Showing posts with label ISL SEASON 2017. Show all posts
Showing posts with label ISL SEASON 2017. Show all posts

Monday, June 29, 2020

"കളി കാണാനുള്ള മല്‍സരത്തില്‍ മരിച്ചത് 96 പേര്‍" |കഥ-4| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |

               

ഇതൊരു വേദനിപ്പിക്കുന്ന കഥയാണ്.  മൈതാനത്ത് സാധാരണ നമ്മള്‍ കാണുക രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെങ്കില്‍ ഈ കഥയിലെ മല്‍സരം ശ്വാസത്തിന് വേണ്ടിയായിരുന്നു.  അല്‍പ്പം ഓക്‌സിജന്‍ ലഭിക്കാതെ  അലറി വിളിച്ച് ജീവഛവമായവരുടെ കഥ. 96 ഫുട്‌ബോള്‍ പ്രേമികള്‍ തല്‍സമയം മൈതാനത്ത് മരിച്ച് വീണ കഥ. പക്ഷേ ഈ ദുരന്ത കഥ ഒരു മുന്നറിയിപ്പായിരുന്നു. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയ ദുരന്തം.
കഥയുടെ വേദി ഇംഗ്ലണ്ടാണ്. അവിടെയാണല്ലോ ഭ്രാന്തന്മാരായ ഫുട്‌ബോള്‍ പ്രേമികളുള്ളത്. അവര്‍ക്ക് കളിയെന്നാല്‍ അതൊരു വല്ലാത്ത വികാരമാണ്. സ്വന്തം ടീമിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന ആവേശം. അവര്‍ക്ക് കളി ടെലിവിഷനില്‍ കണ്ടാല്‍ പോര-നേരില്‍ തന്നെ കാണണം. അതും കൂട്ടമായി... 1989 ഏപ്രില്‍ 15. ഇംഗ്ലണ്ടിലെ വിഖ്യാതമായ എഫ്.എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍. ഒരു ഭാഗത്ത് ജനപ്രിയ ടീമായ ലിവര്‍പൂള്‍. മറുഭാഗത്ത്  നോട്ടിങ്ഹാം ഫോറസ്റ്റ്. ഈ രണ്ട് ടീമുകള്‍ക്കും പതിനായിരക്കണക്കിന് ആരാധകരുണ്ട്. ടീമിന്റെ സ്വന്തം ജഴ്‌സിയില്‍ ഇവര്‍ കളി ആസ്വദിക്കാനിറങ്ങും.  രണ്ട് ടീമുകളുടെയും ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക സ്ഥലങ്ങള്‍ തന്നെയാണ് സംഘാടകര്‍ നല്‍കാറുള്ളത്. അതിന് കാരണം തമ്മില്‍ തല്ല് ഒഴിവാക്കാലാണ്.  ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാല്‍ കാണികളുടെ തമ്മിലടി എത്രയോ കാണാം.  ഇത് കൊണ്ടാണ് ഫാന്‍സിന് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുന്നത്. സൗത്ത് യോര്‍ക്ക്‌ഷെയര്‍ കൗണ്ടിയിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലായിരുന്നു അങ്കം.  അത്ര വലിയ മൈതാനമല്ല. പക്ഷേ സ്ഥിരമായി അവിടെ വലിയ മല്‍സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. വൈകീട്ട്് മൂന്ന് മണിക്കായിരുന്നു കിക്കോഫ്. ആരാധകരെ ഭയന്ന് തന്നെയാണ് ഇത്രയും നേരത്തെ മല്‍സരം സംഘാടകര്‍ നിശ്ചയിച്ചത്. പകല്‍ വെളിച്ചത്തില്‍ കാണികളുടെ കടന്നുകയറ്റം കുറവാകുമെന്ന് കരുതിയുള്ള മുന്‍കരുതല്‍. കിക്കോഫിന് 15 മിനുട്ട് മുമ്പ് തന്നെ എല്ലാവരും ഇരിപ്പിടത്തില്‍ എത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഉച്ചത്തിരിഞ്ഞ് തന്നെ കാണികള്‍ ഒഴുകാന്‍ തുടങ്ങി. രണ്ട് ടീമിന്റെയും ആരാധകര്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെത്തി. സ്‌റ്റേഡിയം നിറഞ്ഞിട്ടും അത്രയും ആളുകള്‍ പുറത്ത്. മല്‍സരം ആരംഭിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍  തിരക്ക് ഒഴിവാക്കാനെന്നോണം സ്‌റ്റേഡിയത്തിന്റെ ഒരു ഗേറ്റ് തുറക്കാന്‍ പറഞ്ഞതും പുറത്ത് നിന്നുള്ള വന്‍ ജനക്കൂട്ടം തിക്കി ത്തിരക്കി അകത്തേക്ക് കയറാന്‍ തുടങ്ങി. മൈതാനത്തെയും ഗ്യാലറിയെയും വേര്‍ത്തിരിക്കുന്ന ഇരുമ്പ് ഗേറ്റുകള്‍ക്കരികിലേക്ക് എല്ലാവരും കുതിച്ചെത്തി ( ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം കാണാം. ഗ്യാലറിയും മൈതാനവും തമ്മില്‍ വളരെ അടുത്തായിരിക്കും. ഗ്യാലറിക്കും മൈതാനത്തിനും മധ്യേ വലിയ ഇരുമ്പ്് വേലികളുണ്ടാവും. ഇരിപ്പിടങ്ങള്‍ ലഭിക്കാത്ത കാണികല്‍ ചിലപ്പോള്‍ ഇരുമ്പ് വേലിക്ക് ചുറ്റും നിന്നായിരിക്കും മല്‍സരം കാണുക.) കാണികളുടെ തള്ളിക്കയറ്റത്തില്‍ ഇരുമ്പ് വേലിക്കരികില്‍ ആദ്യമെത്തിയവര്‍ കുരുങ്ങി നിന്നു. അവര്‍ക്് മുകളിലേക്ക് തിക്കി തിരക്കിയെത്തിയവര്‍ ഒന്നിന് പിറകെ ഒന്നായി വീണു.  മുന്നിലുള്ളവരുടെ വീഴ്ച്ച പോലുമറിയാതെ പിറകിലുള്ളവര്‍ തീരക്കിയെത്തിയതോടെ അടിയില്‍പ്പെട്ടവര്‍ ശ്വാസം കിട്ടാതെ അലറി. പക്ഷേ ആ അലര്‍ച്ച കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ 94 പേര്‍ തല്‍ക്ഷണം ശ്വാസം കിട്ടാതെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.  മറ്റൊരാള്‍ ദീര്‍ഘകാലം ചികില്‍സയിലായിരുന്നു. അബോധാവസ്ഥയില്‍ ആസുപത്രി കിടക്കയില്‍ തന്നെയായിരുന്ന  അയാള്‍ 1993 ല്‍ മരിച്ചു. 766 പേര്‍ക്ക് പരുക്കേറ്റു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.


ആ ദുരന്ത കാഴ്ച്ചകള്‍ ഹൃദയഭേദകമായിരുന്നു.  സ്‌റ്റേഡിയത്തിലേക്ക് ആദ്യം തിക്കി തിരക്കി കയറിയവരാണ്  ദുരന്തത്തിനിരയായത.് ഏത് വിധേനയും കളി കാണുക മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ലിവര്‍പൂള്‍ ആരാധകരായിരുന്നു മരിച്ചവരില്‍ കൂടുതല്‍. ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഹൂളിഗന്‍സ് അഥവാ ഭ്രാന്തന്മാര്‍ എന്നൊരു വിഭാഗമുണ്ട്.  കളിയെ വന്യമായി ആസ്വദിക്കലാണ് ഇവരുടെ ഇഷ്ടം. പ്രതിയോഗികളെ ആക്രമിക്കുക, സ്വന്തം ടീമിനായി സ്വയം മറക്കുക. ഈ ആവേശത്തിലായിരുന്നു പലരും. ചിത്രങ്ങള്‍ കണ്ടാലറിയാം  ദുരന്തത്തിന്റെ ഭീകരത. ഇരുമ്പ് വേലിക്ക്് മുന്നില്‍ കുരുങ്ങി ജീവന് വേണ്ടി നിലവിളിക്കുന്നവരുടെ  ദേഹത്തേക്ക് മലവെളളപ്പാച്ചില്‍ പോലെ ആളുകള്‍ എത്തുകയായിരുന്നു.  വന്നവര്‍ വന്നവര്‍ വീഴാന്‍ തുടങങ്ങി. അവരുടെ നിലവിളികള്‍ക്ക് മേല്‍ പിറകെ വന്നവര്‍ അകപ്പെട്ടു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഉന്മാദികളെ പോലെയാണ്. മദ്യപിച്ചായിരിക്കും ഭൂരിപക്ഷവും കളി ആസ്വാദനമെന്ന ആഘോഷത്തിന് വരുക. ഇതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.  പോലീസായിരുന്നു ഒന്നാം പ്രതി.  അവര്‍ എന്തിന് ഗേറ്റുകള്‍ തുറന്നു എന്ന ചോദ്യം ഉത്തരമില്ലാതെ നിലനിന്നു.  പതിനായിരക്കണക്കിന് കാണികള്‍ പുറത്ത്് ബഹളം വെക്കുമ്പോള്‍ അവര്‍ക്കായി കാട്ടിയ കാരുണ്യത്തില്‍ 96 പേരുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. വലിയ ദുരന്തമായതിനാല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ആരാധകരില്‍ കുറ്റം ചാര്‍ത്തി. മദ്യപിച്ചെത്തിയ കാണികള്‍ തിക്കിത്തിരക്കിയത് മൂലമായിരുന്നു വലിയ ദുരന്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇരുമ്പ് ഗേറ്റും പ്രശ്‌നമായി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ മരിച്ചവരുടെ കുടുംബങ്ങള്‍ രംഗത്ത് വന്നു. പോലീസ് എന്തിന് ഗേറ്റ് തുറന്നു എന്ന ചോദ്യം അവര്‍ ഉയര്‍ത്തിയപ്പോള്‍ പുതിയ അന്വേഷണ കമ്മീഷനെത്തി. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ലാതെയാണ് പോലീസ് എത്തിയതെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ മനസ്സിലായി. വലിയ മല്‍സരമായിട്ടും സുരക്ഷ ഒരുക്കാന്‍ കുറച്ച് പോലിസുകാര്‍ മാത്രം. ആംബുലന്‍സ് സംവിധാനം പോലുമുണ്ടായിരുന്നില്ല. സംഘാടകരുടെ അനുമതി തേടാതെ പോലീസ് ഗേറ്റ് തുറന്നതാണ് പ്രശ്‌നമായതെന്നായിരുന്നു ഈ അന്വേഷണത്തില്‍ തെളിഞ്ഞത്.
പക്ഷേ അടിസ്ഥാന കാരണം ഇരുമ്പ് ഗേറ്റായിരുന്നു. മൈതാനത്തിന് ചുറ്റും സ്ഥാപിക്കപ്പെട്ട ഗേറ്റില്‍ തട്ടി മുന്നോട്ടും പിന്നോട്ടും പോവാന്‍ കഴിയാതെ  പലരും കുരുങ്ങുകയായിരുന്നു. ഇംഗ്ലീഷ് മെതാനങ്ങളില്‍ നിന്ന് ഇരുമ്പ് ഗേറ്റുകള്‍ അപ്രത്യക്ഷമാവാന്‍ കാരണവും ഈ സംഭവമായിരുന്നു. ഗേറ്റുകള്‍ക്ക്് പകരം സ്‌റ്റേഡിയങ്ങളില്‍ ഇരിപ്പിടങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഒരു സാഹചര്യത്തിലും കാണികളെ മൈതാനത്തിന് അരികിലെത്തരുതെന്ന തീരുമാനവുമായി. ഹില്‍സ്‌ബോറോ ദുരന്തമെന്നാല്‍ ഇന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ വിതുമ്പും.
അന്നത്തെ മല്‍സരം അതോടെ ഉപേക്ഷിച്ചു. അതേ വര്‍ഷം മെയ് ഏഴിന് ഓള്‍ഡ് ട്രാഫോഡില്‍ മല്‍സരം നടന്നു. ലിവര്‍പൂള്‍ വിജയിച്ചു. ഫൈനലിലും അവര്‍ക്ക് തന്നെയായിരുന്നു വിജയം.


