ഐ എസ് എൽ അടുത്ത സീസണിൽ ഒരു ടീമിലെ വിദേശ താരങ്ങളുടെ എണ്ണം 7 ആയി ചുരുക്കും . 2014 ഇൽ ഐ എസ് എൽ തുടങ്ങുമ്പോൾ ഒരു ടീമിന് 11 വിദേശ താരങ്ങളെ സൈൻ ചെയ്യാൻ അനുവദിച്ചിരുന്നു .എന്നാൽ നാലാം സീസണിൽ അത് 8 ആയി ചുരുക്കി .ഇനി അടുത്ത സീസണിൽ 7ആയി ചുരുക്കും , അത് പോലെ ആദ്യ പതിനൊന്നിൽ 5വിദേശ താരങ്ങൾക്കും ഇറങ്ങാം .ഈ തീരുമാനം ഔദ്യോഗികമായിട്ടില്ലെങ്കിലും ഓരോ ടീമിനും 7 വിദേശ താരങ്ങളെ മാത്രം സൈൻ ചെയ്യാൻ ഇതിനകം ഐ എസ് എൽ അതികൃതർ സൂചന നൽകിയിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് .
ഈ സീസണിൽ 8 വിദേശ താരങ്ങൾ ഉണ്ടായിട്ട് പോലും പല താരങ്ങളെയും ഉപയോഗപെടുത്തിയിട്ടില്ല എന്നുള്ളത് തന്നെയാണ് പ്രദാന കാരണം .എഫ് സി പൂനെ സിറ്റിയുടെ മാനുവൽ ജീസസ് ,ജംഷഡ്‌പൂർ എഫ് സിയുടെ സമീഹ്ഗ് ദൗതി, ബ്ലാസ്റ്റേർസ് താരം വിക്ടർ പുൾഗ എന്നിങ്ങനെ പല താരങ്ങൾക്ക് അവസരങ്ങൾ നൽകിയിട്ടില്ല .
0 comments:
Post a Comment