Saturday, March 31, 2018

ചിരവൈരികളെ അവരുടെ തട്ടകത്തിൽ തകർത്തു കിരീടം നേടാൻ കേരളം



സന്തോഷ് ട്രോഫിയിലെ റെക്കോർഡുകൾ മാറ്റിയെഴുതാൻ കേരളം.. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽപ്പോരാട്ടത്തിനു കേരളം യോഗ്യത നേടിയതു മിസോറം എന്ന വടക്കു കിഴക്കൻ ശക്തികളെ വീഴ്ത്തി. പന്തു കൈവശം വയ്ക്കുന്നതിലും ആക്രമിക്കുന്നതിലും മുന്നിട്ടുനിന്ന മിസോറം ഗോൾ അടിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, കിട്ടിയ അവസരം മുതലാക്കി കേരളം വിജയത്തിന്റെ സന്തോഷം കുറിച്ചു. പകരക്കാരനായിറങ്ങിയ വി.കെ.അഫ്ദലിന്റെ 54–ാം മിനിറ്റിലെ ഗോൾ  കേരളത്തിനു ഫൈനൽ സന്തോഷവും 14 വർഷത്തിനു ശേഷം കിരീടമെന്ന പ്രതീക്ഷയും നൽകി. കേരളത്തിന്റെ 14–ാം ഫൈനൽ കൂടിയാണിത്. കർണാടകയെ 2–0ന് തോൽപിച്ചാണു ബംഗാൾ ഫൈനലിൽ എത്തിയത്.


കേരളബംഗാൾ ഫൈനൽ നാറാഴ്ച്ച  ഉച്ചയ്ക്കു 2.30നു കൊൽക്കത്ത സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കും. 2013 കൊച്ചിയിലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. അന്നു സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. 2004 ലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 33–ാം കിരീടം തേടിയാണു നിലവിലെ ചാംപ്യൻമാരായ ബംഗാൾ ഫൈനലിലിറങ്ങുക

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം വനിതകൾക്ക്‌ തകർപ്പൻ ജയം🔥




6-1 എന്ന തകർപ്പൻ  സ്കോറിനാണു കേരളം ഇന്ദിര ഗാന്ധി അക്കാദമി യെ പരാജയപ്പെടുത്തിയത്‌. ഗോകുലത്തിന് വേണ്ടി ഉഗാണ്ടൻ ദേശീയ താരം ഫാസില ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക്‌ നേടികൊണ്ട്‌ സ്കോർ 3-1ൽ എത്തിച്ചു. മികച്ച ഫോം തുടർന്ന ഫാസില രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടികൊണ്ട്‌ ഗോൾ നേട്ടം 5 ആക്കി. അനിതാ റായി 81"മിനുട്ടിൽ നേടിയ ഗോളിലൂടെ  6-1 എന്ന സ്കോർലൈൻ പൂർത്തിയാക്കി ഗോകുലം കേരള ആധികാരികമായ ജയം നേടി.

ഗോകുലം കേരള എഫ് സി ശക്തരായ എതിരാളികൾ- സുനിൽ ഛേത്രി




ഹീറോ ലീഗിലെ ജയന്റ് കില്ലേഴ്‌സായ ഗോകുലം കേരള എഫ് സി നാറാഴ്ച്ച എസ്‌ എൽ ടേബിൾ ടോപ്പേഴ്‌സായ ബെംഗളൂരു എഫ് സി യെ ഹീറോ സൂപ്പർ കപ്പിൽ നേരിടും .

മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനെയുമൊക്കെ വീഴ്ത്തിയ ഗോകുലം ബെംഗളൂരു എഫ് സിക്കും കടുത്ത എതിരിലകൾ തന്നെ ആയിരിക്കും . ഇത് തന്നെയാണ് ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും പറയാനുള്ളത് .

ബെംഗളൂരു ഇത് വരെ ഗോകുലത്തിനോട് ഏറ്റു മുട്ടിയിട്ടല്ല , എന്നാലും അവരെ നേരിടുക അത്ര എളുപ്പമാകില്ല . ഞങ്ങൾ  അവരോട്  പ്രീ  സീസണിൽ കളിച്ചിരുന്നു ; അന്ന് തന്നെ അവർ ഒരു ഗുണനിലവാരമുള്ള ടീമാണെന്നും ഇപ്പോൾ അവർ കൂടുതൽ മെച്ചപ്പെട്ടതാണെന്നും എനിക്ക് ഉറപ്പുണ്ട്. സുനിൽ ഛേത്രി പറഞ്ഞു "

ചെമ്പട ഇന്നിറങ്ങുന്നു... ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ എഫ് സി കേരളക്ക് ആദ്യ എവേയ് മത്സരം.



സ്വന്തം തട്ടകമായ വടക്കുംനാഥന്റെ തിരുമുറ്റത്ത്, തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നേടിയ രണ്ടു വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഗോവൻ കരുത്തന്മാരെ അവരുടെ കോട്ടയിൽ ചെന്ന് നേരിടാൻ.. എതിരാളികൾ നിസ്സാരക്കാരല്ല.. ഐ എസ് എൽ ടീമായ എഫ് സി ഗോവയുടെ റിസർവ് ടീമിനെയാണ് ചെമ്പടക്ക് നേരിടാനുള്ളത്.സാധാരണ പോലെ ആക്രമിച്ചും ആസ്വദിച്ചും കളിക്കാൻ തന്നെയാണ് എഫ് സി കേരള ചീഫ് കോച്ച് ടി ജി പുരുഷോത്തമൻ തന്റെ പടയാളികളോട് പറയുന്നത്..എല്ലാം കൊണ്ടും മികച്ച ഒരു ടീമാണ് എഫ് സി കേരളക്കുള്ളത്..ബാറിന് കീഴിൽ അസാമാന്യ മെയ് വഴക്കത്തോടെ ഗോൾകീപ്പർ,കരുത്തുറ്റ പ്രതിരോധം, നിമിഷനേരം കൊണ്ട് കളിയുടെ ദിശ തിരിക്കുന്ന മധ്യനിര, ഏത് പ്രതിരോധ കോട്ടയും തകർക്കാൻ കഴിവുള്ള മുന്നേറ്റനിര, ചാണക്യ തന്ത്രങ്ങളുമായി കോച്ച് പുരുഷോത്തമനും മാനേജർ നവാസും, എല്ലാത്തിനും ചുക്കാൻ പിടിക്കാൻ മുൻ ഇന്ത്യൻ പരിശീലകനും ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുമായ സാക്ഷാൽ നാരായണ മേനോൻ സാറും ഉള്ളപ്പോൾ മലയാളികളുടെ സ്വന്തം ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമിനെ പിടിച്ചുകെട്ടുക ഗോവക്കാർക്ക് കനത്ത വെല്ലുവിളിതന്നെയാണ്.. ഇന്ന് വൈകീട്ട് 4ന് ഗോവയിൽ ബെനൗലിൻ സ്റ്റേഡിയത്തിൽ  വെച്ചാണ് മത്സരം.

ഹീറോ സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ ഫൈനൽ ഇന്ന് മുതൽ ; ആദ്യ മത്സരത്തിൽ ചെന്നൈയിൻ ഐസ്വാളിനെ നേരിടും




2018 ലെ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ  ഇന്ന്  ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ അരങ്ങേറും . ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന എട്ട് ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും ലീഗിൽ ഓരോന്നിനും അഭിമുഖീകരിക്കുകയാണ്. .


നാല് പതിറ്റാണ്ടുകളായി നടന്നിരുന്ന  ഫെഡറേഷൻ കപ്പ് പുതുതായി രൂപകൽപ്പന ചെയ്ത്  സൂപ്പർ കപ്പ്, ആദ്യമായി ഐഎസ്എൽ, ലീഗ് എന്നീ ടീമുകളെ അന്തിമമായി അന്യോന്യം നേരിടുകയാണ്.


സൂപ്പർ കപ്പ് - പ്രീ ക്വാർട്ടർ ഫൈനൽ  ആദ്യ മത്സരത്തിൽ ഐഎസ്എൽ ചാമ്പ്യൻമാരായ ചെന്നൈയ്ൻ എഫ്സി മുൻ ലീഗ് ജേതാക്കളായ ഐസ്വാൾ എഫ്സിയെ നേരിടും .രണ്ടാം മത്സരത്തിൽ ഏപ്രിൽ ഒന്നിന് ബംഗളുരു എഫ്.സി. യോഗ്യത റൌണ്ട് വിജയികളായ  ഗോകുലം കേരള എഫ്സിയുമായി ഏറ്റുമുട്ടും .ഏപ്രിൽ ആറിനാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം , നേർകയാണ് എതിരാളികൾ .


ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഏപ്രിൽ 22 നാണ് ടൂർണമെന്റിന്റെ ഫൈനൽ.


2018 SUPER CUP

Qualifiers

15-Mar-2018: Delhi Dynamos 1-2 Churchill Brothers (after extratime)

15-Mar-2018: NorthEast United FC 0-2 Gokulam Kerala FC

16-Mar-2018: Mumbai City FC 2-1 Indian Arrows (after extratime)

16-Mar-2018: ATK 4-1 Chennai City FC

Round of 16

31-Mar-2018: Chennaiyin FC – Aizawl FC

01-Apr-2018: Bengaluru FC – Gokulam Kerala FC (Q2)

01-Apr-2018: Mohun Bagan AC – Churchill Brothers (Q1)

02-Apr-2018: Minerva Punjab FC – Jamshedpur FC

03-Apr-2018: FC Goa – ATK (Q4)

04-Apr-2018: FC Pune City – Shillong Lajong FC

05-Apr-2018: East Bengal Club – Mumbai City FC FC (Q3)

06-Apr-2018: NEROCA FC vs Kerala Blasters FC


Quarterfinals

??-Apr-2018: Winner Match 01 – Winner Match 08

??-Apr-2018: Winner Match 02 – Winner Match 07

??-Apr-2018: Winner Match 03 – Winner Match 06

??-Apr-2018: Winner Match 04 – Winner Match 05

Semifinals

16-Apr-2018: Winner Match 09 – Winner Match 11

17-Apr-2018: Winner Match 10 – Winner Match 12

Final

20-Apr-2018: Winner Match SF1 – Winner Match SF2

Thursday, March 29, 2018

ബി സി എൻ എഫ് സി ഓസ്ട്രേലിയയെ ഒമ്പത് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇന്ത്യൻ U16 മൈക്ക് കപ്പ് റൌണ്ട് 32ഇൽ



ബി സി എൻ എഫ് സി ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യൻ U16 ചുണകുട്ടികൾ സ്പെയിനിൽ നടക്കുന്ന മൈക്ക് കപ്പ് ടൂർണമെന്റിന്റെ അടുത്ത റൌണ്ടിൽ കടന്നു . 32 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക .ഇന്ന് വൈകുന്നേരം സേഫ് എസ്‌ പി വിഡരെൻകായുമായി ഒരു മത്സരം ഉണ്ടെങ്കിലും ഇതിന്റെ മത്സര ഫലം ഇന്ത്യയെ ബാധിക്കില്ല .ഏകപക്ഷിയമായ ഒമ്പത്  ഗോളുകൾക്കാണ് ഇന്ത്യൻ ചുണക്കുട്ടികൾ ഓസ്‌ട്രേലിയൻ ടീമിനെ തകർത്തെറിഞ്ഞത് .ഇന്ത്യക്ക് വേണ്ടി  രോഹിത് ധനു നാല് ഗോളും ,തോയ്‌ബ , റിഡ്ജെ  ,വിക്രം ഓരോ ഗോളും ആനേം രണ്ട് ഗോളും  നേടി .





Follow LIVE Updates; Match Day: India U16 vs BCN FC Australia . #BackTheBlue #AsianDream



Full-Time: India U16 9-0 BCN FC Australia. Goals from Danu (4), Aenam (2), Thoiba, Ridge & Vikram clinch the win for the boys #BackTheBlue #AsianDream

42' GOAL!! The goal fest continues as Aenam scores again. India 9-0 #BackTheBlue #AsianDream

39' GOAL!! Lalrokima crosses it to Aenam who gets India's 8th #BackTheBlue #AsianDream

33' GOAL !!! Vikram strikes now as India take a 7-0 lead over BCN FC Australia #BackTheBlue #AsianDream

2nd-Half gets underway with India U16 leading 6-0 against BCN FC Australia #BackTheBlue #AsianDream


23' GOAL !! Danu gets his 4th India score their 6th #BackTheBlue #AsianDream


20' Several changes as the entire midfield comes off. Coach Bibiano trying out combinations #BackTheBlue #AsianDream

15' GOAL !! Danu completes his hat-trick. India U16 5-0 BCN FC Australia #BackTheBlue #AsianDream

13' GOAL !!!! Gurkirat shoots and the ball comes off the bar as Danu scores from the rebound #BackTheBlue #AsianDream

