Showing posts with label ConfederationCup. Show all posts
Showing posts with label ConfederationCup. Show all posts

Monday, July 3, 2017

കോണ്‍ഫെഡറേഷനും കീഴടക്കി ജർമനി



കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം ജർമനിക്ക്
ലാറ്റിനമേരിക്കൻ  ചാംപ്യൻമാരായ  ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ജോകിം ലോ യുടെ ശിഷ്യന്മാർ ആദ്യ കോണ്‍ഫെഡറേഷന്‍സ് കപ്പിൽ മുത്തമിടുന്നത്. 20ാം മിനിറ്റില്‍ ലാര്‍സ് സ്റ്റിന്‍ഡലിന്റെ ബൂട്ടില്‍ നിന്നു പിറന്ന വിജയ ഗോളിന് മറുപടി നൽകാൻ കളിയിൽ ആദ്യാവസാനം തകർത്തു കളിച്ചിട്ടും സാഞ്ചസിനും സംഘത്തിനും ആയില്ല. 
ചിലി താരം മാഴ്സലോ ദയസിന്റെ പിഴവില്‍ നിന്നു പന്തു കിട്ടിയ ടിമോ വെര്‍ണര്‍ നല്‍കിയ പാസ് സ്റ്റിന്‍ഡില്‍ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 
കളിയില്‍ കൂടുതല്‍ നേരം പന്തു കൈവശം വച്ചിട്ടും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തിട്ടും ചിലിയ്ക്ക് ജര്‍മന്‍ ഗോള്‍വല മാത്രം ഭേദിക്കാനായില്ല. മികച്ച രീതിയിൽ കളിച്ച ആന്ദ്രെ ടെര്‍സ്റ്റെഗൻറ്റെ ഉജ്വല സേവുകളും ഒട്ടും വിട്ടുകൊടുക്കാൻ തയാറാവാത്ത പ്രതിരോധവുമാണ് ജര്‍മനിയെ കിരീടത്തിൽ മുത്തമിടാൻ സഹായിച്ചത്.

ലോക ഫുട്‌ബോളിൽ ഇനി ജർമൻ യുഗം എന്ന് വിളിച്ചോതുന്ന തരത്തിലുളള പ്രകടനമായിരുന്നു കോൺഫെഡറേഷൻ കപ്പിൽ ഉടനീളം ജർമനി കാഴ്ചവെച്ചത് തന്റെ സീനിയർ താരങ്ങൾക്കെലാം വിശ്രമം നൽകി ജൂനിയർ ടീമുമായയി കോൺഫെഡറേഷൻ കപ്പിനെത്തിയ ജോകിം ലോയുടെ തീരുമാനം ഫുട്‌ബോൾ ലോകത്തിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ ലോ യുടെ ആവനാഴിയിൽ ഇതുവരെ കണ്ടതിലും മൂർച്ചയേറിയ ആയുധങ്ങള്ളാണ് തയാറെടുത്തുകൊണ്ടിരിക്കുന്നത് എന്ന്‌ വേണം മനസിലാക്കാൻ.

ഗോൾഡൻ ബൂട്ട് നേടി 21 കാരനായ മുന്നേറ്റക്കാരൻ വെർണറും ഗോൾഡൻ ബോൾ നേടി നായകൻ ജൂലിയൻ ഡ്രസ്‌ലേറും  ജർമനിയുടെ വരും കാല താരങ്ങൾ ആവാൻ തങ്ങൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്ന് ഫുട്‌ബോൾ ലോകത്തിനു കാണിച്ചു കൊടുത്തു. 

 ഫ്രാൻസിന് ശേഷം ലോകകപ്പും കോൺഫെഡറേഷൻ കപ്പും നേടുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് ജർമനി
സൗത്ത് സോക്കേർസ് ( മോൾബിൻ )

Thursday, June 29, 2017

ഇന്ന് രണ്ടാം സെമി, ജര്‍മനി മെക്സിക്കോയെ നേരിടും


Image may contain: 2 people, text

കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ രണ്ടാം സെമിയിൽ ഇന്ന് ലോകചാംപ്യൻമാരായ ജര്‍മനി മെക്സിക്കോയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11:30 നാണ് മല്‍സരം.
ഗ്രൂപ്പ് ബിയില്‍ ഇതുവരെ മൂന്ന് മല്‍സരങ്ങളില്‍ രണ്ടില്‍ വിജയിച്ചപ്പോള്‍, ഒന്നില്‍ സമനില വഴങ്ങി തോല്‍വിയറിയാതെ ഒന്നാമതായാണ് ജര്‍മനി സെമിയിലെത്തിയത്. ആദ്യ സെമിയിൽ പോർച്ചുഗലിനെ തകർത്തു ഫൈനലിൽ പ്രവേശിച്ച ചിലിയോടാണ് ജർമ്മനി സമനില വഴങ്ങിയത്. യുവതാരങ്ങളുടെ കരുത്തിലാണ് ജര്‍മ്മനിയുടെ മുന്നേറ്റം.
അതേസമയം ഗ്രൂപ്പ് മത്സരങ്ങള്‍ തോല്‍വിയറിയാതെയാണ് മെക്സിക്കോയും സെമി വരെ എത്തിയത്. രണ്ട് ജയവും ഒരു സമനിലയുമാണ് മെക്സിക്കോയുടെ സമ്പാദ്യം. മുന്നേറ്റക്കാരന്‍ ഹാവിയെര്‍ ഹെര്‍ണാണ്ടെസാണ് മെക്സിക്കോയുടെ പ്രധാന തുറുപ്പുചീട്ട് എന്നാൽ ക്യാപ്റ്റന്‍ ജൂലിയന്‍ ഡ്രാക്സ്ലറും കഴിഞ്ഞ മല്‍സരത്തിലെ താരം ടിമോ വെര്‍ണറുമായിരിക്കും ജര്‍മന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക.



