് സിങ് ,ഹാലിച്ചരൻ നസറി ,  എന്നിവരെയും ടീമിൽ എത്തിച്ചു . ധീരജ് സിങിന്റെ ട്രൈനിങ്ങിൽ മികച്ച പ്രകടനം കണ്ട് ജെയിംസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ കളിപ്പിക്കുമെന്നാണ് ടീമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. പരിക്ക് മൂലം സി കെ വിനീതിന് പ്രീ സീസൺ മത്സരം നഷ്‌ട്ടമായേക്കും . കൂടാതെ കേരള സന്തോഷ് ട്രോഫി താരവും മുൻ എഫ് സി കേരള താരവും കൂടിയായ  ജിതിൻ എം എസ് ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയിൽ കൂടുതൽ കരുത്ത് പകരും .




കൂടാതെ വിദേശ താരങ്ങളായി സ്‌ട്രൈക്കർമാരായ മതേജ് പോപ്ലാറ്റിനിക് , സ്‌റ്റോജെനോവിക് , ഡിഫൻഡർ സിറിൽ കാലി എന്നിവരെയും ടീമിൽ എത്തിച്ചിട്ടുണ്ട് .ഏറ്റവും ഉറ്റു നോക്കുന്ന താരം സ്ലോവേനിയൻ താരം മതേജ് പോപ്ലാറ്റിനിക് തന്നെയാണ് , തന്റെ മുൻ ക്ലബ്ബായ എൻ കെ ട്രിജലവ് ക്രഞ്ചിന് വേണ്ടി 34 മത്സരങ്ങളിൽ നിന്ന് 16 ഗോൾ നേടിയിട്ടുണ്ട് . കഴിഞ്ഞ സീസൺ ജനുവരി ട്രാൻസ്ഫെറിൽ സൈൻ ചെയ്ത കേസിറോൺ കിസിറ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രതീക്ഷ . ഐ എസ്‌ എൽ നിയമ പ്രകാരം പോലെ തന്നെ 5 വിദേശ താരങ്ങളെ ആദ്യ ഇലവനിൽ ഡേവിഡ് ഇറക്കിയേക്കും എന്നാണ് അറിയാൻ കഴിയുന്നത് . മെൽബൺ സിറ്റിക്കെതിരെ വിജയം അത്ര എളുപ്പമല്ല എങ്കിലും മികച്ച പ്രകടനം തന്നെ ഡേവിഡ് ജെയിംസും കൂട്ടരും കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കാം .

0 comments:

Post a Comment

Blog Archive

Labels

Followers