Monday, July 3, 2017

കോണ്‍ഫെഡറേഷനും കീഴടക്കി ജർമനി



കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം ജർമനിക്ക്
ലാറ്റിനമേരിക്കൻ  ചാംപ്യൻമാരായ  ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ജോകിം ലോ യുടെ ശിഷ്യന്മാർ ആദ്യ കോണ്‍ഫെഡറേഷന്‍സ് കപ്പിൽ മുത്തമിടുന്നത്. 20ാം മിനിറ്റില്‍ ലാര്‍സ് സ്റ്റിന്‍ഡലിന്റെ ബൂട്ടില്‍ നിന്നു പിറന്ന വിജയ ഗോളിന് മറുപടി നൽകാൻ കളിയിൽ ആദ്യാവസാനം തകർത്തു കളിച്ചിട്ടും സാഞ്ചസിനും സംഘത്തിനും ആയില്ല. 
ചിലി താരം മാഴ്സലോ ദയസിന്റെ പിഴവില്‍ നിന്നു പന്തു കിട്ടിയ ടിമോ വെര്‍ണര്‍ നല്‍കിയ പാസ് സ്റ്റിന്‍ഡില്‍ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 
കളിയില്‍ കൂടുതല്‍ നേരം പന്തു കൈവശം വച്ചിട്ടും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തിട്ടും ചിലിയ്ക്ക് ജര്‍മന്‍ ഗോള്‍വല മാത്രം ഭേദിക്കാനായില്ല. മികച്ച രീതിയിൽ കളിച്ച ആന്ദ്രെ ടെര്‍സ്റ്റെഗൻറ്റെ ഉജ്വല സേവുകളും ഒട്ടും വിട്ടുകൊടുക്കാൻ തയാറാവാത്ത പ്രതിരോധവുമാണ് ജര്‍മനിയെ കിരീടത്തിൽ മുത്തമിടാൻ സഹായിച്ചത്.

ലോക ഫുട്‌ബോളിൽ ഇനി ജർമൻ യുഗം എന്ന് വിളിച്ചോതുന്ന തരത്തിലുളള പ്രകടനമായിരുന്നു കോൺഫെഡറേഷൻ കപ്പിൽ ഉടനീളം ജർമനി കാഴ്ചവെച്ചത് തന്റെ സീനിയർ താരങ്ങൾക്കെലാം വിശ്രമം നൽകി ജൂനിയർ ടീമുമായയി കോൺഫെഡറേഷൻ കപ്പിനെത്തിയ ജോകിം ലോയുടെ തീരുമാനം ഫുട്‌ബോൾ ലോകത്തിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ ലോ യുടെ ആവനാഴിയിൽ ഇതുവരെ കണ്ടതിലും മൂർച്ചയേറിയ ആയുധങ്ങള്ളാണ് തയാറെടുത്തുകൊണ്ടിരിക്കുന്നത് എന്ന്‌ വേണം മനസിലാക്കാൻ.

ഗോൾഡൻ ബൂട്ട് നേടി 21 കാരനായ മുന്നേറ്റക്കാരൻ വെർണറും ഗോൾഡൻ ബോൾ നേടി നായകൻ ജൂലിയൻ ഡ്രസ്‌ലേറും  ജർമനിയുടെ വരും കാല താരങ്ങൾ ആവാൻ തങ്ങൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്ന് ഫുട്‌ബോൾ ലോകത്തിനു കാണിച്ചു കൊടുത്തു. 

 ഫ്രാൻസിന് ശേഷം ലോകകപ്പും കോൺഫെഡറേഷൻ കപ്പും നേടുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് ജർമനി
സൗത്ത് സോക്കേർസ് ( മോൾബിൻ )

0 comments:

Post a Comment

Blog Archive

Labels

Followers