ഇന്ന് നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ആതിഥേയരായ എഫ് സി ഗോവ ചെന്നൈയിൻ എഫ് സിയെ ഗോവയിലെ ജവഹർലാൽ നെഹ്റു സേറ്റഡിയത്തിൽ വെച്ച് നേരിടും. തുടർച്ചയായ മൂന്ന് വിജയങ്ങൾ ഉൾപ്പടെ 42 ഗോളുകളുമായി ഗോവയാണ് ഈ സീസണിൽ ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഈ സെമി ഗോവയെ സംബന്ധിച്ച് ഒരു ചെറിയ കണക്കുതീർക്കലും കൂടിയാണ്. 2015 ഹീറോ ISL ഫൈനലിൽ ചെന്നൈയിൻ എഫ്.സിയോട് പരാജയപ്പെട്ട ഗോവക്ക് ഇത്തവണ സ്വന്തം മണ്ണിൽ പകരം തീർക്കാൻ കിട്ടിയ അവസരം പരമാവധി മുതലാക്കിയേ മതിയാവൂ.
മറുഭാഗത്ത് ചെന്നൈയിൻ എഫ്.സിയും ഈ സീസണിൽ അഞ്ച് മത്സരങ്ങളിലായി തോൽവി എന്തെന്നറിയാതെ ലീഗിലെ മികച്ച രണ്ടാമത്തെ ടീമായി തുടരുന്നു. ശത്രുവിന്റെ മടയിൽ പോയി മത്സരിക്കുമ്പോൾ എന്ത് വില കൊടുത്തും ഗോൾ നേടി, സ്വന്തം മണ്ണിലെ രണ്ടാം പാദ സെമി മത്സരത്തിൽ ആധിപത്യം സ്ഥാപക്കുക എന്ന ലക്ഷ്യമാവും ചെന്നൈയിൻ എഫ്.സിക്ക് ഉണ്ടാവുക.
0 comments:
Post a Comment