7' GOAL !!!! India U16 going all out as Danu strikes India's third goal #BackTheBlue #AsianDream

4' GOAL !!!!!!! Gurkirat crosses to Ridge and he scores. India U16 2-0 BCN FC Australia #BackTheBlue #AsianDream

1' GOAL !!! Thoiba scores.  #BackTheBlue #AsianDream

Starting XI v BCN FC Australia: Jongte (GK), Kerketta, Gurkirat, Ahammed, Moirangthem, Ricky, Sailo, Givson (C), Bekey, Ridge, Danu #BackTheBlue #AsianDream

Match Day: India U16 vs BCN FC Australia at 12.30 pm. #BackTheBlue #AsianDream

സ്പോര്‍ട്സ് കൗണ്‍സില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ് ആരംഭിക്കുന്നു




മലപ്പുറം സ്പോര്‍ട്സ് കൗണ്‍സിലാണ്   ഈ സമ്മര്‍ ക്യാമ്പ് സംഘടപ്പിക്കുന്നത്.മികച്ച പരിശീലകരാണ് ഈ ക്യാമ്പില്‍ കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊണ്ടുക്കുന്നത്. പതിനാലു വയസിനു താഴെയുള്ള  ആര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം.കോട്ടപടി,VMCGHSS  വണ്ടൂര്‍,YFC  മൂര്‍ഖനാട്,DUHSS  തൂത,പഞ്ചായത്ത് മിനി സ്റ്റേഡിയം വള്ളിക്കുന്ന് എന്നിവിടങ്ങളിലായി ഏപ്രില്‍ നാല് മുതല്‍ ആരംഭിക്കും. താല്പര്യമുള്ള കുട്ടികള്‍ ആ ദിവസം വൈകുന്നേരം നാല് മണിക്ക് പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി അതാതു സ്ഥലങ്ങളില്‍ വരേണ്ടതാണ്.കിട്ടും കൈയില്‍ കരുതണം.

താല്പര്യമുള്ളവര്‍ക്ക്  0483-2734701ഈ നമ്പറില്‍ ബന്ധപെടാം.

2019 ഏഷ്യാകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ വമ്പൻ ടീമുകളോട് ഏറ്റുമുട്ടാൻ ഒരുങ്ങി ഇന്ത്യ




ജൂണിൽ നടക്കുന്ന  ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പിൽ ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നി രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ അവരിൽ  നിന്ന് ഔദ്യോഗിക തീരുമാനത്തിന് കാത്തിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (..എഫ്.എഫ്).

ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ 2010- ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ കളിച്ച ടീമുകളാണ് . ഇന്ത്യ  ആതിഥേയത്വം വഹിക്കുന്ന ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പിന്റെ രണ്ടാമത്തെ  എഡിഷനിൽ പങ്കെടുക്കാമെന്ന വാക്ക് രണ്ട് രാജ്യങ്ങളും ഇന്ത്യക്ക് നൽകിയിട്ടുണ്ട് .

നാല് രാജ്യ ടൂർണമെൻറിൽ ഹോങ്കോങ്ങും  ഏഷ്യയിൽ നിന്നുള്ള ടീമായിരിക്കും .





ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് രണ്ടാം എഡിഷൻ ജൂൺ 1-8 വരെ നടക്കും. ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളിലാണ് ഷോർട്ട്ലിസ്റ്റു ചെയ്ത വേദികൾ. കഴിഞ്ഞ വർഷം ചെന്നൈയിൽ എഐഎഫ്എഫിനു മത്സരം നടത്താൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടെതിനാൽ  ബംഗളൂരുവിലും മുംബൈക്കും ആയിരിക്കും കൂടുതൽ സാധ്യത .

2017 ഇത്തരത്തിലുള്ള ആദ്യ ടൂർണമെന്റ്  സെന്റ് കിറ്റ്സ് ആന്റ് നെവിസ്, മൗറീഷ്യസ് അടങ്ങുന്ന ത്രിരാഷ്ട്ര  ടൂർണമെന്റായി മുംബൈയിൽ നടന്നു. മൗറീഷ്യസിനെ  2-1നു തോൽപ്പിച്ചും സെന്റ് കിറ്റ്സും നെവിസിനെ  1-1ന് സമനിലയിൽ  പിടിച്ചും ഇന്ത്യ ചാമ്പ്യന്മാരായി .

ഏഷ്യൻ കപ്പിന് മുൻപായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ തയ്യാറെടുപ്പുകൾ നടത്താൻ വലിയൊരു അവസരമാണ് ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ്, കൂടാതെ ഇത് കോൺസ്റ്റന്റൈന്റെ കോച്ചിങ്ങിന് വലിയൊരു പരീക്ഷണം കൂടിയായിരിക്കും .

2019 ജനുവരിയിൽ ഏഷ്യൻ കപ്പ് യു..ഇയിൽ നടക്കും.

Wednesday, March 28, 2018

ഐ എസ്‌ എൽ -ഐ ലീഗ് ലയനം ഉണ്ടായേക്കില്ല ; അടുത്ത സീസണിലും രണ്ട് ലീഗും സമാന്തരമായി നടക്കും




2017-18 സീസണിൽ എസ്‌ എൽ - ലീഗ് സമാന്തരമായി നടന്നതിന് ശേഷം  രണ്ട് ലീഗിന്റെ ലയനത്തെ കുറിച്ച് ഫിഫ, എഎഫ്സി എന്നിവയിൽ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതിനാലും സ്റ്റേക്ക് ഹോൾഡേഴ്‌സും പല കാര്യങ്ങളിൽ വിട്ട് വീഴ്ചക്ക് തയ്യാറാവാതിനാലും  AIFF  ലീഗ് ഘടനയിൽ അടുത്ത സീസണിലും രണ്ട്  ലീഗും  സമാന്തരമായി തന്നെ നടത്തുമെന്ന് ഏഷ്യൻ ഏജ് റിപ്പോർട്ട് ചെയ്യുന്നു  . 

അതെന്തായാലും ഇതിനർഥം 2018-19 സീസണിൽ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ട് ലീഗ് ചാമ്പ്യന്മാർക്കും , എഫ് സി പ്ലേയ് ഓഫ് സ്ലോട്ട് എസ്‌ എൽ ചാമ്പ്യന്മാർക്കും തന്നെയായിരിക്കും .


കൂടാതെ 2019 ജനുവരിയിൽ യൂ യിൽ നടക്കുന്ന ഏഷ്യൻ കപ്പിന് ഇന്ത്യൻ നാഷണൽ ടീമിന് നേരത്തെ തയ്യാറെടുപ്പുകൾ നടത്താനായി സമയം അനുവദിക്കാൻ വേണ്ടി രണ്ട് ലീഗും നേരത്തെ ഒക്ടോബെറിൽ തന്നെ തുടങ്ങും .

സന്തോഷ് ട്രോഫി സെമി ഫൈനലിൽ കേരളം മോസോറാമിനെയും കർണാടക ബംഗാളിനെയും നേരിടും




കേരളം ആദ്യ സെമിയിൽ മിസോറാമിനെ നേരിടും , രണ്ടാം സെമിയിൽ ബംഗാൾ കർണാടകയേയും നേരിടുംഇന്ന് നിർണായക മത്സരത്തിൽ കർണാടക മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് സെമി ഫൈനൽ ഉറപ്പിച്ചത്  . മിസോറാമിനെ തോൽപ്പിച്ചതോടെ കർണാടകയ്ക്കും മിസോറാമിനും ഗ്രൂപ്പിൽ ഒമ്പതു പോയന്റായി. ഹെഡ് ടു ഹെഡിന്റെ മികവിലാണ് ബി ഗ്രൂപ്പിൽ കർണാടക ഒന്നാം സ്ഥാനത്തെത്തിയത്. മലയാളി താരം രാജേഷാണ് കർണാടകയുടെ വിജയഗോൾ നേടിയത്‌.

നാലു മലയാളികളുടെ മികവിലാണ് കർണാടക സെമിവരെ എത്തിയത് . ഗോൾകീപ്പർ ഷൈൻ ഖാൻ, ലിയോൺ അഗസ്റ്റിൻ, രാജേഷ്, ഷഫീൽ എന്നിവരാണ് കർണാടക സ്ക്വാഡിലെ മലയാളികൾ. എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്ത തിരുവനന്തപുരം സ്വദേശി രാജേഷാണ് കർണാടകയുടെ ടോപ്പ് സ്കോറർ. ലിയോൺ അഗസ്റ്റിൻ ഗോളുമായും ഗോൾ അവസരങ്ങൾ ഒരുക്കിയും കർണാടകയുടെ നെടുംതൂണായി തിളങ്ങുന്നുണ്ട്‌‌.

ഇനിയും കോൺസ്റ്റന്റൈൻ തുടരണോ ?? #ConstantineOut



ക്യാപ്റ്റൻ ലീഡർ ലെജൻഡ് സുനിൽ ഛേത്രിയുടെ സാനിദ്യം 

 എത്രത്തോളം നിർണായകമാണെന്ന് ഇന്ന് ഒരിക്കൽ കൂടി തെളിഞ്ഞു . പക്ഷെ ഒന്ന് ചോദിക്കട്ടെ ഛേത്രി ഇല്ലാതെ ഇന്ത്യൻ ടീമിന് മികച്ച പ്രകടനമോ ജയിക്കാനോ ആകില്ലേ , തീർച്ചയായും കഴിയുമായിരുന്നു ഇന്ത്യൻ കോച്ച് കോൺസ്റ്റന്റൈൻ ശെരിയായ ടീം സെലെക്ഷനും ടാക്ടിക്‌സും നടത്തിയിരുന്നുവെങ്കിൽ .


ഒന്നാമതായി, 2016 ജൂൺ മുതൽ ഒരു ഗോളും  നേടാത്ത സുമീത് പാസിയെ സെലക്ട് ചെയ്യുന്നത് എന്തിനെന്ന് അറിയുന്നില്ല ,ഒരുപാട്  അർഹതയുള്ള കളിക്കാർ ഉണ്ടായിട്ടും പാസി സീസണിൽ രണ്ട് മത്സരങ്ങൾ കളിച്ചു . മാന്ദർ, ബ്രാൻഡോൺ , ബിക്രംജിത്, ബേക്കെ , ബുയിതങ്ങ്, ചങ്ടെ, ജെറി തുടങ്ങിയ അർഹതയുള്ള മികച്ച താരങ്ങളെ അവഗണിച്ചു. റഫിഖ്, ജൈറു.. എന്നിങ്ങെനെയുള്ള  താരങ്ങൾക്ക് അവസരവും നൽകുന്നു . കുറച്ചു കാലങ്ങളോളം ഔട്ട് ഫോം ആയ റോബിൻ സിങ്ങിനും അവസരങ്ങൾ നൽകി .ഒരു ശെരിയായ റൈറ്റ് ബാക്കിനെ തിരിച്ചെടുക്കുന്നില്ല.


4-4-2 ഫോർമേഷനിൽ  കോൺസ്റ്റന്റൈൻ  2 സെന്റർ ഫോർവേഡുമായി അദ്ദേഹം കളി ആരംഭിക്കുന്നു, ഇത് മിഡ്ഫീൽഡിൽ ഏറ്റവും മോശമായിട്ട് ബാധിക്കുന്നു , 90 മിനിറ്റും ഒരു മാറ്റവും വരുത്താതെ ഇതേ രീതിയിൽ കളിപ്പിക്കുന്നു സീസണിൽ ഏറ്റവും മികച്ച ഇന്ത്യൻ സെൻട്രൽ ഡിഫെൻസിവ് മിഡ്‌ഫീൽഡറായ ധനപാൽ ഗണേഷിന് അവസരം നൽകുന്നതിന് പകരം സീസണിൽ  ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ച റഫീക്കിനും , റൗളിൻ ബോർജിസിനും  അദ്ദേഹം കളിപ്പിക്കാൻ ഇഷ്ടപ്പെടുന്നു.

പ്രതീക്ഷിച്ച പോലെ മിഡ്ഫീൽഡ് തകരുന്നു അല്ലെങ്കിൽ അങ്ങെനെ ഒന്ന് ഉണ്ടൊ എന്ന് സംശയമാണ് .തുടക്കത്തിൽ ജെറിക്ക് പകരം നാരായൺ ദാസിനെ ഇറക്കിയതും ഇന്ന് പിഴച്ചു .


