ഇന്ത്യൻ സൂപ്പർ ലീഗിന്റെ സഹ ഉടമസ്ഥ അവകാശത്തിൽ നിന്നും ഇന്റർനാഷണൽ മാനേജ്‌മെന്റ് ഗ്രൂപ്പ് (ഐ.എം.ജി) പിന്മാറിയതായി സൂചന. ഔദ്യോഗികമായ യാതൊരുവിധ വിശദീകരണവും ഈ വിഷയത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലോഗോയിൽനിന്നും ഐ.എം.ജിയുടെ പേര് അപ്രത്യക്ഷമായത് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയതോടെയാണ് വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.
ഐ.എം.ജി, റിലൈൻസ്, സ്റ്റാർ എന്നീ മൂന്ന് കമ്പനികളുടെ കൂട്ടായ പങ്കാളിത്തത്തിൽ 2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. മൂന്ന് കമ്പനികൾക്കും സുപ്രധാനമായ പങ്കാളിത്തം ഉണ്ടെങ്കിലും ഐ.എസ്.എൽ ന്റെ മേൽനോട്ടത്തിലും നടത്തിപ്പിലും മുന്നിൽ നിൽക്കുന്നത് റിലൈൻസാണ്. ഇന്ത്യൻ സുപ്പർ ലീഗിന്റെ സംപ്രേഷണവും വിപണനവും നടത്തി കൂടുതൽ ജനകീയമാകുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് സ്റ്റാർ ആണ്.
എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ഐ.എം.ജി ആയിരുന്നു. അന്താരാഷ്ട്ര ബ്രാന്റുകളെയും സ്പോണ്സർമാരെയും കളിക്കാരെയും ഐ എസ് എലിലേക്ക് ആകർഷിക്കുന്നത്തിൽ ഐ എം ജിയുടെ പങ്ക് വിസ്മരിക്കാൻ ആവില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംരക്ഷണതിന്റെ മേൽനോട്ടം വഹിക്കുന്നതും ഐ എം ജിയാണ്.
ഐ.എം.ജിയുടെ പിന്മാറ്റം റിലയൻസിനും സ്റ്ററിനും സാമ്പത്തികമായി അധിക ഭാരം ആവും എന്നതിലുപരി ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷൻ ലീഗ് ആവാനൊരുങ്ങുന്ന ഐ എസ് എലിന്റെ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ വളരെ പ്രധാനപ്പെട്ട പങ്കാളി പ്രോജക്ട് ഉപേക്ഷിച്ച് പിന്മാറുന്നത് ഏത് രീതിയിൽ തിരിച്ചടിയാവുമെന്ന് കാത്തിരുന്നു കാണാം..
0 comments:
Post a Comment