കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കു ഒടുവിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം തിരുവനന്തപുരതേക്ക് മാറ്റുകയുണ്ടായി. എന്നാൽ ഭാവിയിൽ കൊച്ചിയിൽ മത്സരങ്ങൾ സംഘടിപ്പിക്കും എന്നാണ് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്. അതിനു ജി സി ഡി യെയും സമ്മതിച്ചു എന്നാണ് അറിയുന്നത്. ക്രിക്കറ്റും ഫുട്‍ബോളും കൊച്ചിയിൽ നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കും എന്നാണ് അറിയുന്നത്. പ്രധാനമായും എല്ലാവരിലും ഉള്ള ഒരു സംശയം ക്രിക്കറ്റിനായി ഒരുക്കുന്ന പിച്ചിന് മുകളിൽ വീണ്ടും പുല്ല് വളർത്തി ഫുട്ബോൾ കളിക്കുന്നത് ഫുട്ബോൾ മത്സരങ്ങൾക്ക് അനുയോജ്യമാണോ പ്ലയേഴ്‌സിന് പരിക്ക് പറ്റാനുള്ള സാധ്യത കൂടുതൽ അല്ലെ എന്നിങ്ങനെഉള്ള സംശയങ്ങൾ ആണ്. ഈ വിഷത്തിൽ ഫിഫ പിച്ച് നിർമാണ വിദഗ്ദ്ധൻ ഡീൻ ജില്ലാസ്‌ബേ തന്റെ അഭിപ്രായം പറയുന്നു. കൊച്ചിയിലെ u17 വേൾഡ് കപ്പിന്റെ ഭാഗമായി നിർമിച്ച ടർഫിന്റെ മേൽനോട്ടവും ഡീൻ വഹിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വർഷം ആയി ഡീൻ കൊച്ചി സ്റ്റേഡിയം സന്ദര്ശിക്കുണ്ട്. ഐ എസ് ൽ മത്സരങ്ങൾക്ക് വേണ്ടി ഇന്ത്യൻ സ്റേഡിയങ്ങളിൽ ടർഫ് നിർമ്മിക്കുന്നതിന്റെ മേൽനോട്ടവും ഡീൻ ചെയ്യുന്നു. 2016-17 ഐ എസ് ൽ ഫൈനൽ മത്സരം നടന്നപ്പോഴും ഡീൻ കൊച്ചിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കൊച്ചി സ്റ്റേഡിയത്തിൽ രണ്ട് മത്സരങ്ങളും നടത്തണം എങ്കിൽ ഡ്രോപ്പ് ഇൻ വിക്കറ്റ് കൊണ്ട് മാത്രമേ സാധിക്കുകഉള്ളു എന്നാണ് അദ്ദേഹം പറയുന്നത്. ക്രിക്കറ്റ് പിച്ചിന് മുകളിൽ ഫുട്‍ബോൾ കളിക്കുന്നത് നല്ലതല്ല എന്ന് അദ്ദേഹം പറയുന്നു. ക്രിക്കറ്റ് പിച്ചിന്റെയും ഫുട്‍ബോൾ ടർഫിന്റെയും കടുപ്പം വിത്യാസം ആണെന്നന്നതാണ് അദ്ദേഹം ചൂണ്ടികാണിക്കുന്നത്.
രണ്ട് പ്രതലങ്ങളുടെയും പരിശോധനയിൽ ഫുട്‍ബോൾ ടർഫിന്റെ ഗ്രാവിറ്റി 70 നും 80 നും ഇടയിൽ ആണ് ഇത് പ്ലയേഴ്‌സിന് പരിക്ക് ഉണ്ടാക്കാൻ ഉള്ള സാധ്യത കുറക്കുന്നു. എന്നാൽ ക്രിക്കറ്റ് പിച്ചിൽ 150 നും 300 നും ഇടയിൽ ആണ് ഗ്രാവിറ്റി. ഒരു ഗ്രൗണ്ടിൽ തന്നെ ഇങ്ങനെ രണ്ട് രീതിയിൽ ഉള്ള ഹാർഡ്‌നെസ്സ് വിത്യാസം വരുമ്പോൾ പ്ലയേഴ്‌സിന് പരിക്ക് പറ്റാൻ ഉള്ള സാധ്യത കൂടുതൽ ആണെന്ന് അദ്ദേഹം പറയുന്നു. പ്ലയേഴ്‌സിന് മസിൽ പെയിൻ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ക്രിക്കറ്റ് പിച്ചിന്റെ ഭാഗത്ത് വീഴുമ്പോൾ തലയ്ക്കു പരിക്ക് ഏൽക്കാൻ സാധ്യത കൂടുതൽ ആണെന്നും അദ്ദേഹം പറയുന്നു. കൊച്ചി സ്റ്റേഡിയം കഴിഞ്ഞാൽ അടുത്ത റേറ്റിംഗ് ഡീൻ കൊച്ചി സ്റ്റേഡിയത്തിന്റെ ടർഫിനാണ് നൽകുന്നത്. കൊച്ചി സ്റ്റേഡിയത്തിലെ ടർഫിന്റെ നിർമാണ ജോലികളിൽ ഏർപ്പെട്ട തൊഴിലാളികളെ പ്രശംസിക്കുകയും അദ്ദേഹം ചെയ്തു. ഇതിനുള്ള പ്രധിവിധി ആയി അദ്ദേഹം പറയുന്നത് കൊച്ചിയിൽ ഡ്രോപ്പ് ഇൻ വിക്കറ്റ് സാധ്യമാക്കുക എന്നതാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ ഈ ഈ വിക്കറ്റുകൾ ഉപയോഗിച്ച് മത്സരങ്ങൾ നടത്തിയിട്ടില്ല. വളരെ ചിലവേറിയ രീതി ആണിത് ആസ്ട്രേലിയലും, ന്യൂസിലാന്റിലും മാത്രമാണ് ഈ രീതിയിൽ കളികൾ നടത്തുന്നത്. ഡ്രോപ്പ് ഇൻ വിക്കറ്റുകൾ ഗ്രൗണ്ടിന് വെളിയിൽ വെച്ചാണ് നിർമിക്കുന്നത്. അതിനു ശേഷം കളി നടക്കുമ്പോൾ ഗ്രൗണ്ടിൽ സ്ഥാപിക്കുകയും മത്സര ശേഷം എടുത്തു മാറ്റുകയും ചെയ്യാം. ഇതേ അഭിപ്രായം ഇയാൻ ഹ്യുമും പറയുകയുണ്ടായി. ആദ്യ ഐ എസ് ൽ മത്സരങ്ങൾ നടക്കുമ്പോൾ കൊച്ചി സ്റ്റേഡിയത്തിലെ ടർഫ് ഫുട്‍ബോൾ മത്സരത്തിന് അനുയോജ്യമായ അവസ്ഥയിൽ അല്ലായിരുന്നു എന്ന് ഹ്യുമും അഭിപ്രായപ്പെട്ടു
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment