Monday, July 9, 2018

നീലക്കുപ്പായക്കാരും ചുകന്ന ചെകുത്താന്മാരും നേർക്ക് നേർ വരുമ്പോൾ


ഈ വേൾഡ് കപ്പിലെ ഏറ്റവും വാശിയേറിയ  പോരാട്ടത്തിന് ചൊവ്വാഴ്ച രാത്രി  ലോകം സാക്ഷ്യം വഹിക്കുകയാണ്. കളി ജയിക്കുവാനുള്ളതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരേ തരക്കാർ ഏറ്റുമുട്ടുമ്പോൾ ഇടിമിന്നലുകളുണ്ടാകുമെന്ന്  നിശ്ചയം. ടാക്റ്റിക്സിലും  കളിമിടുക്കുകൊണ്ടും പോരാട്ടവീര്യം കൊണ്ടും തുല്യത പുലർത്തുന്ന ഈ രണ്ടു ടീമുകളും ഫുട്ബോൾ പ്രേമികൾക്ക് നല്ലൊരു വിരുന്നൊരുക്കുമെന്നു പ്രതീക്ഷിക്കാം.
         ഫ്രാൻസ് 4-2-3-1 ഫോർമേഷനിൽ ആണ് കളിക്കുന്നതെങ്കിൽ ജിറൗഡ്  മാത്രമായിരിക്കും സ്‌ട്രൈക്കർ. 4-3-3 ആണ് ഫോർമേഷൻ  എങ്കിൽ എംബപ്പേയും ഗ്രീസ്മാനും ആക്രമണത്തിൽ പങ്കു ചേരും.  ഉറുഗ്വായ്ക്കെതിരായ മത്സരം സസ്പെൻഷൻ മൂലം നഷ്ടടമായ മറ്റ്യൂഡി  മധ്യനിരയിലേക്ക് തിരിച്ചെത്തുന്നത് ഫ്രാൻസിന് കരുത്താകും

          ബെൽജിയം  നിരയിൽ മാനൂർ  ന്റെ  സസ്പെന്ഷന് ഭീക്ഷണിയാണ്.മാനൂർ ന്റെ അഭാവം അവരെ ആശയക്കുഴപ്പത്തിലാക്കും. മാനൂർ ന്റെ പിൻബലത്തിൽ മാർട്ടിനെസ് പ്രവചനാതീതമായ കളിയാണ് പുറത്തെടുത്തത്.3-4-3 ആയിരിക്കും ബെൽജിയത്തിന്റെ ഫോർമേഷൻ. ബെൽജിയത്തിന്റെ പിന് നിര ഫ്രഞ്ചുകാരുടെ അത്ര ഉറപ്പുള്ളതായി  തോന്നുന്നില്ല. വേഗതക്കുറവ് അവരെ കഴിഞ്ഞ കളികളിൽ അലട്ടിയിരുന്നു. എംബാപ്പയെ പോലുള്ള അജിലിറ്റിയും ഡ്രിബ്ലിങ് മികവും  1 v 1 സിറ്റുവേഷൻ ൽ ഗോളടിക്കുവാനുള്ള കഴിവും അവരെ  തീർച്ചയായും പ്രതിസന്ധിയിലാക്കും. പ്രതിരോധത്തിൽ നിന്നും അക്രമണത്തിലേക്കു ചുവടുമാറുമ്പോൾ പോഗ്ബയിൽ നിന്നുള്ള ത്രൂ പാസ്സുകളും ലോങ്ങ്‌ റേഞ്ച് ഉം  എംബാപ്പയെ കൂടുതൽ അപകടകാരിയാക്കും.  അയാൾ ഓടി തുടങ്ങിയാൽ അയാളെ തടയാൻ ആർക്കും കഴിയില്ല. എംബാപ്പയെ  ഉറുഗ്വേ  പ്രതിരോധിച്ചതെങ്ങനെയെന്നു  ബെൽജിയം  പടിക്കുന്നുണ്ടാകും. ലക്സല്റ്റിനെ  ഉപയോഗിച്ചായിരുന്നു ഉറുഗ്വേ എംബാപ്പയെ പൂട്ടിയത്. എല്ലായിടത്തും   എപ്പോഴും laxalt  എംബാപ്പയെ അനുഗമിച്ചിരുന്നു. ഒരു കളിക്കാരന് വേണ്ടുന്ന സ്പേസ് കണ്ടെത്താൻ എംബപ്പേ വിഷമിച്ചു പോയി. അതിനൊരു മറുവശവുമുണ്ട്. എംബാപ്പയെ ഒതുക്കുമ്പോൾ മറ്റൊരു ഫ്രഞ്ച് കളിക്കാരന്  സ്ഥലമൊരുങ്ങാതെ നോക്കുകയും വേണം.
          ഇതിനു മുൻപ് ബെൽജിയം 3-4-3 എന്ന ഫോർമേഷനിൽ കളിച്ചപ്പോൾ അവരുടെ സ്‌ട്രൈക്കേഴ്‌സ്   narrow  ആയിട്ടാണ് കളിച്ചതു. (ബ്രസീലിനെതിരെ ഒഴികെ )അങ്ങനെ വരുമ്പോൾ അവരുടെ വിങ്ങർ  മാർക്കു  ഓപ്പൺ സ്പേസ്  ലഭിക്കും.
       മധ്യ നിരയിൽ ഫ്രഞ്ച് നിര ബെൽജിയത്തെ അപേക്ഷിച്ചു  ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.
         മാനൂർ സസ്പെന്ഷനില് ആയതു കൊണ്ട് 4-3-3 ഫോർമേഷൻ  ൽ  കളിക്കാൻ സാധ്യതയില്ല. Boyata  ആയിരിക്കും  റൈറ്റ് ബാക്ക്. ബെൽജിയം 2 സ്‌ട്രൈക്കർമാരായ ലുകാകുവിനെയും ഹസാർഡിനെയും വളരെ വൈഡ് ആയിട്ടാണ്  കളിപ്പിച്ചത്.  അവർ മൈതാനത്തിന്റെ രണ്ടു വശങ്ങളിലേക്ക് അകന്നു നിന്നപ്പോൾ D Bruin  നും  മറ്റു മിഡ്‌ഫീൽഡർസിനും  സ്പേസ് ലഭിച്ചു തുടങ്ങി.  അറ്റാക്കിങ്  സ്വഭാവമുള്ള  മർസെല്ലോ ,  പലപ്പോഴും കൗണ്ടർ അറ്റാക്കിൽ  ലുകാകുവിന്  കൂടുതൽ  അവസരങ്ങൾ ഒരുക്കി  കൊടുത്തു.  അങ്ങനെ ബ്രസീലിന്റെ  ബാക്ക്  ത്രീ  യെ  ബെൽജിയം  ചിതറിച്ചു  കളഞ്ഞു.
      പക്ഷെ ഫ്രഞ്ച്  നിരയിൽ  ഇതു  വിലപ്പോവാൻ സാധ്യതയില്ല. മർസെല്ലോയെപോലെയല്ല  ഹെർണാണ്ടസ്. പവേർഡും  ഹെർണാണ്ടസ് ഉം offence  ൽ  മികച്ച സംഭാവനകൾ  നല്കാറുണ്ടെങ്കിലും  അവരുടെ മുഴുവൻ പ്രിയോറിറ്റിയും  ഡിഫൻസ്  കേന്ദ്രീകരിച്ചാണ്. മധ്യ നിരയിൽ  കാന്റെ  യുടെ ഇന്റർസെപ്ഷൻ,  ടാക്‌ളിംഗ്, ക്ലീറൻസ് ഇത്യാദികളാൽ ചക്രവർത്തി പദമലങ്കരിക്കുന്നു. രണ്ടു ടീമുകൾ ത്തമ്മിലുള്ള വ്യത്യാസം ഫ്രഞ്ച് നിരയിൽ  കാന്റെ  ഉണ്ടെന്നുള്ളതാണ്.  പ്രതിഭ ധാരാളിത്തം കൊണ്ട് ഫ്രഞ്ച് നിര മികച്ചു നിൽക്കുന്നു  എങ്കിലും ബെൽജിയത്തിന്റെ പോരാട്ടവീര്യം ഫ്രാൻസിനില്ല. വളരെ പതുങ്ങിയ  താളത്തിൽ  തുടങ്ങി  മൂർദ്ധന്യത്തിൽ എത്തിയ  ചെമ്പടപോലെ യായിരുന്നു ഫ്രാൻസിന്റെ കളികളെല്ലാം. ജപ്പാനെയും ഇംഗ്ലണ്ടിനെയും ചങ്കുറപ്പുകൊണ്ടും  ബ്രസീലിനെ ബുദ്ധികൊണ്ടും  തോല്പിച്ചായിരുന്നു ബെൽജിയം  സെമിയിലെത്തിയത്. എന്തായാലും ഇതൊരു എപിക് ഗെയിം ആയിരിക്കും  എന്ന്  നിസ്സംശയം പറയാം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ 
https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers