Sunday, September 16, 2018

ബ്ലാസ്റ്റേഴ്‌സ് ഇനി കേരളത്തിന്‌ സ്വന്തം


മലയാളികളുടെ അഴകും അളവും ഒത്തു ചേർന്ന കൊമ്പനെ സ്വന്തമാക്കി മലയാളികളുടെ സ്വന്തം ലുലു ഗ്രൂപ്പ്‌
പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ക്രിക്കറ്റ്‌ന്റെ ദൈവം ബ്ലാസ്റ്റേഴ്‌സ് നെ കൈ ഒഴിഞ്ഞു .. പകരം അത് ചെന്ന് എത്തിയത് ക്രത്യമായ കൈകളിലും ..

എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വാങ്ങിയതായി സൂചന. ഗോൾ ഡോട്ട് കോം ആണ് വാർത്ത പുറത്തു വിട്ടത്.

ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ അഴകും ..അളവും ..നിലവും ഒത്തു ചേർന്ന ഒരു ഫുട്ബോൾ ക്ലബ്ബ് ആണ് അതുപോലെ തന്നെ അളന്ന് തിട്ടപ്പെടുത്താൻ കഴിയുന്നതിലും മുകളിൽ ആണ് ലുലു ഗ്രൂപ്പും യുസുഫ് അലിയും
ഇനി ഒരുപക്ഷേ കളി മാറും ബിസ്സിനെസ്സ് മാറും ... ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറും .. കാരണം ബിസിനസ്‌ നടത്തി തഴക്കവും വഴക്കവും മാറിയ ആളുകളുടെ കൈകളിൽ ആണ് ഇപ്പോൾ മലയാളികളുടെ ബ്ലാസ്റ്റേഴ്‌സ് എത്തിയിരിക്കുന്നത്

മലയാളി ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്ന ഒരു ബ്ലാസ്റ്റേഴ്സനെ ഇപ്പോഴും കാണാൻ നമ്മുക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

എന്തായാലും ഉടമസ്ഥർ മാറുമ്പോൾ ടീമിലും പ്രകടനത്തിലും മാറ്റം വരും എന്ന് പ്രദീക്ഷിക്കാം.

✍️സ്വന്തം ലേഖകൻ

0 comments:

Post a Comment

Blog Archive

Labels

Followers