Monday, June 19, 2017

റഫറിക്കു കൂട്ടായി ഇനി വീഡിയോ സിസ്റ്റവും



Video Assistant Referee System


         സംശയകരമായ തീരുമാനങ്ങളിൽ റഫറിയെ സഹായിക്കാൻ ഇനി വീഡിയോ അസിസ്റ്റ് സിസ്റ്റവും(VAR). ഇപ്പോൾ റഷ്യയിൽ നടക്കുന്ന കോൺഫെഡറേഷൻ കപ്പിൽ പരീക്ഷണാർത്തം നടപ്പാക്കി വരികയാണ് വീഡിയോ സിസ്റ്റം. ക്രിക്കറ്റിലെ തേർഡ് അമ്പയറുടെ അതെ ജോലി യാണ് ഇവിടെയും നടക്കുന്നത്. ഓഫ്‌ സൈഡ്, പെനാൽട്ടി ബോക്സിനുള്ളിൽ ഉള്ള പെനാൽറ്റിക്ക് വേണ്ടിയുള്ള അഭിനയം തുടങ്ങി റഫറിക്ക് തെറ്റുപറ്റുന്ന തീരുമാനങ്ങൾ ഉടൻ തന്നെ വീഡിയോ സിസ്റ്റം പരിശോധിച്ച്‌ ശരിയായ തീരുമാനമെടുക്കും. എല്ലാ ഗോളുകളും ഇങ്ങനെ പരിശോധിക്കും. കഴിഞ്ഞ സീസണിലെ അമേരിക്കൻ സോക്കർ ലീഗിൽ ആണ് ഇത് ആദ്യം പരീക്ഷിച്ചത്. കോൺഫെഡറേഷൻ കപ്പിലും പരീക്ഷണം വിജയമായാൽ ഒരു പക്ഷെ അടുത്ത ലോകകപ്പിൽ ഉൾപെടുത്തിയേക്കാം. കോൺഫെഡറേഷൻ കപ്പിൽ മെക്സിക്കോ പോർച്ചുഗൽ മത്സരത്തിൽ ആണ് ആദ്യ വിധി വന്നത്. 21മത്തെ മിനിറ്റിൽ പോർച്ചുഗലിന് വേണ്ടി പെപ്പെ ഗോൾ നേടി. ആഘോഷങ്ങൾക്കിടെ വീഡിയോ റിവ്യൂവിൽ പെപ്പെ ഓഫ്‌ സൈഡ് ആണെന്ന് തെളിഞ്ഞു. അങ്ങിനെ ആ ഗോൾ അനുവദിച്ചില്ല. ചിലിയും കാമറൂണും തമ്മിൽ ഉള്ള മത്സരത്തിൽ ആണ് അടുത്ത തീരുമാനം ഉണ്ടായത്. 46മത് മിനിറ്റിൽ ചിലിയുടെ വർഗാസ് ഗോൾ നേടി. അവിടെയും വീഡിയോ റിവ്യൂ വിധി വന്നപ്പോൾ ഗോൾ അനുവദിച്ചില്ല. ഓഫ്‌ സൈഡ് ആണെന്ന് വിഡിയോയിൽ തെളിഞ്ഞു. പക്ഷെ രണ്ടാമത്തെ തീരുമാനം ചിലിക്കു അനുകൂലമായി.  91മത്തെ മിനിറ്റിൽ വർഗാസിന്റെ ഗോൾ ലൈൻ റെഫറി ഓഫ്‌സൈഡ് വിളിച്ചു. പക്ഷെ വീഡിയോ അസിസ്റ്റ് റെഫറി സിസ്റ്റത്തിൽ (VAR)ഗോൾ അനുവദിച്ചു. ഒരു ദിവസം തന്നെ മൂന്ന് പ്രാവശ്യം തീരുമാനം ഉണ്ടായി. പക്ഷെ പരിശീലകരും കളിക്കാരും ഈ പരീക്ഷണത്തിൽ സന്തുഷ്ടർ അല്ല. കളിയുടെ സ്വഭാവിക ഒഴുക്കിനെ ഇത് ബാധിക്കും എന്നാണ് അവർ വാധിക്കുന്നത്. അതുകൊണ്ടു തന്നെ വീഡിയോ അസിസ്റ് റഫറി ( VAR ) സിസ്റ്റം എത്രത്തോളം മുന്നോട്ട് പോകുമെന്ന് പറയുക സാധ്യമല്ല
SouthSoccers Media Team

Labels

Followers