ബംഗളുരുവിലെ കാന്തീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന്റെ ടിക്കറ്റുകൾ കിട്ടാനില്ല, പ്രതിഷേധിച്ച് ചെന്നൈയിൻ ആരാധകർ . ചെന്നൈയിൻ ആരാധകർ മാത്രമല്ല ടിക്കറ്റിനായി അലയുകയാണ് ബെംഗളൂരു ആരാധകരും .
ഒരു ബെംഗളൂരു ആരാധകന്റെ ചോദ്യത്തിന് ബുക്ക്മൈ ഷോ മറുപടി നൽകിയത് ടിക്കറ്റുകൾ വീറ്റഴിഞ്ഞു എന്നാണ് .ഇന്ന് രാവിലെ മുതൽ തന്നെ ടിക്കറ്റ് കരസ്ഥമാക്കാൻ വൻ തിരക്ക് തന്നെ ബെംഗളൂരു സ്റ്റേഡിയത്തിന് പുറത്തുണ്ട് . കഴിഞ്ഞ സീസണിൽ ഇതേ അവസ്ഥ കൊച്ചിയിൽ നടന്ന ഫൈനലിലും ഉണ്ടായിരുന്നു .
24000 ടിക്കറ്റിൽ വെറും 500 ടിക്കറ്റെങ്കിലും എവേയ് ആരാധകർക്ക് നൽകാൻ ആയില്ലെങ്കിൽ പിന്നെ എന്തിനു ഫൈനൽ നടതുന്നു എന്ന് മറ്റൊരു ചെന്നൈയിൻ ആരാധകൻ . എന്തായാലും ആദ്യ സൗത്ത് ഇന്ത്യൻ ഡെർബി കൂടിയായി ഫൈനൽ ആവേശം നിറഞ്ഞതായിരിക്കുമെന്ന് തീർച്ച .
0 comments:
Post a Comment