Thursday, March 8, 2018

മിനിർവ പഞ്ചാബ് എഫ് സി ; ഇന്ത്യൻ ഫുട്ബോളിലെ പ്രജാപതികൾ



മിനിർവ പഞ്ചാബ് എഫ് സി 2017/18 സീസണിലെ  ഐലീഗ് ജേതാക്കൾ .കൊൽക്കത്തൻ ക്ലബ്ബ്കളും ഗോവൻ ക്ലബ്ബ്കളും നേടികൊണ്ടിരുന്ന  ഐ ലീഗ് കീരിടം  21 വർഷങ്ങൾക്ക് ശേഷങ്ങൾക്ക് അപ്പുറമാണ് ഒരു നോർത്ത് ഇന്ത്യൻ ക്ലബ്ബ് നേടുന്നത് .1996-1997 സീസണിലാണ് നോർത്ത് ഇന്ത്യൻ ക്ലബ്ബായ ജെ സി ടി ഇന്ത്യൻ ടോപ്പ് ഡിവിഷൻ ലീഗിലെ ജേതാക്കളായത് .


ഇവർ ഇത് അർഹിച്ച വിജയം തന്നെ , മിനിർവ ആദ്യ സീസണിൽ ഒമ്പതാം സ്ഥാനക്കാർ ആയിരുന്നു അവരുടെ രണ്ടാം സീസണിൽ തന്നെ ഇന്ത്യൻ ഫുട്ബാളിന്റെ രാജാക്കന്മാരായി . മിനിർവ ഇന്നലെ ഉദയം കൊണ്ടതല്ല ഇവർക്കും ഉണ്ട് ചരിത്രം , എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്ന് . നമുക്ക് നോക്കാം എങ്ങനെ മിനിർവ ഈ നേട്ടം കൈവരിച്ചത് എന്ന് .അതിന് ആദ്യമായി നമ്മൾ അറിയേണ്ടത് മിനിർവ ഫുട്ബോൾ അക്കാദമിയെ കുറിച്ചാണ് , ഭാവിയിലെ സൂപ്പർ താരങ്ങളെ സമ്മാനിച്ച ഓരേ ഒരു അക്കാദമി . അതെ  ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മിക്ക കളിക്കാരും എഫ് എഫ് എലൈറ്റ് അക്കാദമി വഴി വന്നവരാണ് . ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അക്കാദമി രാജ്യത്തെ മറ്റേതൊരു അക്കാദമിയെക്കാളും കൂടുതൽ കളിക്കാരെയാണ്  വാർത്തെടുക്കുന്നത്

അണ്ടർ 17 ലോകകപ്പ് ടീമിൽ 15 പേർ ഫെഡറേഷൻ അക്കാദമിയിൽ നിന്ന് വന്നവരാണ് .





എന്നാൽ കഴിഞ്ഞ ഫിഫ അണ്ടർ 17 ലോകകപ്പിലെ 21 പേരടങ്ങുന്ന സ്‌ക്വാഡിൽ നാല് പേരെ സമ്മാനിച്ച് തല ഉയർത്തി നിൽക്കുന്ന ഒരേയൊരു അക്കാദമി മിനിർവയാണ്   .

മിനിർവ  അക്കാദമിയാണ്  അൻവർ അലി, നോങ്ഡാംബ നൊരോം, മുഹമ്മദ് ഷാജഹാൻ, ജേക്സൺ സിംഗ് എന്നിവരെ പോലുള്ള സൂപ്പർ താരങ്ങളെ  ഇന്ത്യൻ ടീമിന് സമ്മാനിച്ച ഏക അക്കാദമി .ഇതിൽ മൂന്ന് പേർ നിലവിൽ ഇന്ത്യൻ ആരോസിലെ നിറ സാന്നിധ്യമാണ് .



ഏജ് ഗ്രൂപ്പ്  ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് ഫുട്ബോൾ താരങ്ങളെ നിരന്തരം ആവശ്യം ഉള്ളതിനാൽ ..എഫ്.എഫ് എലൈറ്റ് അക്കാഡമിക്ക് കളിക്കാരെ വാർത്തെടുക്കേണ്ടത്  നിർബന്ധമാണ്. എന്നാൽ ഫെഡറേഷന് ഇതൊരു  ഉത്തരവാദിത്തമാണെങ്കിലും, മിനർവ പോലുള്ള അക്കാദമികൾ രാജ്യത്ത് ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗ്രഹത്തിൽ നിന്നും കളിക്കാരെ വാർത്തെടുക്കാൻ പരിശ്രമിക്കുകയാണ്.


"ആദ്യം മുതൽ  തന്നെ, ഞാൻ ജൂനിയർ താരങ്ങളെ ക്കുറിച്ചാണ് പറയുന്നത്. ഞങ്ങളുടെ നോട്ടം  യുവ തലമുറയിലേക്കാണ് . ആളുകൾ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് പരമ്പര്യം  ലീഗ് നേടിത്തരുമെന്ന്  ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങളുടെ രാജ്യത്തെ കളിക്കാരെ വാർത്തെടുക്കലാണ്  -പാരമ്പര്യം . "

ചണ്ഡിഗഡിന്റെ പ്രാന്തപ്രദേശത്തുള്ള മിനർവ അക്കാദമിയുടെ സ്ഥാപകനും സി..ഒയുമായ രഞ്ജിത് ബജാജിന്റെ  വാക്കുകൾ തന്നെയാണ് ഇത് .




പഞ്ചാബിലെ ഡൊമസ്റ്റിക് ഫുട്ബോളറായ ബജാജ് തന്റെ സ്വന്തം സംസ്ഥാനത്തെ മോശം ഫുട്ബോൾ അടിസ്ഥാനസൗകര്യങ്ങൾ  അദ്ദേഹത്തെ നിരാശപ്പെടുത്തി. പഞ്ചാബിലെ പല കളിക്കാരും ലീഗിലും ഇന്ത്യൻ ദേശീയ ടീമിലും കളിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി, എന്നാൽ വളരെ കുറച്ചു പേർ മാത്രമേ സംസ്ഥാനത്ത്  വികസിപ്പിച്ചെടുക്കുന്നുള്ളു . 2005 മിനർവ അക്കാദമി സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു.


പഞ്ചാബിലെ കുട്ടികൾ സ്പോർട്സ് തെരഞ്ഞെടുക്കുമ്പോൾ ഫുട്ബാളിൽ നിന്ന് പിന്മാറുന്നത്  ബജാജ് മനസ്സിലാക്കി. അവസരങ്ങളുടെ അഭാവം ഇത് കുറവാണെന്ന് അദ്ദേഹം കരുതി. മിനിർവ  അക്കാഡമിയിലൂടെ  അവസരം ഒരുക്കി ഇത് പരിഹരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.


'അതെ, ലോകകപ്പ് ടീമിനു വേണ്ടി ആദ്യമായി ഇന്ത്യൻ ടീമിനെ ഒരുക്കന്നതിൽ  ഞാനും ഭാഗമായിരുന്നു' എന്നു പറയാം. അതാണ് പാരമ്പര്യമെന്നത് . ഇത് രാജ്യത്തിനായുള്ളതാണ്, രാജ്യത്ത് വളർച്ചക്ക്  ചെയ്യുന്നതല്ലാതെ മറ്റെന്തെങ്കിലും കാര്യമൊന്നുമുണ്ടാവില്ല-ബജാജ് പറഞ്ഞു.


അദ്ദേഹത്തിന്റെ രാജ്യസ്നേഹം ഇന്ത്യൻ സൈന്യത്തിൽ തന്നെയുണ്ടെന്ന് കരുതുന്നതിൽ അത്ഭുതമില്ല, ആദ്ദേഹത്തിന്റെ കുടംബം ഇന്ത്യൻ ആർമിയിൽ പെട്ടവരാണ് . യഥാർത്ഥത്തിൽ മിനർവാ അക്കാദമി 1955 സൈനികരെ പരിശീലിപ്പിക്കാൻ തുടങ്ങിയതാണ് . ഇന്ത്യൻ സായുധസേനയുടെ ഫൗണ്ടേഷൻ മുതൽ 35,000 ഓളം ഓഫിസർമാരെ അക്കാദമി വാർത്തെടുത്തു .

സൈനിക അക്കാദമി മുൻപ് സ്ഥാപിച്ചതുകൊണ്ട്, ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ താരതമ്യേന എളുപ്പമായിരുന്നു. ബജാജിന്റെ കയ്യിൽ  14 ഏക്കർ സ്ഥലം ഉണ്ടായിരുന്നു . പരിശീലനത്തിനും മത്സരത്തിനുമായി ഉപയോഗിക്കാത്ത തുറന്ന ഇടങ്ങൾ കളിക്കാനായി മാറ്റുക മാത്രമാണ്  അദ്ദേഹം ചെയ്യേണ്ടി ഇരുന്നത് . ഒരു സ്വിമ്മിംഗ് പൂൾ, ജിം, അതോടൊപ്പം ഓഫീസ് കെട്ടിടങ്ങൾ. 12 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടെയുള്ള പദ്ദതി ഒരുക്കി കൊണ്ട്  ബജാജിന്റെ സ്വപ്നമായ അക്കാദമി തുടങ്ങി.




അക്കാദമി സ്ഥാപിക്കപ്പെടുകയും കളിക്കാരെ നിയമിക്കുകയും ചെയ്തപ്പോൾ, കുറച്ച് ആഭ്യന്തര ടൂർണമെന്റുകളുമുണ്ടായിരുന്നതു കാരണം മത്സരം ഇപ്പോഴും വിരളമായിരുന്നു. അക്കാഡമിയിൽ താരങ്ങൾ വന്നെങ്കിലും കുറച്ചു മത്സരങ്ങൾ കാരണം കളിക്കാൻ അവസരങ്ങൾ കുറവായിരുന്നു  . മൂന്ന് വർഷങ്ങൾക്ക് മുൻപ് മിനർവ അക്കാദമിയിലെ സീനിയർ ടീം രാജ്യത്തുടനീളം ചെറിയ 6'സും 11സും  മത്സരങ്ങൾ  മാത്രമാണ് കളിച്ചിരുന്നത് . ബജാജ് ചാണ്ഡിഗഡ് ഫുട്ബോൾ അസോസിയേഷനോട്  എട്ടു വർഷമായി സംഘടിപ്പിക്കാത്ത സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് പുനരാരംഭിക്കാൻ അഭ്യർത്ഥിച്ചതോടെ  ഇത് മാറി. വൈകാതെ  അവർ സംസ്ഥാന ചാമ്പ്യൻമാരായി, വെസ്റ്റേൺ  കോൺഫറൻസ് ചാമ്പ്യൻമാരായി, ലീഗ് രണ്ടാം ഡിവിഷനിൽ കളിച്ചു 2016ഇൽ ലീഗിന് യോഗ്യത നേടി. മുതിർന്ന ടീമിന് ആവശ്യമായ അവസരങ്ങൾ നേടാൻ സാദിച്ചതോടൊപ്പം  യുവതാരങ്ങൾക്ക്കും കൂടുതൽ അനുഭവങ്ങൾ ലഭിച്ചു .


മിനർവ അക്കാഡമിയിൽ മൂന്ന് യുവ ടീമുകൾ ഉണ്ട്. അണ്ടർ -13, അണ്ടർ -15, അണ്ടർ - 18 . 

2016/17 സീസണിൽ ടീമുകൾ അക്കാഡമിക്ക് വേണ്ടി 11 ടൂർണമെന്റുകളിൽ പങ്കെടുത്തു. ടൂർണമെന്റിൽ AIFF അണ്ടർ -15 യൂത്ത് ലീഗിലും ഉണ്ട് , അത്   സീസണിൽ AIFF Under-16 യൂത്ത് ലീഗ് ആയി മാറി .

റോയൽ വാഹിൻഡോയ്ക്കെതിരായ അണ്ടർ 15 ഫൈനലിൽ വിജയിച്ച് മിനർവ അക്കാഡമി എല്ലാവരെയും ആശ്ചര്യപ്പെടുത്തി . ഫൈനലിൽ ആദ്യം ഗോൾ വഴിങ്ങിയ ടീം, നായകനായ ജേക്സൺ സിംഗ് ഫ്രീക് കിക്കിലൂടെ സമനില പിടിച്ചു ; പെനാൽറ്റി  ഷൂട്ടൗട്ടിൽ 4-3 വിജയച്ചു . അടുത്ത വർഷം, 2017 ഫെബ്രുവരി 10 ന് ഓസോൺ എഫ്.സി.യ്ക്കെതിരായ അണ്ടർ 16 മത്സരത്തിൽ 3-0ന് വിജയിക്കുകയും ചെയ്തു. നായകൻ ജേക്സൺ ഇത്തവണ  40 യാര്ഡുകള്ക്ക് അപ്പുറത്തു നിന്നാണ് വല കുലുക്കിയത്. ബജാജിന് നന്ദി, വിജയങ്ങൾ ശ്രദ്ദിക്കപ്പെട്ടു .



മുൻ കോച്ച് നിക്കോളായി ആദമിന്റെ കീഴിൽ  പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ അണ്ടർ 17 ടീമുമായി ബജാജ് തന്റെ ടീമിനെ ട്രയൽ മാച്ച് നടത്താൻ ശ്രമിച്ചു . അക്കാദമിയിൽ നിന്ന് ഏഴ് കളിക്കാർ ക്യാമ്പുകൾക്കായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പിന്നീട് അവരെ ഉപേക്ഷിച്ചു . ആഡം ടീമിനെ ഉപേക്ഷിച്ച ശേഷം പുതിയ കോച്ച് ലൂയിസ് നോർട്ടൺ ഡി മാട്ടോസ് ടീമിനെ ശക്തമായി ഒരുക്കാൻ AIFF u16 ചാമ്പ്യന്മാരായ മിനർവയുമായി കളിക്കാൻ തീരുമാനിച്ചു .

മാർച്ചിൽ ഇന്ത്യൻ അണ്ടർ -17 ക്യാംപിലെ  താരങ്ങളുമായി  കളിക്കാനായി മിനർവ ഒരു അണ്ടർ 17 ടീമിനെ ഒരുക്കി . മറ്റൊരു മത്സരവും മിനർവയുടെ അണ്ടർ 15 കളിക്കാരും ഒരേ പ്രായ വിഭാഗത്തിന്റെ ദേശീയ ടീമും  കളിച്ചിരുന്നു. മിനർവ അണ്ടർ -15 വിഭാഗത്തിലെ ടീം  2-0 നും , അണ്ടർ 17 മത്സരത്തിൽ 1-0 ന് ഇന്ത്യൻ ടീമിനെതിരെ വിജയിച്ചു.

പ്രകടനം ഇന്ത്യൻ കോച്ചിനെ ആകർഷിപ്പിച്ചു .ഏപ്രിലിൽ ലോകകപ്പ്  ക്യാമ്പിലേക്ക് എട്ടു കളിക്കാരെ തെരെഞ്ഞെടുത്തു . അണ്ടർ -15 ടീമിൽ നാല് കളിക്കാരും  അണ്ടർ 17 ടീമിൽ നാല് കളിക്കാരും .




ഇത് വരെ, മിനർവ അക്കാദമിയിൽ നിന്നുള്ള 28 കളിക്കാർ എല്ലാ പ്രായത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇവരിൽ ഫിഫ അണ്ടർ -17 ഫുട്ബോൾ ലോകകപ്പിലെ ആദ്യ ഗോൾ നേടിയ ജേക്കസൺസിങ് എല്ലാവരെയും ആകർഷിപ്പിച്ചു , മറ്റ് പല കളിക്കാരും ദേശീയ ടീമിന് മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ആഗസ്റ്റിൽ അണ്ടർ 15 സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ജേതാക്കളായ ടീമിൽ അക്കാദമിയിൽ നിന്ന് മൂന്ന് താരങ്ങൾ കളിച്ചിട്ടുണ്ട്. മിനർവയുടെ വിക്രം പ്രതാപ് സിംഗ് അണ്ടർ 16 ദേശീയ ടീമിന്റെ ക്യാപ്റ്റനായി . ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി. ഇന്ത്യയുടെ  അണ്ടർ 19 ടീമിലും  ഒരു കളിക്കാരൻ ഉണ്ട്, എട്ടെണ്ണം ഇന്ത്യയുടെ അണ്ടർ 23 ടീമിലും , നാലു പേർ  ഇന്ത്യൻ സീനിയർ ടീമിലും  കളിച്ചു.

എന്നാൽ ഫുട്ബോളും സൈന്യവും മാത്രമല്ല  മിനർവയ്ക്കുള്ളത് . ഒരു ക്രിക്കറ്റ് അക്കാദമി കൂടി ഉണ്ടെങ്കിലും , ബജാജിന്റെ അഭിപ്രായമനുസരിച്ച് ക്രിക്കറ്റിന്  സ്വയം നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. ഫാസ്റ്റ് ബൗളർ ബരീന്ദർ ശ്രീ, പഞ്ചാബി രഞ്ജി ട്രോഫി ക്യാപ്റ്റൻ ഗുർകീരത് മാൻ അടക്കമുള്ള അഞ്ച് ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മിനർവയിൽ -സൈനിക, ഫുട്ബോൾ, ക്രിക്കറ്റ് ഉണ്ട് , അത് കൊണ്ട് തന്നെ ബജാജിന്റെ അഭിപ്രായത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കഴിവുകളെ  വാർത്തെടുക്കുന്ന പ്രതിഭയാണ് അക്കാഡമി,.



ലോകകപ്പിന് മുന്നോടിയായി നടന്ന ഒരു ആഴ്ചയിൽ, കൊളംബിയ അവരുടെ  അണ്ടർ 17 ടീമിനെ ന്യൂ ഡൽഹിയിൽ  ക്യാമ്പ് ചെയ്തപ്പോൾ  തങ്ങളുടെ കളിക്കാരെ പരീക്ഷിക്കാൻ  ഒരു ഗുണനിലവാര ടീമിനെ നോക്കിയിരുന്നു. അവർക്ക് അറിയാമായിരുന്നു ഇന്ത്യൻ അണ്ടർ 17 തോൽപ്പിച്ച  ഒരേയൊരു ടീം മിനർവ അക്കാഡമിയായിരുന്നു, അവർ ഒരു സൗഹൃദ മത്സരത്തിനായി ആവശ്യപ്പെട്ടു; മിനർവയോട്  ഒരു അണ്ടർ 20 ടീമിനെ  ഒരുക്കാൻ  പറഞ്ഞു. മത്സരത്തിനു ശേഷം കൊളംബിയയുടെ കോച്ച്  മിനർവ ടീമിനെക്കുറിച്ച് ഏറെ സ്തുതിച്ചു.


മൂന്ന് പ്രായ പരിധിയിലായി  100 ഓളം കളിക്കാരെ ഉൾക്കൊള്ളുന്ന റസിഡൻസി അക്കാദമി കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ചു. ഫുട്ബോളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ , മിനർവ ഫുട്ബോൾ പ്രേമികളെ പത്ത് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ  മറ്റ് പ്രായ പരിധിയിലെ താരങ്ങളുമായി പരിശീലിപ്പിക്കും . മിനർവ 13 ടീമിൽ അണ്ടർ 15, അണ്ടർ -18, ക്ലബ്ബിലെ റിസർവ് ടീമിനൊപ്പം മുതിർന്ന കളിക്കാരും  ക്യാമ്പിൽ പരിശീലനം നടത്തും

