ഇന്ത്യയുടെ ഇതിഹാസതാരങ്ങളായ ബെച്ചുങ് ബൂട്ടിയ, ഐ എം വിജയൻ, റെനഡി സിംഗ്, ബ്രൂണോ കൂട്ടിഞ്ഞോ,ബിജേണ് സിംഗ്, കാർക്ടൺ ചാപ്മാൻ എന്നിവർ വീണ്ടും ബൂട്ട് കെട്ടുന്നു. ദില്ലിയിൽ ചൊവ്വാഴ്ച നടക്കുന്ന പ്രദർശന മത്സരത്തിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. അംബേദ്കർ സ്റ്റേഡിയത്തിലാണ് മത്സരം.
ഊർജ ടൂർണമെന്റിൽ തിരഞ്ഞെടുത്ത അണ്ടർ 19 താരങ്ങളായിരിക്കും ഇതിഹാസ താരങ്ങളുമായി ഏറ്റുമുട്ടുന്നത്. മത്സരത്തിൽ നിന്ന് ലഭിക്കുന്ന തുക മുൻ ഇന്ത്യൻ നായകനും ഗോൾകീപ്പറുമായിരുന്ന ഭാസ്കരൻ ഗാംഗുലിക്ക് കൈമാറും. ഇന്ത്യയിലെ മുതിർന്ന താരങ്ങളായ ആദരിക്കുന്നതിൻ്റ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
0 comments:
Post a Comment