ചിത്രം
ഹില്‍സ്‌ബോറോ സ്‌റ്റേഡിയത്തിലെ ഇരുമ്പ് ഗേറ്റില്‍ കുരുങ്ങി ശ്വാസം ലഭിക്കാതെ അലറി വിളിക്കുന്നവര്‍.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Tuesday, September 4, 2018

പ്രധാന പങ്കാളി പിന്മാറി വിശദീകരണം നൽകാതെ ഐ എസ് എൽ


ഇന്ത്യൻ സൂപ്പർ ലീഗിന്റെ സഹ ഉടമസ്ഥ അവകാശത്തിൽ നിന്നും ഇന്റർനാഷണൽ മാനേജ്‌മെന്റ് ഗ്രൂപ്പ് (ഐ.എം.ജി) പിന്മാറിയതായി സൂചന. ഔദ്യോഗികമായ യാതൊരുവിധ വിശദീകരണവും ഈ വിഷയത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലോഗോയിൽനിന്നും ഐ.എം.ജിയുടെ പേര് അപ്രത്യക്ഷമായത് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയതോടെയാണ് വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.

ഐ.എം.ജി, റിലൈൻസ്, സ്റ്റാർ എന്നീ മൂന്ന് കമ്പനികളുടെ കൂട്ടായ പങ്കാളിത്തത്തിൽ 2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ്‌ ആരംഭിക്കുന്നത്. മൂന്ന് കമ്പനികൾക്കും സുപ്രധാനമായ പങ്കാളിത്തം ഉണ്ടെങ്കിലും ഐ.എസ്.എൽ ന്റെ മേൽനോട്ടത്തിലും നടത്തിപ്പിലും മുന്നിൽ നിൽക്കുന്നത് റിലൈൻസാണ്. ഇന്ത്യൻ സുപ്പർ ലീഗിന്റെ സംപ്രേഷണവും വിപണനവും നടത്തി കൂടുതൽ ജനകീയമാകുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് സ്റ്റാർ ആണ്.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ഐ.എം.ജി ആയിരുന്നു. അന്താരാഷ്ട്ര ബ്രാന്റുകളെയും സ്പോണ്സർമാരെയും കളിക്കാരെയും ഐ എസ് എലിലേക്ക് ആകർഷിക്കുന്നത്തിൽ ഐ എം ജിയുടെ പങ്ക് വിസ്മരിക്കാൻ ആവില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംരക്ഷണതിന്റെ മേൽനോട്ടം വഹിക്കുന്നതും ഐ എം ജിയാണ്.

ഐ.എം.ജിയുടെ പിന്മാറ്റം റിലയൻസിനും സ്റ്ററിനും സാമ്പത്തികമായി അധിക ഭാരം ആവും എന്നതിലുപരി ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷൻ ലീഗ്‌ ആവാനൊരുങ്ങുന്ന ഐ എസ് എലിന്റെ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ വളരെ പ്രധാനപ്പെട്ട പങ്കാളി പ്രോജക്ട് ഉപേക്ഷിച്ച് പിന്മാറുന്നത് ഏത് രീതിയിൽ തിരിച്ചടിയാവുമെന്ന് കാത്തിരുന്നു കാണാം..

Friday, August 31, 2018

ഡെലേ അലി ചലഞ്ച് ഏറ്റെടുത്ത് രൺബീർ കപൂർ വെല്ലുവിളിച്ചിരിക്കുന്നത് മൂന്ന് മുംബൈ എഫ്സി താരങ്ങളെ.


ടോട്ടൻഹാം ഹോട്ട്സ്പറിന്റെ  ഇംഗ്ലീഷ് ഫുട്ബോൾ താരം ഡെലെ അലിയുടെ ഗോൾ നേടിയതിനുശേഷം വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചുള്ള ഗോൾ സെലിബ്രേഷൻ ലോകപ്രസിദ്ധമായ ഐസ് ബക്കറ്റ് ചലഞ്ച് പോലെ ഡെലേ അലി ചലഞ്ച് എന്നപേരിൽ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു.

മുംബൈ സിറ്റി എഫ് സി ഉടമസ്ഥനും ബോളിവുഡ് താരവുമായ രൺവീർ സിംഗ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന വീഡിയോ മുംബൈ സിറ്റി എഫ് സി അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുചെയ്തു.

മുംബൈ സിറ്റി എഫ്.സി താരങ്ങളായ ലൂസിയാൻ, ഗോൾകീപ്പർ അമൃന്ദർ  സിംഗ്, സെഹ്‌നാജ് സിംഗ് തുടങ്ങിയവരെ ചലഞ്ച് ചെയ്യാനായി നോമിനേറ്റ് ചെയ്തു കൊണ്ടാണ് രൺവീർ സിംഗിന്റെ വീഡിയോ അവസാനിക്കുന്നത്. ഡലേ അലി ചലഞ്ച് ഇന്ത്യൻ സൂപ്പർ ലീഗിലും വൈറൻ ആവുമൊന്ന് കാത്തിരുന്നു കാണാം..

