AIFF ദേശീയ വനിത ഫുട്ബോൾ ലീഗ് തുടങ്ങുന്നതറിഞ്ഞപ്പോൾ സന്തോഷിച്ചു.. ഇന്ത്യയിൽ മറ്റൊരു ഫുട്ബോൾ വിപ്ലവം തുടങ്ങുന്നെന്ന് മനസ്സു പറഞ്ഞു.
. പക്ഷെ വിപ്ലവം തുടങ്ങേണ്ടത് AIFF എന്ന വെള്ളാനകളെ ശുദ്ധീകരിച്ചു കൊണ്ടു തന്നെ തുടങ്ങണം. ആർക്ക് വേണ്ടിയാണീ മത്സരങ്ങൾ സങ്കടിപ്പിക്കുന്നത്. എന്ത് മാനദണ്ഡമാണ് റഫറിമാരെ നിശ്ചയിക്കാൻ സ്വീകരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ഗോകുലം ആദ്യം ലീഡ് നേടിയിരുന്നു. റഫറി ഗോൾ അനുവദിച്ചു കിക്ക് ഓഫ് പോയന്റിലേക്ക് വിരൽ ചൂണ്ടി വിസിൽ ചെയ്തു കഴിഞ്ഞ ശേഷം ഏതാനും മിനിറ്റുകൾ കഴിഞ്ഞു എങ്ങനെയാണ് അത് ഓഫ് സൈഡ് ആകുന്നത്. ഗോകുലം താരം ഷൂട്ട് ചെയ്ത ബോൾ റൈസിങ് ഗോൾ കീപ്പറുടെ കയ്യിൽ നിന്നും ചോർന്നു ഗോകുലം താരത്തിന് കിട്ടുന്നു. ആ റീബൗണ്ട് ഹെഡ് ചെയ്തു റൈസിങ് പ്രതിരോധ താരത്തിന്റെ തലയിൽ തട്ടിയ ശേഷം ഗോൾ ആകുന്നു. അത് അംഗീകരിച്ച മെയിൻ റഫറി ഗോൾ അനുവദിക്കുന്നു. ഓഫ് സൈഡ് ആണെങ്കിൽ പിച്ചിൽ ഉള്ള മൂന്നു റഫറിമാരും വിളിക്കാതെ എങ്ങനെ അല്പസമയത്തിനു ശേഷം ഫോർത്ത് ഒഫിഷ്യൽ അത് ഓഫ് സൈഡ് വിളിക്കും..
സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും ഫെഡറേഷന്റെ കൂടപ്പിറപ്പാണെന്നറിയാം. കളി കണ്ടിരിക്കുന്നവരെയും കളിക്കുന്നവരെയും എന്തിനു പൊട്ടന്മാരാക്കുന്നു. നിങ്ങൾക്ക് താൽപര്യമുള്ളവരെ ജേതാക്കളാക്കാൻ ആണെങ്കിൽ നേരിട്ട് കപ്പ് കൊടുത്താൽ പോരേ. ബാക്കിയുള്ള ടീമുകളെയും കളിക്കാരെയും ബുദ്ധിമുട്ടിക്കാൻ എന്തിനിങ്ങനെ ചെയ്യുന്നു. ആ ഒരു നടപടിയോടെ മാനസികമായി തളർന്ന ഗോകുലത്തിന്റെ വനിതാ താരങ്ങളെ ഏകപക്ഷീയമായ റഫറിയിങ്ങിലൂടെ നിങ്ങൾ തകർത്തു. നിങ്ങൾ തകർത്തത് ഗോകുലം കേരള എഫ് സിയെയല്ല. മറിച്ചു കളിയിൽ സത്യമുണ്ടെന്ന് വിശ്വസിക്കുന്ന ഫുട്ബോൾ പ്രേമികളെയാണ്.. ഫുട്ബോൾ എന്ന കായിക സംസ്കാരത്തെ തന്നെയാണ്..
0 comments:
Post a Comment