2017-18 സീസണിൽ പുതിയ പരിശീലകനായി ജോവാ കാർലോസ് പിരസ് ഡീസിനെ നിയമിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീം ആയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി തീരുമാനിച്ചു.
2008-2010 കാലയളവിൽ കേപ് വെർദെ വെസ്റ്റ് ആഫ്രിക്കൻ രാജ്യത്തിന്റെ മുൻ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ഡിയ്‌സ്. തുടർന്ന്, സ്പാനിഷ് രണ്ടാം ഡിവിഷനിൽ എ.ഡി. സിയുതയെ പരിശീലിച്ചിട്ടുണ്ട്
പിന്നീട് പോർചുഗലിന്റെ രണ്ടാം നിര ക്ലബ്ബുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യക്ലബ്ബായ സ്പോർട്ടിങ്ങിന്റെ റിസർവ്വ് ടീമിന്റെ പരിശീലകനായിരുന്നു 3 വർഷം.
2014-15 സീസണിൽ ഗ്യാലക്സിയിലെ മിഡ്വേയിൽ ചേരുകയും ഡിയാസ് .ക്ലബ്ബിനെ അഞ്ചാം സ്ഥാനത്തെത്തിച്ചു അടുത്ത വർഷം, 2017 ഫെബ്രുവരിയിൽ ക്ലബിൽ നിന്ന് ടീമിന്റെ മോശം പ്രകടനം ക്ലബിന്റെ പുറത്തേക്കുള്ള വഴി തെളിയിച്ചു.
കരിയറിൽ പ്രതിരോധതാരമായിരുന്നു. വിറ്റോറിയ സെറ്റുബൽ, എസ്റ്റോറിൾ തുടങ്ങിയ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു കളിച്ചിട്ടുണ്ട്.
നെലോ വെങ്ങാട ഈ വർഷമാദ്യം മലേഷ്യൻ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്തതോടെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു പുതിയ ഹെഡ് കോച്ചിനെ കണ്ടത്തേണ്ടി വന്നത്. ഐ.എൽ.എല്ലിന്റെ മൂന്നു എഡിഷനുകളിൽ സെമിഫൈനലിൽ എത്താത്ത രണ്ട് ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ്.
റൗളിൻ ബോർഗസ്, റീനേഷ് ടി.പി. എന്നിവരെ ഹൈലാഡേഴ്സ് നിലനിർത്തിയിട്ടുണ്ട്.
0 comments:
Post a Comment