Sunday, February 18, 2018

വീണ്ടും ബ്ലാസ്റ്റേഴ്‌സിന് രക്ഷകനായി മുഹമ്മദ് റാഫി.


ആശാന്റെ പതനത്തിനായി പ്രാർത്ഥിച്ചവർക്ക് സന്തോഷിക്കാൻ ഇനിയും കാത്തിരിക്കണം. ആദ്യ പകുതിയുടെ 32 ആം മിനിറ്റിൽ ജംഷഡ്‌പൂരിന്റെ വെല്ലിങ്ടൺ പ്രിയോറി ബോക്സിന് വെളിയിൽ നിന്നും തൊടുത്ത റോക്കറ്റ് തുളച്ചു കയറിയത് ചെന്നൈ ഗോൾപോസ്റ്റിനൊപ്പം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടനെഞ്ചിലേക്ക് കൂടി ആയിരുന്നിരിക്കണം. ഗോൾ നേടിയത്തിന് ശേഷം പ്രതിരോധത്തിൽ ഊന്നി കളിച്ച ജംഷഡ്പൂർ 88 ആം മിനിട്ടുവരെ മത്സരം മുൾമുനയിൽ നിറുത്തി. 88 ആം മിനിറ്റിൽ ചെന്നൈ എഫ്.സിക്ക് അനുകൂലമായി ലഭിച്ച കോർണർ ആശാന്റെ തന്ത്രങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായി.

മിഹേലിച്ച് ബോക്സിലേക് ഉയർത്തി നൽകിയ പന്ത്‌ രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ കേരളതിന്റെ സ്വന്തം ഹെഡ്മാസ്റ്റർ മുഹമ്മദ്‌ റാഫിച്ചയുടെ മസ്തകത്തിൽ തട്ടി സുബ്രതോ പോളിനെ കാഴ്‌ചകാരനാക്കി ജംഷാഡ്പൂരിന്റെ ഗോൾ വലകളേ ചുംബിച്ചപ്പോൾ ചെന്നൈ ആരാധകരേക്കാൾ കൂടുതൽ സന്തോഷവും ഒരു ഇടക്കാല ആശ്വാസവും നൽകുന്നത് ലീഗിൽ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിനാവും.

മത്സരം സമനിലയിൽ കലാശിച്ചതോടെ 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ചെന്നൈയിൻ എഫ്. സി മൂന്നാം സ്ഥാനതും. 16 മത്സരങ്ങളിൽ നിന്ന് തന്നെ 26 പോയിന്റുമായി ടാറ്റ ജംഷഡ്‌പൂർ നാലാമതും രണ്ട് പോയിന്റ് അകലെ 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും ആണ് നിലവിൽ.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Thursday, January 18, 2018

ചരിത്രം കുറിച്ച് ജെറി, മറികടന്നത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വേഗമേറിയ ഗോൾ നേടി ടാറ്റാ ജംഷത്പൂർ എഫ്.സി യുടെ 20 കാരനായ യുവ മിസ്സോ സ്‌ട്രൈക്കർ ജെറി മാവ്മിംഗ്താംഗ റെക്കോർഡ് ബുക്കിൽ തന്റെ പേര് എഴുതി ചേർത്തു.

ജംഷത്പൂർ സ്വന്തം തട്ടകമായ ജെആർഡി ടാറ്റാ സ്‌പോർട്‌സ്  കോംപ്ലക്‌സിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിട്ട മത്സരത്തിൽ കളി തുടങ്ങി 22 സെകന്റ് പിനിട്ടപ്പോളാണ് ജെറി മാവ്മിംഗ്താംഗയുടെ കാലിൽനിന്ന് ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ പിറന്നത്.

കിക്കോഫിൽ നിന്നും ഉരുത്തിരിഞ്ഞ നീക്കം ജിങ്കന്റെ കാലിൽ തട്ടി ഡിഫ്ളക്ട് ചെയ്ത പന്ത് ആഷിം ബിശ്വാസ് ബ്ലാസ്‌റ്റേഴ്സിന്റെ രണ്ട് പ്രതിരോധനനിരക്കാർക്കിടയിലൂടെ ജെറിയിലേക് നീട്ടി നൽകി. മുന്നോട്ടു കയറി വന്ന ബ്ലാസ്‌റ്റേഴ്സ് ഗോൾ കീപ്പർ പോൾ റചൂബ്കയെ കബളിപ്പിച്ച് ജെറി വലയിലേക്കു പ്ലേസ് ചെയ്തപ്പോൾ സമയം കളി തുടങ്ങി വെറും 22 സെക്കന്റുകൾ മാത്രം.
ഐഎസ്എൽ രണ്ടാം എഡിഷനിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സിക്ക് എതിരായി 29 ാം സെക്കന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ക്രിസ് ഡഗ്നാൽ കുറിച്ച റെക്കോർഡാണ് ജെറി പഴകഥ ആക്കിയത്. ഇതോടെ മലയാളിതാരം മുഹമ്മദ് റാഫി എഫ്.സി പൂനൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിനായി 48 ാം സെക്കന്റിൽ നേടിയ ഗോൾ ഏറ്റവും വേഗമേറിയ ഐ.എസ്.എൽ ഗോളുകളുടെ പട്ടികയിൽ 3ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് https://www.facebook.com/SouthSoccers/ പേജ്  സന്ദർശിക്കു

Monday, January 15, 2018

ജെയിംസ്ന്റെ കീഴിൽ മുംബൈക്കെതിരെ ഇറങ്ങിയ കൊമ്പൻമാർക്ക് രണ്ടാം വിജയം.

ഡേവിഡ് ജെയിംസ്ന്റെ പരിശീലനത്തിൽ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും ഒരു സമനിലയും രണ്ടു വിജയവും കേരളത്തിന്റെ കൊമ്പൻമാർ കരസ്ഥമാക്കി. ഇതോടെ കേരളം പത്തു മത്സരങ്ങളിൽ നിന്നായി പതിനാലു പോയിന്റോടെ ആറാം സ്ഥാനത്തെത്തി. മുംബൈ സ്റ്റേഡിയം അക്ഷരാർത്തത്തിൽ മഞ്ഞ പുതച്ചപ്പോൾ കൊമ്പനു മദമിളകി.  മുംബൈയോടുള്ള മധുര പ്രതികാരം കൂടി ആയി മാറി ഈ മത്സരം.  ഡൽഹിക്കെതിരെ കളിച്ച ടീമിൽ നിന്നും രണ്ടു മാറ്റങ്ങളുമായി ഇറങ്ങിയ കൊമ്പന്മാർ 4-4-2 ഫോർമേഷനിൽ ആയിരുന്നു കളത്തിൽ ഇറങ്ങിയത്. തുടക്കം മുതൽ മാർക്ക്‌ സിഫിനെയോസിലൂടെ മികച്ച ആക്രമണം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. പന്ത്രണ്ടാം മിനുട്ടിൽ സിഫിനെയോസ് മുംബൈ ബോക്സിനുള്ളിൽ നൽകിയ മികച്ച പാസ്സ് ജാക്കി  ചന്ദ്നു നൽകി എന്നാൽ ദുർബലമായ ഷോർട് ഉതിർത്തത് ഗോളിയുടെ കയികളിലേക്കായിരുന്നു. പ്രത്യാക്രമണം നടത്തിയ മുംബൈ പതിനാറാം മിനുട്ടിൽ ബൽവന്തിന്റെ മികച്ച ഹെഡ്‍ർയിലൂടെ കേരള ബോക്സിൽ അപകടം വിതച്ചു. അടുത്ത നിമിഷം തന്നെ ജേഴ്സണ്‍ വിയേരയിലൂടെ വന്ന അടുത്ത അപകടമൂഹൂര്‍ത്തം ക്രോസ് ബാറിനു മുകളിലൂടെയും പോയി. ഇരുപത്തി നാലാം മിനുട്ടിൽ
മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്സണ്‍ വിയേര നടത്തിയ ഫൗളിനെ തുടര്‍ന്നു കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ്‍ എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഇയാന്‍ ഹ്യം മുംബൈ ബോക്സിലേക്കു കുതിച്ചെത്തുമ്പോള്‍ മുംബൈ കളിക്കാര്‍ പകച്ചു  നില്‍ക്കുയായിരുന്നു. സ്ഥാനം തെറ്റി നിൽക്കുക ആയിരുന്ന മുംബൈ ഗോളി അമരീധരിനെ കബളിപ്പിച്ച് ഹ്യൂമ്  ബോക്സിനകത്തു കയറി അനായാസമായി പ്ലേസിങ്യിലൂടെ ഗോൾ നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നേടിയ ഹാട്രിക്കിലൂടെ ഗോൾ വേട്ട തുടങ്ങിയ മലയാളികളുടെ ഹ്യൂമേട്ടൻ ഈ സീസണിലെ നാലാമത്തെ ഗോളും സ്വന്തമാക്കി. നാൽപ്പതാം മിനുട്ടിലൂടെ മുംബൈ തിയാഗോ സാന്റോസിലൂടെ മികച്ച മുന്നേറ്റം നടത്തി എങ്കിലും സുബാഷിഷ് റോയ് അതിനു തടഇടുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഗോള്‍ കിക്ക് എടുക്കാന്‍ വൈകിയതിനു സുഭാഷിഷിനു മഞ്ഞക്കാര്‍ഡും ലഭിച്ചു . ആദ്യപകുതി അവസാനിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 51ശതമാനം മുന്‍തൂക്കം നേടിയിരുന്നു.എന്നാല്‍ മുംബൈയ്ക്ക് നാല് കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിനു ലഭിച്ചത് കേലവം ഒരു കോര്‍ണര്‍ മാത്രമാണ്. രണ്ടാം പകുതിയില്‍ സിഫിനിയോസിനു പകരം സി.കെ. വിനീതും പരിക്കേറ്റ  റിനോ ആന്റോയ്ക്കു പകരം പെസിച്ചും കളത്തിൽ ഇറങ്ങിയപ്പോൾ കേരളത്തിന്റെ  പ്രതിരോധം ശക്തിപ്പെട്ടു. എങ്കിലും 50-ാം മിനിറ്റില്‍ എമാന പന്ത് വലയിലാക്കി എങ്കിലും ലൈന്‍സ് മാന്‍ ഓഫ് സൈഡ് കൊടി ഉയര്‍ത്തിയതിനാല്‍ ബ്ലാസറ്റേഴ്സ് രക്ഷപ്പെട്ടു. രണ്ടാം പകുതിയിൽമുംബൈ  മികച്ച കളി പുറത്തെടുത്തു. എന്നാൽ ബ്ലാസ്റ്റേഴ്‌സൽ നിന്നും ഒരു സങ്കടിത നീക്കം പോലും കാണാൻ സാധിച്ചില്ല. അറുപത്തി ഒന്നാം മിനുട്ടിൽ പേക്കൂസൻറെ ഷോർട് ഗോൾ പോസ്റ്റിനു മുകളിലൂടെ പോയി.  77-ാം മിനിറ്റില്‍ മുംബൈയുടെ വലതു  ഭാഗത്തെ ബോക്സിനടുത്ത് ബ്ലാസറ്റേഴ്സിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത പെസിച്ചിന്റെ ഗ്രൗണ്ട് ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു.79-ാം മിനിറ്റില്‍ മുംബൈയുടെ പെനാല്‍ട്ടി ബോക്സിനു തൊട്ടു മുന്നില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ഇയാന്‍ ഹ്യൂമിന്റെ ഗ്രൗണ്ട് ഷോട്ട് മുംബൈ ഗോളി രക്ഷപ്പെടുത്തി.
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ സഞ്ജു പ്രധാന്റെ ക്രോസില്‍ റാഫ ജോര്‍ഡയുടെ ആദ്യ ശ്രമം ബ്ലാസറ്റേഴ്സിന്റെ പ്രതിരോധത്തില്‍
തട്ടി മടങ്ങി. എന്നാല്‍ തുടര്‍ന്നു ലിയോ കോസ്റ്റയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു.  വൈകാതെ അവസാന വിസിലും മുഴങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം പഴയ ആശാൻ നയിക്കുന്ന ജാംഷെഡ്പൂരിനെതീരെ അവരുടെ തട്ടകത്തിൽ ആണ് .അവിടെയും ജയിംസിന്റെ കൊമ്പന്മാർ വിജയം കൈവരിക്കട്ടെ.

Credit : Nipun SouthSoccers

Friday, September 8, 2017

ബ്രസീലിയൻ സ്‌ട്രൈക്കറുമായി പുണെ സിറ്റി.

മുന്നേറ്റ നിരക്ക് ശക്തി പകരാൻ  പുണെ സിറ്റി ബ്രസീലിയൻ സ്‌ട്രൈക്കറായ ഡിയാഗോ കാർലോസുംമായി  കരാറിൽ എത്തി. ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയുടെ യുത്ത് പ്രോഡക്റ്റ് ആണ് കാർലോസ്. ബ്രസീലിയൻ ക്ലബുകളായ കാസ്കിയാസിനും, കൊരിന്തിനാസ് അലഗോയാണോ തുടങ്ങിയ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2011 ൽ റഷ്യൻ ലീഗിൽ എത്തി നാഷണൽ ലീഗിലെ നിഴനി നോവോഗോറോദിനു വേണ്ടി 31 കളിയിൽ 10 ഗോളുകൾ നേടി. ഒരു സീസണിന് ശേഷം എഫ് സി ലുക് എനെർജിയ്ക്കു വേണ്ടി കളിച്ചു 8 ഗോളുകളോടെ ക്ലബ്ബിനെ ടോപ് ഡിവിഷനിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 
 "എന്റെ ഫുട്ബോൾ കരിയറിലെ ഒരു പുതിയ അധ്യായം ആണ് ഇത്. ഞാൻ ഇന്ത്യൻ സൂപ്പർ ലീഗിനെ കുറിച്ചും പുണെ എഫ് സി യെ കുറിച്ചും ഒരുപാടു കാര്യങ്ങൾ കേട്ടു. എന്റെ രാജ്യക്കാരായ ജോനാഥനും, മർസെലിഞ്ഞോക്കും ഒപ്പം നന്നായി കളിക്കാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു"  എന്ന് കാർലോസ് അഭിപ്രായപ്പെട്ടു 
✍സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

കൂടുതൽ ISL വാർത്തകൾക്ക്.,
https://www.facebook.com/SouthSoccers/

Saturday, September 2, 2017

പ്രതീക്ഷ നഷ്ടപ്പെട്ട് ജർമൻ, ബ്ലാസ്റ്റേഴ്‌സിലേക്ക് ഉണ്ടാവില്ല.

കഴിഞ്ഞ രണ്ട് സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുനേറ്റനിരയിൽ സേവനമനുഷ്ഠിച്ച ആന്റോണിയോ ജർമൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കില്ല.

ട്വിറ്ററിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്. മുൻപ് താൻ പറഞ്ഞിരുന്നതുപോലെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈ സീസണിലും തിരിച്ചുവരുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്നാൽ ഇനി അത് സംഭവിക്കാൻ സാധ്യതയില്ല ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരെ താൻ ഒരുപാട് സ്നേഹിക്കുന്നു എന്നും കഴിഞ്ഞ രണ്ടുവർഷക്കാലം ഇവിടെ ആയിരിക്കാൻ സാധിച്ചതിൽ താൻ പൂർണ സംതൃപ്തനാണെന്നും താരം ട്വിറ്റർ വഴി വ്യക്തമാക്കി

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായത്തിൽ 20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ജർമൻ ആറുവട്ടം ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചു.

കഴിഞ്ഞ സീസണിൽ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ ജർമന് സാധിച്ചിരുന്നില്ല എങ്കിലും  2015 സീസണിൽ സമ്മർദങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിലും 9 മത്സരങ്ങളിൽനിന്ന് 6 ഗോളുകൾ നേടിയ 25 കാരനായ യുവ ഇംഗ്ലീഷ് താരം മികച്ച പ്രകടനം കാഴ്ചവെച്ചു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.

Monday, August 14, 2017

റഫറിയിൽ നിന്നും ചുവപ്പ് കാർഡ് പിടിച്ചുവാങ്ങിയ 2007 അണ്ടർ 20 ലോകകപ്പിലെ വിവാദനായകൻ അത്ലറ്റികോ ഡി കൊൽക്കത്തയിൽ.


                                                                            ഇന്ത്യൻ സൂപ്പർ ലീഗിൽ ക്ലബ്ബുകളെല്ലാം മികച്ച വിദേശ താരങ്ങളുടെ പിറകെയാണ്. അടുത്തിടെ എ ടി കെയുമായി കരാറിൽ എത്തിയ ജോസ് എഗസ് ഡോസ് സാന്റോസ് ബ്രാൻകോ എന്ന സെക്യുൻഹ എന്നു വിളിപ്പേരിൽ അറിയപ്പെടുന്ന  പോർച്ചുഗീസ് താരം ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ഇടയിൽ ഈ താരം അത്ര പ്രശസ്തനല്ല. 

