Tuesday, March 13, 2018

ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ തുറക്കുക ജൂൺ ഒന്നിന് ; അങ്ങനെയെങ്കിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സൈനിങ്ങുകൾ എന്ത് ???



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്കൾ മറ്റ് എസ്‌ ക്ലബ്ബ്കളിൽ നിന്നും ലീഗ് ക്ലബ്ബ്കളിൽ നിന്നും താരങ്ങളെ ടീമിലെത്തിക്കാനുള്ള മത്സരത്തിലാണ് .ഉദാഹരണത്തിന് കേരള ബ്ലാസ്റ്റേർസ്‌  പല താരങ്ങളെ ഇതിനകം സൈൻ ചെയ്തു കഴിഞ്ഞു എന്നാണ് വാർത്തകൾ വരുന്നത് .അബ്ദുൽ ഹക്കു , സക്കീർ മാനുപ്പ  , ഹോളിചരൺ നാർസാരി ഇങ്ങനെ ചില താരങ്ങളെ ഇതിനകം സൈൻ ചെയ്യുകയും നിലവിലുള്ള ചില ബ്ലാസ്റ്റർസ് താരങ്ങൾ മറ്റ് ക്ലബ്ബ്കളുമായി കരാർ ഒപ്പ് വെക്കുകയും ചെയ്തു .


എന്നാൽ ആരാധകരിൽ ഇപ്പോൾ ഉദിക്കുന്ന ചോദ്യം ഇതാണ് , താരങ്ങൾ സൂപ്പർ കപ്പിൽ തന്നെ ബ്ലാസ്റ്റേഴ്സിൽ ചേരുമോ ? അത്  പോലെ മിലാൻ സിങ് ജാക്കി ചാന്ദ് സിങ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ലേ എന്നൊക്കെയാണ് . യഥാർതത്തിൽ 2018 ജൂൺ ഒന്നിനാണ് ഇന്ത്യൻ ഫുട്ബാൾ ട്രാൻസ്ഫർ വിൻഡോ തുറക്കുക , ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് ഒരു പ്രീ കോൺട്രാക്ട് കരാർ മാത്രമാണ് . കോൺട്രാക്ട് പ്രകാരം ജൂണിൽ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ താരങ്ങൾ പ്രീ കോൺട്രാക്ടിൽ  ഒപ്പ് വെച്ച ക്ലബ്ബ്കളുമായി സൈൻ ചെയ്യണം . ഇപ്പോൾ തന്നെ എസ്‌ എൽ ക്ലബ്ബ്കൾ ഇത് ചെയ്യുന്നത് ട്രാൻസ്ഫർ തുറക്കുന്നത്  വരെ കാത്തിരുന്നാൽ മികച്ച താരങ്ങളെ ഓരോ ക്ലബ്ബ്കൾ സൈൻ ചെയ്തു കഴിഞ്ഞിരിക്കും . കൂടാതെ ക്ലബ്ബ്കൾക്ക് ടീം രൂപീകരിക്കാനും പ്രീ സീസൺ നടത്താനും ഇത് സഹായിക്കും .

0 comments:

Post a Comment

Blog Archive

Labels

Followers