ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെൻറിൻറെ ടിക്കറ്റ് വിൽപനയ്ക്ക് മികച്ച പ്രതികരണം. മൊത്തം 1,00,000 ടിക്കറ്റുകളാണ് ഇതുവരെ വിറ്റൊഴിഞ്ഞത്
ജൂലായ് 7 ന് മുംബൈയിൽ നടന്ന ടീമുകളുടെ നറുക്കെടുപ്പിന് ശേഷമാണ് ടിക്കറ്റ് വിൽപനയിൽ വർദ്ധനവ് ഉണ്ടായത്.
കൊച്ചി, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലെ ടിക്കറ്റിന്റെ വിൽപ്പന വൻതോതിൽ മെച്ചപ്പെട്ടു.
പ്രാദേശിക സംഘാടക സമിതിയുടെ ടൂർണമെന്റ് ഡയറക്ടർ ജാവീർ സിപ്പി ടിക്കറ്റ് വിൽപനയിൽ സന്തോഷം പ്രകടിപ്പിച്ചു.
ലോകകപ്പിന് ഞങ്ങൾ 100,000 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞുവെന്നും, ദിവസങ്ങൾ കഴിയുന്തോറും ടിക്കറ്റ് വിൽപന നിരക്ക് വൻ വർദ്ധനവാണുള്ളത്.
നമ്മൾ വിൽപന ആരംഭിച്ചതിനു ശേഷം, ആദ്യ ദിവസങ്ങളിൽ തണുപ്പൻ പ്രതികരണമായിരുന്നു. എന്നാൽ ടൂർണമെന്റ് ദിവസങ്ങൾ അടുക്കുംതോറും ടിക്കറ്റ് എടുത്തവരുടെ എണ്ണം വർദ്ധിക്കുന്നു, എല്ലാ സ്റ്റേഡിയങ്ങളും നിറഞ്ഞു കവിയുമെന്ന് പ്രതീക്ഷിക്കാം.
ഫിഫ 17 ലോകകപ്പ് ഫുട്ബോൾ ഒക്റ്റോബർ 6 മുതൽ ഒക്റ്റോബർ 28 വരെ 6 നഗരങ്ങളിലായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം യുഎസ്എ, ഘാന, കൊളംബിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എ മത്സരങ്ങൾ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും.
സൗത്ത് സോകേഴ്സ്സ്
0 comments:
Post a Comment