Saturday, March 31, 2018

ചെമ്പട ഇന്നിറങ്ങുന്നു... ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ എഫ് സി കേരളക്ക് ആദ്യ എവേയ് മത്സരം.



സ്വന്തം തട്ടകമായ വടക്കുംനാഥന്റെ തിരുമുറ്റത്ത്, തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നേടിയ രണ്ടു വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഗോവൻ കരുത്തന്മാരെ അവരുടെ കോട്ടയിൽ ചെന്ന് നേരിടാൻ.. എതിരാളികൾ നിസ്സാരക്കാരല്ല.. ഐ എസ് എൽ ടീമായ എഫ് സി ഗോവയുടെ റിസർവ് ടീമിനെയാണ് ചെമ്പടക്ക് നേരിടാനുള്ളത്.സാധാരണ പോലെ ആക്രമിച്ചും ആസ്വദിച്ചും കളിക്കാൻ തന്നെയാണ് എഫ് സി കേരള ചീഫ് കോച്ച് ടി ജി പുരുഷോത്തമൻ തന്റെ പടയാളികളോട് പറയുന്നത്..എല്ലാം കൊണ്ടും മികച്ച ഒരു ടീമാണ് എഫ് സി കേരളക്കുള്ളത്..ബാറിന് കീഴിൽ അസാമാന്യ മെയ് വഴക്കത്തോടെ ഗോൾകീപ്പർ,കരുത്തുറ്റ പ്രതിരോധം, നിമിഷനേരം കൊണ്ട് കളിയുടെ ദിശ തിരിക്കുന്ന മധ്യനിര, ഏത് പ്രതിരോധ കോട്ടയും തകർക്കാൻ കഴിവുള്ള മുന്നേറ്റനിര, ചാണക്യ തന്ത്രങ്ങളുമായി കോച്ച് പുരുഷോത്തമനും മാനേജർ നവാസും, എല്ലാത്തിനും ചുക്കാൻ പിടിക്കാൻ മുൻ ഇന്ത്യൻ പരിശീലകനും ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുമായ സാക്ഷാൽ നാരായണ മേനോൻ സാറും ഉള്ളപ്പോൾ മലയാളികളുടെ സ്വന്തം ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമിനെ പിടിച്ചുകെട്ടുക ഗോവക്കാർക്ക് കനത്ത വെല്ലുവിളിതന്നെയാണ്.. ഇന്ന് വൈകീട്ട് 4ന് ഗോവയിൽ ബെനൗലിൻ സ്റ്റേഡിയത്തിൽ  വെച്ചാണ് മത്സരം.

0 comments:

Post a Comment

Blog Archive

Labels

Followers