30 കാരനായ സെക്യുൻഹ പോർച്ചുഗീസ് അണ്ടർ 20 ടീമിൽ റൂയി പട്രീസിയോ , ഫാബിയോ കോണ്ട്രോവോ എന്നീ താരങ്ങളുടെ കൂടെ 2007 ലെ അണ്ടർ 20 ലോകകപ്പിൽ പങ്കെടുത്തിട്ടുണ്ട്.

സെക്യുൻഹ ഉൾപ്പെടുന്ന ഒരു സംഭവം കാനഡയിൽ നടന്ന ലോകകപ്പിൽ അരങ്ങേറി. ലോകകപ്പിന് തന്നെ നാണക്കേടായി മാറി ആ സംഭവം. 

വീഡിയോ കാണാൻ 


ലോകകപ്പിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ ചിലിയും പോർച്ചുഗലും തമ്മിലുള്ള വാശിയേറിയ മത്സരം നടന്നു കൊണ്ടിരിക്കുന്നു. മത്സരത്തിൽ 45ാം മിനുട്ടിൽ ചിലി വിദാൽ നേടിയ ഏക ഗോളിന് മുന്നിൽ. കളിയുടെ അവസാന നിമിഷങ്ങളിൽ സമയം കളയാൻ ചിലി താരങ്ങൾ ശ്രമിക്കുന്നു. ഇത് പോർച്ചുഗീസ് താരങ്ങളെ അസ്വസ്തരാക്കുന്നു. അതിനിടെ ചിലി താരങ്ങളും പോർച്ചുഗീസ് താരങ്ങളും കയ്യാങ്കളിയിലേക്ക് നീങ്ങി. റഫറി സുബ്ബിദ്ദീൻ മുഹമ്മദ് പോർച്ചുഗീസ് താരം മനോക്ക് ചുവപ്പ് കാർഡ് നൽകി പുറത്താക്കാൻ ശ്രമിക്കുമ്പോൾ സെക്യുൻഹ ആ കാർഡ് ബലം പ്രയോഗിച്ച് മേടിക്കുന്നു. ഇത് ലോകകപ്പിന് തന്നെ നാണക്കേടായി മാറി. പോർച്ചുഗീസ് താരങ്ങളുടെ ഈ മോശം പെരുമാറ്റം ലോക ഫുട്ബോളിൽ തന്നെ വലിയ ചർച്ചകൾക്ക് ഇടയാക്കി. ഇരു താരങ്ങളെയും 1 വർഷത്തെക്ക് വിലക്കാൻ ഫിഫ തീരുമാനം എടുക്കുകയും ചെയ്തു. പ്രതിഭ ഉണ്ടായിട്ടു കൂടെ അദ്ദേഹത്തിന്റെ കരിയറിൽ ആ സംഭവം മികച്ച ക്ലബ്ബുകളിൽ നിന്നെല്ലാം മാറ്റി നിർത്തപ്പെടെണ്ട അവസ്ഥ ഒരുക്കി. 
®സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.




Monday, July 31, 2017

കപ്പിനും ചുണ്ടിനുമിടയിൽ രണ്ടുതവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്.

അടിമുടിമാറിയ ഒരു ബ്ലാസ്റ്റേഴ്സിനെയാകും ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ നാം കാണാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ വന്ന മാറ്റങ്ങളെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നോക്കികാണുന്നത്. അതിന് കാരണം ജൂലൈ 23 ന് നടന്ന പ്ലെയർ ഡ്രാഫ്റ്റിലെ പ്രകടനം തന്നെയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച തായാറെടുപ്പാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്ലേയർ ഡ്രാഫ്റ്റിനുവേണ്ടി നടത്തിയത്. പ്രത്യേകിച്ച് അസിസ്റ്റന്റ് കോച്ച് താങ്ബോയ് സിങ്ടോ, സി ഇ ഒ വരുൺ എന്നിവർ ഇന്ത്യൻ താരങ്ങളെ കുറിച്ച് വ്യക്തമായ ധാരണയിലാണ് ഡ്രാഫ്റ്റിന് എത്തിയത്.

ഇത്തവണ ടീം മാനേജ്മെന്റ് ആരാധകരുടെയും മനസ്സറിഞ്ഞാണ് പ്രവർത്തനം. നിലനിർത്തിയ താരങ്ങളെ കുറിച്ച് പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ സി കെ വിനീതിനയാണ് ആദ്യ ടീം പരിഗണിച്ചത്. കേരളീയനും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷയും ഊർജ്ജവുമായ സി കെ വിനീതിനെ നിലനിർത്താൻ മാനേജ്മെന്റ് മറ്റൊന്നും ആലോചിച്ചിക്കേണ്ടി വന്നില്ല. ഇന്ത്യൻ നാഷണൽ ടീമിലെ സ്ഥിരം സാന്നിധ്യം വിനീതിനെ ഇനി മുതൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ കാണാം.

സന്ദേശ് ജിങ്കാനെയാണ് നിലനിർത്തിയ മറ്റൊരു വലിയ താരം. സന്ദേശ് ജിങ്കാന് മലയാളി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ വലിയ ഇടമാണുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കാക്കുന്ന ജിങ്കന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായ വികാരം കൂടെ കണക്കിലെടുത്ത് ജിങ്കന് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാക്കാൻ മാനേജ്മെന്റ് നിയോഗിച്ചു.

പിന്നീട് അണ്ടർ 21 വിഭാഗത്തിൽ പ്രശാന്തിനെ നിലനിർത്തി. കഴിഞ്ഞ സീസണിൽ പരുക്ക് മൂലം ഒറ്റ മത്സരത്തിൽ പോലും ബൂട്ട് കെട്ടാൻ സാധിക്കാതിരുന്ന പ്രശാന്തിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിലേക്കുള്ള വിളി.


