സ്വന്തം പ്രയത്നം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ഫുട്‍ബോളിൽ കഴിവ് തെളിയിച്ച യുവ താരം ആണ് കാസറഗോഡ് നിന്നുള്ള രാഹുൽ കെ പി.പ്രതികൂല ജീവിത സാഹചര്യങ്ങളെ തരണം ചെയ്തു രാഹുൽ അടുത്ത കാലത്തു നിരവധി നേട്ടങ്ങൾ ഫുട്‍ബോളിൽ സ്വന്തമാക്കിയിട്ടുണ്ട്. ജൂനിയർ ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞതും. 2016ഇൽ ഐ എസ് ൽ ക്ലബ് ഡൽഹി ഡയനാമോസിന്റെ ജൂനിയർ ടീമിൽ കളിച്ചതും രാഹുലിന്റെ കഴിവ് കാണിക്കുന്നു.
2016ഇൽ സ്വീഡനിൽ നടന്ന ലോകത്തെ മികച്ച ജൂനിയർ ടീമുകൾ പങ്കെടുത്ത ഗോത്തിയാ കപ്പ് ടൂർണമെന്റിൽ ഡൽഹി ഡൈനമോസിന് വേണ്ടി ബൂട്ട് കെട്ടിയ താരം ആണ് രാഹുൽ. ഐ എസ് എൽ മൂന്നാം സീസണിൽ ഡൽഹി ടീമിനെ പരിശീലിപ്പിച്ച മുൻ റയൽ മാഡ്രിഡ് താരം സബ്രോട്ടയുടെ കീഴിൽ ആണ് രാഹുൽ കളിച്ചത്.സബ്രോട്ട മികച്ച അഭിപ്രായം ആണ് രാഹുലിനെകുറിച്ച് അന്ന് പറഞ്ഞത്.
സന്തോഷ് ട്രോഫി കേരള ടീമിലും ഇടം നേടി പ്രാഥമിക റൗണ്ടിൽ ആന്ധ്രയ്ക്കെതിരെ രണ്ട് ഗോളുകൾ നേടി മികച്ച താരമായ് മാറിയ രാഹുൽ കെ.പി ഗ്രൂപ്പ് സ്റ്റേജിലും തന്റെ സാനിദ്യം തെളിയിക്കുകയാണ് .ചണ്ഡീഗഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും മണിപ്പൂരിനെതിരെ കേരത്തിന് വേണ്ടി ഒരു ഗോൾ നേടിയിട്ടും ഉണ്ട് . രാഹുൽ എന്ന ഫുട്ബോൾ താരത്തെ കണ്ടെത്തിയ, പ്രോത്സാഹനം നല്കിയ ഉണ്ണിയേട്ടനെയും ( Rakesh Unni ), ഒപ്പം ഫുട്ബോൾ പരിശീലിപ്പിക്കുന്ന ചിത്രേട്ടനെയും ( Chithraraj Eravil ) പ്രോത്സാഹനം നല്കിയ മറ്റുള്ളവരെയും രാഹുലിന്റെ ഓരോ നേട്ടങ്ങളിലും പിന്നിലുള്ളവരാണ് . പ്രതിസന്ധികൾ മറികടന്ന് ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേർസ് എല്ലാ വിദ ആശംസകളും ഈ യുവ പ്രിതിഭക്ക് നേരുന്നു .
0 comments:
Post a Comment