5അടി 8ഇഞ്ചുള്ള ഏഷ്യൻ കളിക്കാരുടെ മുമ്പിൽ രണ്ട് സ്‌ട്രൈക്കറെ വെച്ച് സ്ഥിരം ശൈലിയായ ലോങ്ങ് ബോൾ ടാക്ടിക്സ് തന്നെ ഉപയോഗിക്കുന്നു . അതെ ബെർബെറ്റോവ് പറഞ്ഞത് പോലെ ചിപ്പ് ദി ബോൾ ടു ദി സ്‌ട്രൈക്കർ , പക്ഷെ 

സ്ട്രൈക്കറിന്റെ ചെസ്റ്റിലേക്ക് ചിപ്പ് ശരിക്കും ഫലിച്ചില്ല . തന്ത്രപരമായി കോൺസ്റ്റന്റൈൻ  വൻ പരാജയം തന്നെ എപ്പോഴും ഒരു മാറ്റവും ഇല്ലാതെ അതെ തന്ത്രങ്ങൾ പയറ്റുന്നു , നല്ലൊരു ടീമിന്റെ മുമ്പിൽ എത്തുമ്പോൾ എട്ട് നിലയിൽ പൊട്ടൻ ഇത് തന്നെയാണ് കാരണം .


ലബനാനെയും ഫലസ്തീനെയും പോലുള്ള ശക്തമായ ടീമുകളോട് മുടന്ത് ന്യായങ്ങൾ പറഞ്ഞ് കൊണ്ട് നമ്മൾ നേപ്പാളിനെ പോലെയുള്ള രാജ്യങ്ങളോട് കളിക്കുന്നത് ഇത് കൊണ്ട് തന്നെ . ജൂണിൽ ഇന്ത്യ വമ്പൻ ടീമുകളായ സൗത്ത് ആഫ്രിക്ക , ന്യൂസിലാൻഡ് , ഹോങ്കോങ്ങുമായി ചതുരാഷ്ട്ര പര്യടനം നടക്കുന്നുണ്ട് . അവർ അവരുടെ ടീമിനെ തന്നെ അയച്ചാൽ അന്ന് പൂർണമായി കോൺസ്റ്റന്റിന്റെ പരാജയം നമ്മൾ കാണും കൂടെ ഇന്ത്യയുടേയും .ഇന്ന് ജയിച്ചൊരുന്നുവെങ്കിൽ നമ്മൾ ഏഷ്യൻ കപ്പ് ഡ്രാ തെരഞ്ഞെടുക്കുമ്പോൾ പൊട്ട് 2 ഇൽ ആകുമായിരുന്നു .ഇത് ആദ്യ സ്റ്റേജിൽ എളുപ്പമുള്ള രാജ്യങ്ങളോട്  ഏറ്റുമുട്ടാൻ സഹായിച്ചേനെ . ഇന്നത്തോടെ  ഇന്ത്യ റാങ്കിങ്ങിൽ താഴ്ന്ന് വീണ്ടും 105ഇലേക്ക് എത്തും . നിലപാടോടെ മുന്നോട്ട് പോയാൽ ഏഷ്യ കപ്പ് നേടാമെന്നത് ഒരു സ്വപ്നം മാത്രമായി നിലനിൽക്കും  .ഇനിയും കോൺസ്റ്റന്റൈൻ നല്ലൊരു ടീം സെലെക്ഷൻ നടത്തി നിലപാടിൽ  മാറ്റം വരുത്താതെ തുടരുന്നതിൽ അർത്ഥമില്ല .. അതെ അത് വരെ #ConstantineOut..

2023 AFC ഏഷ്യൻ കപ്പും , വനിതകളുടെ ലോകകപ്പും ആതിഥ്യമരുളാൻ ഇന്ത്യ ലക്ഷ്യമിടുന്നു


2019 ലെ ഫിഫ U  -20 ലോകകപ്പിന് ആതിഥ്യമരുളാൻ പോളണ്ടിനെ ഫിഫ തെരെഞ്ഞെടുത്തതോടെ , 2023 AFC ഏഷ്യൻ കപ്പും , അടുത്ത് തന്നെ വനിതാ ലോകകപ്പ് എന്നിവ ആതിഥ്യമരുളാൻ ഇന്ത്യ ലക്ഷ്യമിടുന്നുഅണ്ടർ 20 ലോകകപ്പ് കൊളംബോയിലെ  ബൊഗോട്ടയിൽ നടന്ന  യോഗത്തിൽ ഫിഫ പോളണ്ടിന് നൽകിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു . നിലവിൽ ചൈന ബിഡ് നൽകിയിട്ടുണ്ടെങ്കിലും 2023 ലെ ഏഷ്യൻ കപ്പ് ആതിഥ്യമരുളാൻ ആലോചിക്കുന്നുണ്ടെന്നും , അടുത്ത വർഷങ്ങളിൽ തന്നെ അന്താരാഷ്ട്ര വനിതാ ലോകകപ്പ് നടത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട് എന്നും , "അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (..എഫ്.എഫ്) ചൊവ്വാഴ്ച പറഞ്ഞു.

Tuesday, March 27, 2018

ഭാവി വാഗ്ദാനങ്ങളെ കണ്ടെത്താനായി സ്കൗട്ട്-മീ ആപ്ലിക്കേഷനുമായി എ ഐ എഫ് എഫ്, അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് 17 വയസ്സുകാരനും




2017 ലെ ഫിഫ U 17 ലോകകപ്പ് ഫുട്ബാളിന് കളിക്കാരെ കണ്ടെത്താൻ സഹായിച്ച വിദേശ ഓൺലൈൻ സ്ക്കൗട്ടിംഗ് പോർട്ടലിന്റ  വിജയത്തിനെ  പ്രോത്സാഹിപ്പിച്ചുകൊണ്ട്, 2018 മാർച്ച് 27 ന് ഇത് ആദ്യമായാണ്  ഇന്ത്യയിലെ  ദേശീയ ഫുട്ബാൾ ഫെഡറേഷൻ ഭാവിയിലെ  കഴിവുകളെ കണ്ടെത്താനും വികസിപ്പിക്കുന്നതിനുള്ള ഒരു മൊബൈൽ സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങുന്നത് .

 

ഡിജിറ്റൽ സ്പെയ്സിൽ നിന്നും സഹായം സ്വീകരിക്കുന്നതിലൂടെ ട്യൂൺ നിലനിർത്തിക്കൊണ്ട്, AIFF ന്റെ പുതിയ മൊബൈൽ സ്കൗട്ടിംഗ് ആപ്ലിക്കേഷൻ 

"സ്കൗട്ട്-മീ " സ്കൗട്ടിംഗ് പ്രക്രിയയെ കൂടുതൽ എളുപ്പത്തിൽ നീക്കം ചെയ്യും.

 

ഫിഫ U 17 ലോകകപ്പിന്  2017 വിദേശ ഓൺലൈൻ പോർട്ടളിലൂടെ തന്നെയായിരുന്നു  ഇന്ത്യൻ ഫുട്ബാൾ ടീമിലേക്ക്  നമീദ് ദേശ്പാണ്ഡെ, സണ്ണി ധാലവാൾ എന്നിവരെ തെരെഞ്ഞെടുത്തത് .

 

"സ്കൗട്ട്-മീആപ്ലിക്കേഷന്റെ പ്രദാന ലക്ഷ്യം രാജ്യത്തിന്റെ എല്ലാ കോണിലും വളരെ കഴിവുകൾ ഉണ്ട് , പക്ഷേ ദൂരം യാത്ര ചെയ്യാൻ എപ്പോഴും എല്ലാവർക്കും സാദ്യമാകില്ല . അതുകൊണ്ട്, ദൂരം മൊബൈൽ ആപ്ലിക്കേഷൻ പരിസ്ഥിതിയിലൂടെ പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . "

 

 "സ്കൗട്ട്-മീ " ആപ്ലിക്കേഷന്റെ ഏറ്റവും ആകാംക്ഷ നൽകുന്ന കാര്യം ,ഇത് വികസിപ്പിച്ചെടുത്തത് 17 വയസ്സ് വരുന്ന ഫുട്ബോൾ താരമായ  കുഷ് പാണ്ഡെയാണ് .

കുഷ് നിലവിൽ ജയ്പൂരിലെ ജെയ്സ്ശ്രീ പെരിവാൾ ഇന്റർനാഷണൽ സ്കൂളിൽ  ഡിപ്ലോമ പ്രോഗ്രാം ചെയ്യുകയാണ് .കൂടാതെ  ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഡൽഹിയെ പ്രതിനിധീകരിച്ചു, മാത്രമല്ല  കുഷ് തന്റെ സ്കൂൾ ഫുട്ബോൾ ടീമിനെയും  നയിക്കുന്നു.

 

ഡിജിറ്റൽ മൊബൈൽ ലോകത്തെ ഉപയോഗപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നതിനുള്ള ആദ്യ ദേശീയ സ്പോർട്സ് ഫെഡറേഷനായി എഐഎഫ്എഫ് ഇതോടെ മാറുകയാണ്.

Blog Archive

Labels

Followers