ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി കുശാൽ ദാസ്, ഐ ലീഗ് സി.ഇ.ഒ സുനന്ദോ ധർ എന്നിവർ ഐ ലീഗ് ചാമ്പ്യന്മാർക്ക് കിരീടം സമ്മാനിച്ചു.
ഈ സീസണിലെ അവസാന ദിനം വരെ (മാർച്ച് 8, 2018), മിനിർവ പഞ്ചാബിനോടൊപ്പം , നെറോക്ക എഫ്സി, മോഹൻ ബഗൻ, കിംഗ്ഫിഷർ ഈസ്റ്റ് ബംഗാൾ എന്നിവരും ഐ ലീഗ് ചാമ്പ്യന്മാരാകാനുള്ള മത്സരത്തിലായിരുന്നു . അവസാനം, ഖോഹെൻ സിംഗ് പരിശീലകന്റെ കീഴിൽ ടീം ചർച്ചിൽ ബ്രദേഴ്സ് എഫ്.സി. ഗോവയെ സ്വന്തം തട്ടകത്തിൽ മിനിർവ ഒരു ഗോളിന് ജയിച്ചപ്പോൾ കിരീടം ഉറപ്പിക്കുകയായിരുന്നു .
മിനർവ പഞ്ചാബ് എഫ് സി യുടെ കിരീടനേട്ടത്തിൽ, 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയ്ക്ക് വടക്കൻ ഭാഗത്തേക്കുള്ള തിരിച്ചുവരവ് ലഭിച്ചു.
2017-18 സീസണിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് എഫ്സിയെ ചാമ്പ്യൻമാരായതിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫോന്റിനോയും അഭിനന്ദനം അറിയിച്ചിട്ടുണ്ട് .2018 ഏപ്രിൽ രണ്ടിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്സിയോട് സൂപ്പർ കപ്പിൽ വിജയം ആവർത്തിക്കാനാണ് മിനിർവ പഞ്ചാബ് എഫ്സി ഇപ്പോൾ ശ്രമിക്കുന്നത് .
0 comments:
Post a Comment