Thursday, March 22, 2018

ഈ പ്രാവശ്യം കുഴിക്കില്ല പക്ഷെ ഞങ്ങൾ വീണ്ടും വരും. കെ സി എ



 
ഫുട്ബോൾ ആരാധകരുടെ അതിലുപരി  കായിക പ്രേമികളുടെ ഭീതി തല്ക്കാലം ഒഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രധിഷേധങ്ങൾക്ക് താത്കാലിക പരിഹാരം ആയി. മത്സരം തിരുവനന്തപുരത്ത്‌ നടക്കും. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ മത്സരങ്ങൾ കൊച്ചിയിൽ സുഖമമായി നടക്കും. പക്ഷെ പ്രശ്നത്തിന് ശാശ്വാത പരിഹാരം ആയോ. ഇതാണ് പ്രധാന ചോദ്യം. ഇതിനു തെളിവ് ആയി കെ സി യെയുടെ മറുപടിയും ഇന്ന് കണ്ടു. ഞങ്ങൾ ഇപ്രാവശ്യം പോകുന്നു പക്ഷെ അടുത്ത കളി കേരളത്തിന്‌ കിട്ടുമ്പോൾ ഞങ്ങൾ കൊച്ചിക്ക് വേണ്ടി വീണ്ടും വരും. ഇതായിരുന്നു കെ സി യെയുടെ വാക്കുകൾ. ഈ പ്രാവശ്യം കായിക പ്രേമികളുടെ കൂട്ടായ പ്രധിഷേധത്തിനു ഒടുവിൽ ആണ് കെ സി യെ പിന്മാറിയത്. ഈ പ്രധിഷേധം ലോകശ്രദ്ധ തന്നെ നേടി. എല്ലാ കായിക പ്രേമികളും പ്രധിഷേധത്തിൽ പങ്കെടുത്തു. അതിൽ ഫുട്ബോൾ ആരാധകർ എന്നൊക്കെ ക്രിക്കറ്റ്‌ പ്രേമികളോ എന്ന വിത്യാസം ഉണ്ടായിരുന്നില്ല. ഐ മ് വിജയൻ, ചാത്തുണ്ണി മാഷ് തുടങ്ങിയ മുൻകാല താരങ്ങളും ബ്ലാസ്റ്റേഴ്‌സ് താരങ്ങളും, മുൻകാല ക്രിക്കറ്റ്‌ താരങ്ങൾ ആയ സച്ചിനും ഗാംഗുലിയും എല്ലാം ഈ പ്രക്ഷോഭത്തിൽ പ്രധിഷേധം രേഖപ്പെടുത്തി. 


പക്ഷെ അടുത്ത പ്രാവശ്യം കേരളത്തിന്‌ വേദി അനുവദിക്കുമ്പോൾ കൊച്ചിക്ക് വേണ്ടി കെ സി യെ വീണ്ടും വരും. അപ്പോൾ നമ്മളുടെ പ്രധിഷേധം ഫലം കാണുമോ അതാണ് പ്രധാന ചോദ്യം. ഒരു പക്ഷെ ഇപ്പ്രാവശ്യം അനുകൂല സമീപനം സ്വീകരിച്ച സർക്കാർ പോലും കൂടെ നിൽക്കുമോ എന്നും  സംശയം ആണ്. ഈ പ്രാവശ്യം തിരുവനന്തപുരത്ത്‌ മത്സരം  നടക്കട്ടെ  ഭാവിയിൽ കൊച്ചിയിൽ മത്സരം നടത്താം എന്ന സർക്കാരിന്റെ വാക്കുകൾ തന്നെ ഉദാഹരണം. കഴിഞ്ഞ രണ്ട് മത്സരങ്ങൾ തിരുവനന്തപുരത്ത്‌ നടത്തി കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ മാറി കൊടുത്തു ഇനി കൊച്ചിയെ തഴയാൻ പറ്റില്ല എന്ന് കെ സി യെ വാദിച്ചാൽ ഇപ്പോൾ വിജയം കണ്ട പ്രധിഷേധം അപ്പോൾ വിജയം കാണുമോ എന്ന് നമ്മുക്ക് പറയാൻ പറ്റില്ല.ഇപ്പോൾ കിട്ടിയ പ്രധിഷേധത്തിന്റെ ശക്തി അന്ന് ഉണ്ടാകുമോ എന്നും സംശയം ആണ്.  അതിനാൽ തന്നെ താത്കാലികമായ ഒരു പരിഹാരം അല്ല ഈ വിഷയത്തിൽ നമുക്ക് വേണ്ടത്. അതിനായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും കേരള ഫുട്ബോൾ അസോസിയേഷനും ഒരുമിച്ചു ചർച്ച ചെയ്തു ഒരു ശാശ്വത പരിഹാരം ആണ് ഇനി എടുക്കേണ്ടത്. അല്ലെങ്കിൽ കൊച്ചി സ്റ്റേഡിയത്തിന്റെ നടുക്ക് അധികം താമസിക്കാതെ ക്രിക്കറ്റ് പിച്ച് വരും എന്ന കാര്യത്തിൽ ഒരു സംശയും വേണ്ട. നല്ലൊരു തീരുമാനം അധികാരികൾ കൈക്കൊള്ളും എന്ന് നമുക്ക് പ്രതീക്ഷിക്കാം 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers