Saturday, March 10, 2018

സൂപ്പർ കപ്പിന് മുന്നോടിയായി ഗോഗുലത്തിന് സ്പെയ്നിൽ നിന്നും പുതിയ കോച്ച് എത്തിയേക്കും


ലീഗിൽ ഗോകുലം കേരള എഫ്.സി അവസാന  ദിനത്തിൽ മോഹൻ ബഗാനുമായി സമനില പിടിച്ച്‌  പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാൻകാരായതിനാൽ സൂപ്പർ കപ്പിലേക്ക്  നേരിട്ടുള്ള യോഗ്യത നഷ്ട്ടമായി  . അത് കൊണ്ട് തന്നെ സൂപ്പർ കപ്പ് യോഗ്യതാ റൗണ്ടിൽ ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഏസ്റ്റ് യുണൈറ്റഡിനെതിരെ ജയിച്ചാലേ മുന്നോട്ട് പോകാൻ സാധിക്കൂ .


സീസണിൽ കേരളത്തെ പ്രതിനിധീകരിച്ച്  ഗോകുലം ലീഗിലെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീമുകളിൽ ഒന്നായിരുന്നു


ലീഗിന്റെ രണ്ടാം പകുതിയിൽ ബിനോ ജോർജിന്റെ കീഴിൽ  സ്‌ക്വാഡിൽ വരുത്തിയ മാറ്റങ്ങളാണ് ടീമിനെ സഹായിച്ചത് . ടീമിന്റെ ശരിയായ പാത പിന്തുടരുന്നതിനു മുമ്പ് തന്നെ , അടുത്ത സീസണിൽ കേരളാ ടീമിന്റെ തലപ്പത്ത് കാണാനിടയുള്ള വ്യക്തിയെ ടീം മാനേജ്മെന്റ് ഇതിനകം തന്നെ തീരുമാനിച്ചിരുന്നു, ഒരു പക്ഷെ സൂപ്പർ കപ്പ് യോഗ്യത മത്സരത്തിന്റെ പ്രധാന റൗണ്ടുകൾക്ക് യോഗ്യത നേടിയാൽ ഗോകുലത്തെ പരിശീലിപ്പിക്കാൻ സ്പെയിനിൽ നിന്നും പുതിയ കോച്ചായി ഫെർണാണ്ടോ ആണ്ടെസ് സാന്റിയാഗോ വെലെറ എത്തുമെന്ന് സൂചനയുണ്ട്  .


സീസൺ പകുതിയിൽ തന്നെ  സ്പാനിഷ് ഹെഡ് കോച്ചുമായി ഗോകുലം കരാർ ഒപ്പിട്ടതിനെക്കുറിച്ച് ടാൽക്സ്പോര്ട്സ് വെളിപ്പെടുത്തിയിരുന്നു


റിപോർട്ടുകൾ അനുസരിച്ച്  ഇന്നലെ വിസ ലഭിച്ചതായും തിങ്കളാഴ്ച പുതിയ കോച്ച്  ഇന്ത്യയിലെത്തും . 14-ാം തിയ്യതി  ഭുവനേശ്വറിൽ അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ  നേരിടുന്നതിന്  മുമ്പ്  തന്നെ ടീമിനോടൊപ്പം ചേരും .


നോർത്ത് ഈസ്റ്റ് എതിരെ മത്സരത്തിൽ ബിനോ തന്നെയായിരിക്കും പരിശീലകൻ , ഒരു പക്ഷെ ഗോകുലം സൂപ്പർ കപ്പ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയാൽ പുതിയ കോച്ച് സ്ഥാനം ഏറ്റെടുക്കും , ബിനോ ജോർജിന്  മാനേജ്‌മന്റ് മറ്റൊരു റോൾ നൽകും


1 comment:

Blog Archive

Labels

Followers