Thursday, March 15, 2018

വെള്ളിയാഴ്ച്ച അറിയാം ഇന്ത്യ ഫിഫ U 20 ലോകകപ്പിനും ആതിഥേയം വഹിക്കുമോ എന്ന്




വിജയകരമായി ഫിഫ U 17 ലോകകപ്പിന് ആദ്യമായായി ആതിഥേയം വഹിച്ചതിന് ശെഷം ഫിഫ U 20 ലോകകപ്പും ആതിഥേയം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ . ഇന്ത്യയും പോളണ്ടും മാത്രമാണ് 2019 U 20 ലോകകപ്പ് ആതിഥേയം വഹിക്കാൻ ഔദ്യോഗികമായി ഫിഫക്ക് ബിഡ് നൽകിയിരിക്കുന്നത് . നേരത്തെ മാർച്ച് 8 നാണ്  ഹോസ്റ്റ് രാജയം പ്രഖ്യാപിക്കേണ്ടി ഇരുന്നത് . എന്നാൽ ഇപ്പോൾ മാർച്ച് 16 ആം തിയതി വെള്ളിയാഴ്ച്ച കൊളംബിയയിൽ നടക്കുന്ന ഫിഫ കൌൺസിൽ മീറ്റിങ്ങിൽ തീരുമാനിക്കും .കൂടാതെ 2026 ലോകകപ്പ് ബിഡിങ് നടപടികളും ചർച്ച ചെയ്യും .





ഗംഭീരമായി അണ്ടർ 17 ലോകകപ്പ് ആതിഥേയം വഹിച്ചതിന് ഫിഫ ഇന്ത്യയെ പ്രശംസിച്ചിരുന്നു . സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണത്തിൽ ഫിഫ അണ്ടർ 17 ലോകകപ്പ് ചരിത്രത്തിൽ തന്നെ റെക്കോർഡ് ആയിരുന്നു ഇത് . ഇന്ത്യയുടെ വളർന്നു വരുന്ന ഫുട്ബോൾ മാർക്കറ്റും കണക്കിൽ എടുത്തു കൊണ്ട് ഫിഫ ഇന്ത്യയെ തെരെഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത . ഫിഫ അണ്ടർ 17 ലോക്കപ്പിന്റെ ടെക്‌നിക്കൽ ഡയറക്ടർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് , ഗംഭീരമായി ഫിഫ അണ്ടർ 17 ലോകകപ്പ് ആതിഥേയം വഹിച്ചത് കൊണ്ട് എന്ത് കൊണ്ടും  ഇന്ത്യ തന്നെയാണ് അണ്ടർ 20 ലോകകപ്പ് വഹിക്കാനും യോഗ്യർ എന്നാണ് . ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചക്കും മാറ്റത്തിനുമായി നമ്മൾ ഇന്ത്യൻ ഫുട്ബാൾ ആരാധകർ സന്തോഷ വാർത്തക്കായി കാത്തിരിക്കാം

0 comments:

Post a Comment

Blog Archive

Labels

Followers