Thursday, September 20, 2018

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതിനൊന്ന് ചുവപ്പ് കാർഡുകൾ...


യുവന്റസിനു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വലൻസിയക്കെതിരെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 29 ആം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങി എസ്റ്റാഡിയോ മെസ്റ്റല്ലയിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിലൂടെ നിറകണ്ണുകളുമായി തലകുനിച്ച് ടക്ക് ഔട്ടിലേക്ക് മടങ്ങിയപ്പോൾ പറങ്കിപ്പടയുടെ ഇതിഹാസനായകന്റെ ഫുട്‌ബോൾ ജീവിതത്തിലെ പതിനൊന്നാമത്തെ ചുവപുകർഡ് ആയിരുന്നു അത്.

15 മെയ് 2004 
ആസ്റ്റൻ വില്ല Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

റൊണാൾഡോയുടെ ഗോളിൽ യുണൈറ്റഡ് 2-0 ന് വിജയിച്ച മത്സരത്തിൽ മനപ്പൂർവ്വമുള്ള ഡൈവിങിനും സമയം നഷ്ടപ്പെടുത്തിയത്തിനും 2 തവണ മഞ്ഞ കാർഡ് ലഭിച്ച റൊണാൾഡോ കരിയറിൽ ആദ്യമായി ചുവപ്പുകാർഡ് കണ്ട് പുറത്തായി.

14 ജനുവരി 2006
മാഞ്ചസ്റ്റർ സിറ്റി Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ മുൻ യുണൈറ്റഡ് താരമായിരുന്ന ആൻഡി കോളിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് ഡയറക്ട് ചുവപ്പുകാർഡ് ലഭിച്ചു.

15 ഓഗസ്റ്റ് 2007
പോർട്സ്മൗത്ത് Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

ഫ്രാട്ടൺ പാർക്കിൽ വെച്ചുനടന്ന മത്സരത്തിൽ 1-1 സമനിലയിൽ നിൽക്കുന്ന സമയത്ത് പോർട്സ്മൗത്ത് മിഡ്ഫീൽഡർ റിച്ചാർഡ് ഹ്യൂഗ്‌സിനെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയത്തിന് ഡയറക്ട് ചുവപ്പുകർഡും 3 കളികളിൽനിന്ന്    സസ്‌പെൻഷനും ലഭിച്ചു.

30 നവംബർ 2008
മാഞ്ചസ്റ്റർ സിറ്റി Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

മറ്റൊരു മാഞ്ചസ്റ്റർ ഡർബിയിൽ വീണ്ടും റൊണാൾഡോ ചുവപ്പുകാർഡ് കണ്ട് പുറത്തായി ഇക്കുറി ഷോൻ റൈറ്റിനെ ഫൗൾ ചെയ്തതിനും മനപ്പൂർവ്വമുള്ള ഹാൻഡ് ബോളിനും 2 വട്ടം മഞ്ഞ കിട്ടിയതിനെ തുടർന്ന് പുറത്തുപോയി.

5 ഡിസംബർ 2009
റയൽ മാഡ്രിഡ് Vs അൽമേറിയ

റയൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ രണ്ട് വട്ടം ഫൗൾ കാണിച്ചതിനായിരുന്നു ചുവപ്പ് ലഭിച്ചത്. ലാലിഗയിലെ റൊണാൾഡോയുടെ ആദ്യത്തെ ചുവപ്പ് കാർഡ് ആയിരുന്നു അത്.

24 ജനുവരി 2010
റയൽ മാഡ്രിഡ് Vs മലാഖ

ലാലിഗയിലെ ആദ്യത്തെ ചുവപ്പ് കാർഡ് ലഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമായിരുന്നു രണ്ടാമത്തെ ചുവപ്പും ലഭിച്ചത്. മലാഗ  താരത്തെ ഫൗൾ ചെയ്തതിനായിരുന്നു റെഡ് ലഭിച്ചത്. മത്സരത്തിൽ റയൽ റൊണാൾഡോ തന്നെ അടിച്ച 2 ഗോളിൽ എതിരില്ലാതെ മലാഗയോട് വിജയിച്ചു.

17 മെയ് 2013
റയൽ മാൻഡ്രിഡ് Vs അത്ലറ്റിക്കോ മാൻഡ്രിഡ്

14 വർഷങ്ങൾക്ക് ശേഷം ഒരു മാൻഡ്രിഡ് ഡർബിയിൽ റയൽ അത്ലറ്റികോയോട് പരാജയപ്പെട്ട മത്സരത്തിൽ അത്ലറ്റികോ ക്യാപ്റ്റൻ ഗാബിയെ മത്സരം അവസാനിക്കാൻ മിനിറ്റുകൾ അവശേഷിക്കെ ഫൗൾ ചെയ്തതിന് റൊണാൾഡോയ്ക്ക്  ഡയറക്ട് ചുവപ്പ് ലഭിച്ചു.

2 ഫെബ്രുവരി 2014
അത്ലറ്റിക് ബിൽബാവോ Vs റയൽ മാഡ്രിഡ്

അത്ലറ്റിക്ക് ഡിഫൻഡർ കാർലോസ് ഗുർപെജുമായുണ്ടായ വഴക്കിനെതുടർന്ന് ചുവപ്പ് കാർഡ് ലഭിച്ച റൊണാൾഡോക്ക് 3 കളികളിൽ നിന്ന് സസ്‌പെൻഷനും ലഭിച്ചു.

24 ജനുവരി 2015
കോർഡോബ Vs റയൽ മാഡ്രിഡ്

കോർഡോബ ഡിഫൻഡർ എഡിമറിനെ കളിക്കിടയിൽ തൊഴിച്ചു വീഴ്ത്തിയത്തിന് ഡയറക്ട് ചുവപ്പ് കാർഡ് ലഭിച്ചു.

13 ഓഗസ്റ്റ് 2017
ബാഴ്‌സലോണ Vs റയൽ മാഡ്രിഡ്

മത്സരത്തിൽ ഗോൾ നേടി റയലിനെ 2-1 ന് മുന്നിൽ എത്തിച്ച റൊണാൾഡോയുടെ ജേഴ്‌സി ഊരിയുള സെലിബ്രേഷന് ആദ്യ മഞ്ഞകാർഡ് ലഭിച്ച് നിമിഷങ്ങൾക്ക് ശേഷം പെനാൽറ്റിക്ക് വേണ്ടി താരം അഭിനയിച്ചു എന്ന് തോന്നിയ റഫറി രണ്ടാമത്തെ മഞ്ഞകാർഡും പുറത്തെടുത്തിനെ തുടർന്ന് താരം പുറത്തു പോവേണ്ടി വന്നു.

സൗത്ത് സോക്കേഴ്‌സ്

0 comments:

Post a Comment

Blog Archive

Labels

Followers