ഉറുഗ്വായ് U-20 താരമായിരുന്ന മതിയാസ് മിരാബജെ ഐ എസ് എലിലേക്ക്. ഡൽഹി ഡയനാമോസിന് വേണ്ടിയാണ് മിരാബജെ ഐ എസ് എലിൽ കളിക്കുക. ഉറുഗ്വായ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ജുവൻെറഡിൽ നിന്നാണ് 28 കാരനായ മിരാബജെ ഡൽഹിയിൽ എത്തുന്നത്.
അർജന്റീന, ഉറുഗ്വായ് എന്നീ രാജ്യങ്ങളിൽ വിവിധ ക്ലബുകളിൽ കളിച്ച ഈ അറ്റാക്കിങ്ങ് മിഡ്ഫീൽഡർ 2014 കോപ്പ ലിബർട്ടഡോറസ് നേടിയ അർജന്റീനിയൻ ക്ലബ് സൻ ലോറൻസോയിൽ അംഗമായിരുന്നു. 2014 ക്ലബ് ലോകകപ്പിൽ റണ്ണേഴ്സായ ടീമിനോപ്പം മിരാബജെ ഉണ്ടായിരുന്നു.
ഡൽഹി ഡയനാമോസ് സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് മിരാബജെ. മുമ്പ് ബ്രസീലിയൻ താരം പോളിഞ്ഞോയെ ഡൽഹി സൈൻ ചെയ്തിരുന്നു.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment