ഐ ലീഗ് സെക്കന്റ് ഡിവിഷന് ഇന്ന് തുടക്കം. മുഹമ്മദൻസ് സ്പോർട്ടിംഗും ജെംഷഡ്പൂർ എഫ് സി റിസർവ് ടീം തമ്മിലാണ് ടൂർണമെന്റ് ആദ്യ പോരാട്ടം, വൈകിട്ട് 3.15 ന് കൊൽക്കത്തയിലിണ് മത്സരം. രണ്ടാം മത്സരത്തിൽ ചെന്നൈയിൻ എഫ് സി റിസർവ് ടീമും ലാങ്സ്നിങ് എഫ് സിയും ഏറ്റൂമുട്ടും. മത്സരം വൈകിട്ട് 4 മണിക്ക് ഷില്ലോങിൽ നടക്കും.
18 ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ കേരളത്തിൽ നിന്നും എഫ് സി കേരളയും കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമും മാറ്റുരയ്ക്കും. മൂന്ന് ഗ്രൂപ്പൂകളിശി തിരിഞ്ഞാണ് ആദ്യ ഷട്ട മത്സരങ്ങൾ. . ഗ്രൂപ്പ് എയിൽ ഡെൽഹി ഡയനാമോസ് റിസർവ് ടീം, ഡൽഹി യുണൈറ്റഡ്, ഹിന്ദുസ്ഥാൻ എഫ് സി, ലോൺ സ്റ്റാർ കാശ്മീർ, പൂനെ സിറ്റി റിസർവ് ടീം,റയൽ കാശ്മീർ എന്നീ ടീമുകൾ മാറ്റുരക്കും. ഗ്രൂപ്പ് ബിയിൽ എഫ് സി കേരള, കേരള ബ്ലാസ്റ്റേഴ്സ്,ഓസോൺ എഫ് സി, ഫത്തേ ഹൈദരാബാദ്,മധ്യ ഭാരത്, എഫ് സി ഗോവ റിസർവ് ടീം എന്നീ ടീമുകളും ഗ്രൂപ്പിൽ സിയിൽ ജെംഷഡ്പൂർ എഫ് സി റിസർവ് ടീം, മുഹമ്മദൻസ് സ്പോർട്ടീംഗ്, ചെന്നൈയിൻ എഫ് സി റിസർവ് ടീം,ബെംഗളൂരു എഫ് സി റിസർവ് ടീം, ട്രാവ് എഫ് സി, ലാങ്സ്നിങ് എഫ് സി എന്നിവരും മാറ്റുരക്കും. ഹോം, എവേ ഫോർമാറ്റിലാകും ഗ്രൂപ്പ് ഷട്ട മത്സരങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കും. ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ഐ എസ് എൽ റിസർവ്വ് ടീമുകളാണ് ഗ്രൂപ്പിൽ മുന്നിലെത്തിയാൽ അവരെ ഒഴിവാക്കി മറ്റു ടീമുകൾക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കും. ഫൈനൽ റൗണ്ടിലെ ഒന്നാം സ്ഥാനക്കാർക്കാവും ഐ ലീഗിലേക്ക് സ്ഥാനകയ്യറ്റം ലഭിക്കുക.
എഫ് സി കേരളയുടെ ആദ്യ മത്സരം മാർച്ച് 17 ന് ഫത്തേ ഹൈദരബാദുമായിട്ടാണ്. എഫ് സി കേരളയുടെ ഹോം ഗ്രൗണ്ടായ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഓസോൺ എഫ് സിയെ നേരിടും. മാർച്ച് 16 ന് കൊച്ചിയിലാണ് മത്സരം
0 comments:
Post a Comment