Friday, July 14, 2017

റെനേ മ്യുലെൻസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ




കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കോച്ചിനെ അവതരിപ്പിച്ചു. റെനേ മ്യുലെൻസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ. സർ അലക്സ് ഫെർഗുസന്റെ വലം കൈ ആയി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രവർത്തിച്ച ആളാണ് റെനേ. അതിലും എടുത്തു പറയേണ്ടത് സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയെയും റൂണിയെയും പോലുള്ള താരങ്ങൾ ആക്കി മാറ്റിയതിനു പിന്നിലെ റെനെയുടെ പരിശീലന പാടവം ആണ്. നിരവധി യൂത് അക്കാദമികളെ ഏറ്റെടുത്തു വിജയിപ്പിച്ചിടുണ്ട് റെനേ. പ്രീമിയർ ലീഗിൽ ഫുൾഹാമിന്റെ കോച്ചായും പ്രവർത്തിച്ചു. ഇസ്രായേലിലെ ഹൈഫ യിൽ ഉള്ള ക്ലബ്ബിനെ ആണ് അവസാനമായി പരിശീലിപ്പിച്ചത്

റൊണെ മെലെൻസ്റ്റീൻ  ഡച്ച് ഫുട്ബോൾ മാനേജരാണ്. ഖത്തരി യൂത്ത് ടീമായാ  അൽ-ഇത്തിഹാദ്, അൽ സാദ് എന്നിവരുമായി പരിശീലകൻ ആവുന്നതിന് മുമ്പ് നെതർലാൻഡിലാണ് ആദ്യകാലം പരിശീലകനായി  അദ്ദേഹം ചെലവഴിച്ചത്

0 comments:

Post a Comment

Blog Archive

Labels

Followers