പ്രൊഫഷണൽ കളിക്കാർക്കൊപ്പം അതേ പരിപാടികളിലൂടെ സ്ഥിരം ഒരു ഫുട്ബോൾ കളിക്കാരനായി  തയാറാക്കാൻ ക്യാമ്പുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

2018 മുതൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പോർട്ട്സ് സ്കൂൾ സ്ഥാപിക്കുന്നതിലൂടെ ബജാജിന്റെ പദ്ധതി വിപുലീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മിനർവയ്ക്ക് ചണ്ഡീഗഡിലെ പ്രാദേശിക സ്കൂളുകളുമായി  ബന്ധം ഉണ്ടെങ്കിലും, ബജാജ് സ്വന്തമായി മിനർവ സ്കൂൾ ഓഫ് എക്സലൻസ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.




ഇന്ത്യയിൽ 10-12 വയസ്സിനിടയിലെത്തിയ ശേഷമാണ്  കായികതാരങ്ങളാകാൻ  പ്രൊഫഷണലായി പരിഗണിക്കുന്നത് ,ഇത് വളരെ വൈകുന്നതായി  ബജാജ് കരുതുന്നു. ഒരു കളിക്കാരന്റെ സ്വാഭാവിക ഗുണങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ വികസിപ്പിച്ചെടുക്കണം. മിനർവ സ്കൂൾ ഓഫ് എക്സലൻസുമായി ചേർന്ന് ബജാജ് 5 മുതൽ 6 വയസ്സു വരെ പ്രായമുള്ള കുട്ടികളെ സ്പോൺസർ ചെയ്യാൻ സഹായിക്കും. ആദ്യ കുറച്ച് വർഷങ്ങൾ, ബജാജ് വിദ്യാർത്ഥികളെ  10 വയസ്സിന് മുമ്പ് കുട്ടികളിൽ  ഫിസിക്കൽ ഫിറ്റ്നസും തികഞ്ഞ കൈ-കണ്ട് കോർഡിനേഷൻ മെച്ചപ്പെടുത്താൻ പരിശീലന റെജിമെന്റുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.

മിനർവയുടെ പരിപാടികൾ ഫലപ്രദമെന്നു ഇത് വരെ തെളിഞ്ഞു കഴിഞ്ഞു . അക്കാഡമി ടീമുകൾക്കായുള്ള ഏഴ് കോച്ചുകൾ, നാല് ഫിസിയോതെറാപ്പിസ്റ്റുകൾ, 12 അഡീഷണൽ സ്റ്റാഫ് മെംബർമാർ, ഇതിലൂടെ അക്കാഡമി നിലവാരമുള്ള  കളിക്കാരെ വാർത്തെടുക്കും . അണ്ടർ 17 ലോകകപ്പിൽ  ഇന്ത്യയ്ക്ക് വേണ്ടി തുടർച്ചയായി എല്ലാ മത്സരങ്ങളിൽ  അക്കാദമിയിൽ നിന്നുള്ള മൂന്ന് കളിക്കാർ ഇടം നേടിയതും മിനിർവ അക്കാദമി ഒരു വിജയമാണെന്ന് തെളിയിക്കുന്ന സത്യമാണ് .




അതെ ഇവർ  ഇന്ത്യയുടെ മറ്റൊരു ലെസിസ്റ്റർ സിറ്റി ചരിത്രം കുറിച്ച് കഴിഞ്ഞു. മിനിർവ പഞ്ചാബ് എഫ് സിയും നെറോക്ക എഫ്ഐ സി യും ഐസ്വാൾ  എഫ് സിയുമൊക്കെ പഠിപ്പിക്കുന്ന പാഠം പാരമ്പര്യം അല്ല ആരെയും വിജയികളാക്കുന്നത് മറിച്ച് ഫുട്ബാളിനോടുള്ള പ്രണയവും ആത്മാർത്ഥയും പരിശ്രമവുമാണ് .

0 comments:

Post a Comment

Blog Archive

Labels

Followers