കഴിഞ്ഞ വർഷത്തെ ഗോൾഡൺ ബൂട്ട് ജേതാവിനെ ഏകദേശം $350,000 ഡോളർ മുടക്കിയാണ് പൂനെ തങ്ങളുടെ ടീമിലെത്തിച്ചതെന്നാണ് സൂചന. ഒരു വർഷത്തെ കരാറിലാണ് മാർസെലീഞ്ഞോ പൂനെയുമായി ഒപ്പുവെച്ചത്. ഗോൾ.കോം ആണ് ഈ വാർത്ത പുറത്തുവിട്ടത്
കഴിഞ്ഞ വർഷം 10 ഗോളുകൾ നേടി ഗോൾഡൺ ബൂട്ട് സ്വന്തമാക്കിയ മാർസെലീഞ്ഞോക്കായി ഇന്ത്യൻ സൂപ്പർ ലീഗിലെ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. അവരെല്ലാം മറികടന്നാണ് പൂനെ മാർസെലീഞ്ഞോയെ കൂടെക്കൂട്ടിയത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർ ഇയാൻ ഹ്യുമിനെ സ്വന്തമാക്കാൻ സാധിക്കാതെ വന്നത്തോടെയാണ് പൂനെ മാർസെലീഞ്ഞോയെ സമീപിച്ചത്. കൂടാതെ കഴിഞ്ഞ സീസണിലെ സഹതാരം കീൻ ലൂയിസ് പൂനെ ടീമുലുള്ളത് മാർസെലീഞ്ഞോയെ ടീമിലെത്തിക്കാൻ ഗുണകരമായി.
30 കാരനായ മാർസലീഞ്ഞോ കഴിഞ്ഞ സീസണിൽ 14 കളികളിൽ നിന്നും 10 ഗോളുകൾ നേടിയിട്ടുണ്ട്. മാർസെലീഞ്ഞോയുടെ ഗോളടി മികവാണ് ഡൽഹി ഡയനാമോസിനെ സെമി വരെ എത്തിച്ചത്. ഇതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു.
മാർസെലീഞ്ഞോയെ കൂടാതെ ഓറഞ്ച് & പർപ്പിൾസ് നോർത്ത് ഈസ്റ്റ് സ്ട്രൈക്കറായ എമലിയാനോ ആൽഫാരോയെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഒന്നും തന്നെ സെമിയിൽ പോലും എത്താൻ കഴിയാത്ത ടീമെന്ന ചീത്ത പേര് മാറ്റാനുറച്ചാണ് എഫ് സി പൂനെ സിറ്റി മികച്ച താരങ്ങളെ സ്വന്തമാക്കുന്നത്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment