സന്തോഷ് ട്രോഫിയിലെ റെക്കോർഡുകൾ മാറ്റിയെഴുതാൻ കേരളം.. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽപ്പോരാട്ടത്തിനു കേരളം യോഗ്യത നേടിയതു മിസോറം എന്ന വടക്കു കിഴക്കൻ ശക്തികളെ വീഴ്ത്തി. പന്തു കൈവശം വയ്ക്കുന്നതിലും ആക്രമിക്കുന്നതിലും മുന്നിട്ടുനിന്ന മിസോറം ഗോൾ അടിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, കിട്ടിയ അവസരം മുതലാക്കി കേരളം വിജയത്തിന്റെ സന്തോഷം കുറിച്ചു. പകരക്കാരനായിറങ്ങിയ വി.കെ.അഫ്ദലിന്റെ 54–ാം മിനിറ്റിലെ ഗോൾ കേരളത്തിനു ഫൈനൽ സന്തോഷവും 14 വർഷത്തിനു ശേഷം കിരീടമെന്ന പ്രതീക്ഷയും നൽകി. കേരളത്തിന്റെ 14–ാം ഫൈനൽ കൂടിയാണിത്. കർണാടകയെ 2–0ന് തോൽപിച്ചാണു ബംഗാൾ ഫൈനലിൽ എത്തിയത്.
കേരള –ബംഗാൾ ഫൈനൽ നാറാഴ്ച്ച ഉച്ചയ്ക്കു 2.30നു കൊൽക്കത്ത സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കും. 2013 ൽ കൊച്ചിയിലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. അന്നു സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. 2004 ലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 33–ാം കിരീടം തേടിയാണു നിലവിലെ ചാംപ്യൻമാരായ ബംഗാൾ ഫൈനലിലിറങ്ങുക.
0 comments:
Post a Comment