എ.എഫ്.സി. ഏഷ്യൻ കപ്പ് 2019 യോഗ്യത
മത്സരം നാളെ ബിഷ്കെകിലെ ടോളിൻ ഒമെർസാക്കോവ് സ്റ്റേഡിയത്തിൽ വെച്ച്
നടക്കും .
ഏഷ്യ കപ്പ് യോഗ്യത ഇന്ത്യ നേടിയെങ്കിലും വിജയം ഇന്ത്യയുടെ ആത്മവിശ്വാസം മാത്രമല്ല , കിർഗിസ്ഥാനെതിരെ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് എക്കാലത്തെയും ഉയർന്ന ഫിഫ റാങ്കിങ്.ലോകത്തിലെ 200 ഓളം വരുന്ന രാജ്യങ്ങൾ കളിക്കുന്ന കായികത്തിൽ ഇന്ത്യ 82 ആം റാങ്കിങ്ങിൽ എത്തുക എന്നത് വലിയൊരു നേട്ടമാണ് .ഫിഫ റാങ്കിംഗിൽ 98 ആം സ്ഥാനത്താണ് നിലവിൽ ഇന്ത്യ ഉള്ളത്.എ.എഫ്.സി . യൂ എയിൽ നടക്കുന്ന എ.എഫ്.സി. ഏഷ്യൻ കപ്പ് മത്സരത്തിന്റെ ഗ്രൂപ്പ്തിരിക്കുമ്പോൾ ഫിഫ റാങ്കിങ് ഇന്ത്യയെ മികച്ച ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ ഇത് സഹായിക്കും . ആദ്യ യോഗ്യത മത്സരത്തിൽ മാർച്ച് 28 ന് മ്യാൻമാറിനെതിരെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.
ജൂൺ 13 ന് നടന്ന രണ്ടാം യോഗ്യത മത്സരത്തിൽ കിർഗിസ്ഥാനെയും എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടു മത്സരങ്ങളിലും ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയായിരുന്നു ഗോളുകൾ നേടിയത്. മൂന്നാം യോഗ്യത മത്സരത്തിൽ മക്കാവുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത് . സൂപ്പർ സബ്ബായി ഇറങ്ങിയ ബൽവന്ത് സിംഗിന്റെ ഇരട്ട ഗോളിലായിരുന്നു വിജയം. അത് കഴിഞ്ഞ് 182ആം സ്ഥാനക്കരായ മക്കാവുവിനെ 4-1 ന് തകർത്തെറിഞ്ഞാണ് ഇന്ത്യ യു എ ഇയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത് .നവംബറിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മ്യാന്മറിനെ ഇന്ത്യ 2-2 സമനിലയിൽ തളച്ചു .
ഫോർമേഷൻ :
നാളെ മത്സരത്തിൽ ഗോൾ വല കാക്കാൻ ഗുർപ്രീത് സിംഗ് സന്ധു തന്നെ എത്തും .
സുനിൽ ഛേത്രിയുടെ അഭാവത്തിൽ ജെജെയും ബൽവന്ത് സിങ്ങും ഇന്ത്യൻ മുൻനിരയിൽ അണിനിരക്കും.
മിഡ്‌ഫീൽഡിൽ ധനപാൽ ഗണേഷ് - റൗളിന് ബോർജസും ആദ്യ പതിനൊന്നിൽ ഇടം പിടിക്കും . ഉദ്ദാന്ത സിങ്- നാസറി റൈറ്റ് വിങ്ങിലൂടെ കഴിഞ്ഞ മത്സരങ്ങളിൽ പോലെ തന്നെ ഇറങ്ങിയേക്കും . കോൺസ്റ്റന്റൈൻ സ്ഥിരമായ 4-4-2 ഫോർമേഷൻ തന്നെ പരീക്ഷിച്ചേക്കാം .
പ്രതിരോധത്തിൽ സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയും തന്നെ ,ലെഫ്റ്റ് ബാക്കിൽ നാരായൺ ദാസും റൈറ്റ് ബാക്കിൽ നിഷു കുമാറിനെയും ഇറക്കിയേക്കും .ഐ എസ് എൽ എമേർജിങ് പ്ലയെർ ആയ കേരള ബ്ലാസ്റ്റേർസ് താരം ലാൽറുവത്താരക്ക് അവസരം നൽകുമോ എന്ന് കാണേണ്ടിയിരിക്കുന്നു .
ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം അരങ്ങേറുക . സ്റ്റാർസ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച് ഡി യിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും . കൂടാതെ ജിയോ ടിവി യിലും ഹോട് സ്റ്റാറിലും ഓൺലൈൻ വഴി മത്സരം കാണാം.
0 comments:
Post a Comment