2017 ലെ ഫിഫ അണ്ടർ 17 ലോകകപ്പിന് മൂന്നു മാസം മാത്രമാണുള്ളത് . എന്നാൽ താരതിളക്കമേറിയ ടൂർണമെന്റിന് മങ്ങലേൽപ്പിക്കുന്ന വാർത്തകളാണ് വരുന്നത്. ഏറ്റവും പ്രഗത്ഭരായ യുവതാരങ്ങളിൽ ഒരാളായ ബ്രസീലിൽ നിന്നുള്ള വിനീഷ്യസ് ജൂനിയർ യൂത്ത് ടൂർണമെന്റിൽ പങ്കെടുത്തേക്കില്ല.
ബ്രസീലിന്റെ U-17 കോച്ച് കാർലോസ് അമാഡെയാണ് ഈ 16 കാരന്റെ പങ്കാളിത്തത്തെക്കുറിച്ച് സംശയങ്ങൾ പങ്കുവെച്ചത്.
വിനിഷ്യസുമായുള്ള പ്രശ്നമെന്തന്ന് ഇപ്പോൾ വ്യക്തമല്ല,
" ഈ സാഹചര്യത്തിൽ വിനിഷ്യസിന്റെ കാര്യത്തിൽ ഉറപ്പ് പറയാനാവില്ല. ഞങ്ങൾ ക്ലബിൽ നിന്നും അവനെ വിട്ടുകിട്ടാൻ കാത്തിരിക്കുകയാണ്. ക്ലബ് തീരുമാനം അനുസരിച്ചാവും അവന്റെ പങ്കാളിത്തം "ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റയൽ മാഡ്രിഡ് ബ്രസീലിലെ ഫ്ലെമെൻഗോയിൽ നിന്നും 46 ദശലക്ഷം യൂറോക്ക് (39.6 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടസ് ) സ്വന്തമാക്കിയതോടെയാണ് വിനീഷ്യസ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ബ്രസീൽ ലീഗിൽ നിന്നും നെയ്മർ ബാർസലോണക്ക് ചേക്കേറിയത് 2013 ൽ 86 മില്ല്യൻ യൂറോക്കായിരുന്നു. അതിന് ശേഷമുള്ള ഏറ്റവും വലിയ ട്രാൻസ്ഫർ തുകയായിരുന്നു ഇത്.
ഫ്ലെമെൻഗോ കൗമാരക്കാർ ഒരിക്കൽ മാത്രമാണ് സീനിയർ അരങ്ങേറിയിട്ടുളളത് അത്ലറ്റികോ എ മൈനിറോയ്ക്കെതിരായിരുന്നു ആ മത്സരം.
ബാഴ്സലോണ വിനിഷ്യസുമായി ഒപ്പുവയ്ക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചെങ്കിലും മാഡ്രിഡിന്റെ വമ്പൻ ഓഫർ വിനിഷ്യസ് സ്വീകരിക്കുകയായിരുന്നു.
" ഞങ്ങൾ ബ്രസീലിയൻ ക്ലബുമായി വിനിഷ്യസിനെ വിട്ടുകിട്ടാൻ സമീപിച്ചെങ്കിലും, അനുകൂലമായ ഒരു മറുപടി ലഭിച്ചിട്ടില്ല."
"ഞങ്ങൾക്ക് ക്ലബ്ബിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തുനിൽക്കണം, കാരണം മറ്റൊരു ടൂർണമെൻറും അതെ സമയം നടക്കുന്നു, അതിനാൽ അവനെ വിട്ടുകിട്ടാൻ ക്ലബ്ബ് സമ്മതിക്കണം. ഇത് ഒരു എളുപ്പ പ്രക്രിയയല്ല, "അദ്ദേഹം പറഞ്ഞു.
ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ബ്രസീൽ നോർത്ത് കൊറിയ, സ്പെയിൻ എന്നീ ടീമുകൾക്കൊപ്പമാണ്. കൊച്ചിയിൽ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഡി മത്സരങ്ങൾ നടക്കുന്നത്.
ഒക്ടോബർ 6 മുതൽ ഒക്ടോബർ 28 വരെ നടക്കുന്ന ലോകകപ്പിൽ രാജ്യത്താകമാനമുളള ആറു നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 24 ടീമുകൾ പങ്കെടുക്കും.
0 comments:
Post a Comment