ഡ്രാഫ്റ്റിലേക്കിയപ്പോളും മികച്ച തിരഞ്ഞെടുപ്പുകളാണ് ടീം നടത്തിയത്. ആദ്യ അവസരത്തിൽ തന്നെ ഇന്ത്യയിലെ മികച്ച റെറ്റ് ബാക്കുകളിൽ ഒരാളായ തൃശൂർ സ്വദേശിയായ റിനോ ആന്റോയെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിന് തുടക്കമിട്ടത്. പിന്നീട് ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കും ഐ ലീഗിലെ മിന്നും താരവുമായ ലാൽറുത്താരയെ കൂടെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നയം വ്യക്തമാക്കി. യുവതാരങ്ങളായ  ലാൽത്കിമ, പ്രീതം കുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രതിരോധ ശൃംഖല രൂപപ്പെടുത്തി. ഇനി ഒരു വിദേശ താരത്തെയാകും  പ്രതിരോധത്തിലേക്ക് പരിഗണിക്കുന്നത്.

മറ്റ് എല്ലാ ടീമുകളും ഡ്രാഫ്റ്റിൽ ഒന്നിലധികം ഗോൾ കീപ്പർമാരെ പരിഗണിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് മുൻ എഫ് സി ഗോവ ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരിയെയാണ് ടീമിലെടുത്തത് ഇത്തവണയും ഒരു വിദേശ ഗോൾ കീപ്പർ തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ എത്തും എന്നും ഉറപ്പിക്കാം.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മധ്യനിര ബ്ലാസ്റ്റേഴ്സിന്റെതാണ് എന്ന് പറയാം. കഴിഞ്ഞ വർഷങ്ങളിൽ കളി മെനയാൻ ആളില്ലാതിരുന്ന മധ്യനിരയിൽ ഇന്ത്യയിലെ മികച്ച മധ്യനിര താരങ്ങളായ ജാക്കി ചന്ദ് സിംഗ്, ജപ്പാനീസ് വംശജനായ അരാട്ട ഇസുമി, മിലാൻ സിംഗ് എന്നിവരാണ്  ഇനി ബ്ലാസ്റ്റേഴ്സിന്റെ   മഞ്ഞ കുപ്പായത്തിൽ ഇറങ്ങുന്നത്. സിയാം ഹംഗലും ഇവർക്ക് കൂട്ടായി ഉണ്ടാകും. യുവ താരങ്ങളായ ലോകൻ മെയറ്റി, മലയാളി താരം അജിത് ശിവൻ എന്നിവരെ കൂടെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച് മധ്യനിര ശക്തമാക്കി.

25 വയസ്സുകാരൻ കരൺ സാവേയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ ഉള്ളത്. മുന്നേറ്റ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ഹീറോ ഇയാൻ ഹ്യുമിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഏക വിദേശ താരവും ഇയാൻ ഹ്യുമാണ്.


വളരെ മികച്ച താരങ്ങളെ സ്വന്തമാക്കി മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ ഇനി മുതൽ പുത്തൻ വിദേശ താരങ്ങളാകും വരാൻ പോകുന്നത് എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്സ് നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിലെ ഫാൻ ഫേവറെറ്റുകൾ പലരും ടീമിലെത്താൻ സാധ്യതയില്ല ഇത് ആരാധകരെ നിരാശരാക്കുമെങ്കിലും ബ്ലാസ്റ്റേഴ്സ് മാനേജർ റെനെ പറഞ്ഞ പോലെ ക്ലബ്ബാണ് വലുത് താരങ്ങളല്ല. ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർക്ക് രണ്ടു തവണ നഷ്ടപ്പെട്ട ആ കപ്പ് റെനെച്ചായനും കൂട്ടരും കൊണ്ടുവരും എന്ന് തന്നെ പ്രതീക്ഷിക്കാം...
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

കൂടുത്തകൾ ഫുട്ബോൾ വാർത്തകൾക്ക്
https://www.facebook.com/SouthSoccers/

Wednesday, June 21, 2017

ഇനി ഐ ലീഗിലും ഐ എസ്‌ എൽ ഇലും തുല്യമായി വിദേശ താരങ്ങൾ





No automatic alt text available.




നേരത്തെ റിപ്പോർട്ട് ചെയ്‌ത പോലെ ഐ.എസ്‌.എല്ലിൽ 6 വിദേശ താരങ്ങളിൽ നിന്ന് 5 ആയി കുറച്ചിരുന്നു. പുതുയ തീരുമാന പ്രകാരം ഇനി മുതൽ ഐ ലീഗിൽ 4 വിദേശ താരങ്ങൾ എന്നത് 5 ആക്കി ഉയർത്തും. സമാന്തര ലീഗ് വരുമ്പോൾ പ്രമുഖ ഇന്ത്യൻ താരങ്ങളെലാം ഐ എസ്‌ എല്ലിൽ കളിക്കാൻ സത്യത ഉണ്ട് അത് കൊണ്ട് ഈ നിയമം വരുന്നതോടെ രണ്ട് ലീഗിനും തുല്യ ശക്തി ആയി മാറാൻ കഴിയും. പക്ഷെ ഐ എസ്‌ എല്ലിന്‌ എ എഫ് സി സ്ലോട്ട് കിട്ടുകയാണെങ്കിൽ എ എഫ് സി കപ്പ് കളിക്കാൻ 5 വിദേശ താരങ്ങൾ എന്നുള്ളത് എ എ ഫ് സി നിയമ പ്രകാരം 4 ആക്കി ചുരുക്കേണ്ടി വരും .






Labels

Followers